Latest Updates
-
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ!
ഹൈപ്പര്‍ തൈറോയ്ഡിസത്തിന്റെ ലക്ഷണങ്ങള്‍
തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം കുറയുന്ന അവസ്ഥയാണ് ഹൈപ്പര്‍ തൈറോയ്ഡിസം. ഈ അവസ്ഥയില്‍ ശരീരം ശരിയായി പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായത്ര ഹോര്‍മോണ്‍ തൈറോയ്ഡ് ഉത്പാദിപ്പിക്കാതെ വരും.
തൈറോയ്ഡ് നമ്മുടെ ശരീരത്തിലെ ഒരു പ്രധാന അവയവമാണ്. മതിയായ ഹോര്‍മോണ്‍ ഉത്പാദിപ്പിക്കപ്പെടാതെ വരുമ്പോള്‍ അത് ശരീരത്തെ ഗണ്യമായ തോതില്‍ സ്വാധീനിക്കും. ഇതിന്റെ ലക്ഷണങ്ങള്‍ വ്യക്തികള്‍ തോറും വ്യത്യാസപ്പെടാം. പല കാരണങ്ങള്‍ ഈ രോഗത്തിന് പിന്നിലുണ്ട്. ഹൈപ്പര്‍തൈറോയ്ഡിസത്തിന്റെ പ്രധാന ലക്ഷണം വര്‍ദ്ധിച്ച ക്ഷീണമാണ്.
നിങ്ങള്‍ക്ക് മതിയായ ഉറക്കം ലഭിക്കുകയും ക്ഷീണവും പേശികളുടെ ശേഷിക്കുറവും അനുഭവപ്പെടുന്നുമുണ്ടെങ്കില് അത് ഒരു സൂചനയാണ്.

1. ഹൈപ്പര്‍തൈറോയ്ഡിസത്തിന്റെ ഒരു പ്രധാന ലക്ഷണം തൈറോയ്ഡ് സ്ഥിതി ചെയ്യുന്ന ഭാഗത്തുള്ള വീക്കമാണ്. വരണ്ട ചര്‍മ്മവും മുടിയും, പൊട്ടിപ്പോകുന്ന മുടിയും നഖവും, ഓര്‍മ്മക്കുറവ്, ഏകാഗ്രതയും ശ്രദ്ധയുമില്ലായ്മ, കൊഴുപ്പ് വര്‍ദ്ധിക്കല്‍, ലൈംഗികാസക്തി കുറവ്, സന്താനോത്പാദനശേഷിയില്ലായ്മ എന്നിവ മറ്റ് ലക്ഷണങ്ങളാണ്. കൃത്യമായ ഭക്ഷണക്രമവും മരുന്നും വ്യായാമങ്ങളും ഇതിനെ ചെറുക്കാന്‍ സഹായിക്കും.
2. കഠിനമായ തളര്‍ച്ചയും ക്ഷീണവും തൈറോയ്ഡ് സംബന്ധമായ പ്രശ്നത്തിന്റെ സാധാരണമായ അടയാളങ്ങളാണ്. ചികിത്സ നേടിയാലും ചില കേസുകളില്‍ രോഗികള്‍ക്ക് തുടര്‍ന്നും ക്ഷീണം അനുഭവപ്പെടുകയും അനുദിന ജോലികള്‍ ചെയ്യാന്‍ സാധിക്കാതെ വരുകയും ചെയ്യും.

3. നിദ്രാഹാനിയും(ഇന്‍സോമ്നിയ) ഉറക്കം ലഭിക്കാനുള്ള പ്രയാസവും ഹൈപ്പര്തൈറോയ്ഡിസവുമായി ബന്ധപ്പെട്ട സാധാരണ പ്രശ്നങ്ങളാണ്. ചിലപ്പോള്‍ രാവിലെ നിങ്ങള്‍ക്ക് തലയിണയില്‍ നിന്ന് തല ഉയര്‍ത്താന്‍ സാധിക്കാതെ വരുക പോലും ചെയ്യും. എത്ര ഉറങ്ങിയാലും ഉറക്കം മതിയാകാതെ വരും.

4. സ്ലീപ് അപ്നിയയും ഹൈപ്പര്‍തൈറോയ്ഡിസവും തമ്മില്‍ ബന്ധമുണ്ടെന്നാണ് ഗവേഷകരുടെ അഭിപ്രായം. ഹൈപ്പര്‍തൈറോയ്ഡിസം ഉള്ളവര്‍ക്ക് സ്ലീപ് അപ്നിയക്കുള്ള സാധ്യത കൂടുതലാണ്. ഉറങ്ങുമ്പോള്‍ കുറച്ച് സമയത്തേക്ക് ശ്വസനം ഇല്ലാതിരിക്കുന്ന അവസ്ഥയാണിത്. ഇത് ക്ഷീണവും തളര്‍ച്ചയും ഉണ്ടാക്കും. ചര്‍മത്തിന് വെളുപ്പു നല്‍കും സിപിംള്‍ ടിപ്സ്
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
