Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
നാല്‍പ്പത് കഴിഞ്ഞോ? പുരുഷന്മാര് ഈ മെഡിക്കല്‍ ടെസ്റ്റുകള്‍ ചെയ്യണം!
ഇക്കാലത്ത് മെഡിക്കല്‍ പരിശോധനകള്‍ വര്‍ഷം തോറും ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റി ഏറെ പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്. നാല്‍പ്പത് വയസ്സു കഴിഞ്ഞാല്‍ പുരുഷന്മാര് വിധേയരാകേണ്ടുന്ന നിരവധി മെഡിക്കല്‍ ടെസ്റ്റുകളുണ്ട്. എന്നാല്‍ ഇവയ്ക്ക് വേണ്ടി വരുന്ന പണവും സമയവും കണക്കിലെടുക്കുമ്പോള്‍ പലരും ഈ ടെസ്റ്റുകള്‍ വേണ്ടെന്ന് വെയ്ക്കാറാണ് പതിവ്.

എന്നിരുന്നാലും ഇന്നത്തെ തിരക്കേറിയ ജീവിതവും, മാനസിക സമ്മര്‍ദ്ദവും, മലിനീകരണവുമൊക്കെ ജീവിതശൈലീ സംബന്ധമായ പല രോഗങ്ങള്‍ക്കും കാരണമാകുന്നുണ്ട്. നേരത്തെ തന്നെ ഇത് മനസിലാക്കിയില്ലെങ്കില്‍ ഗുരുതരമായി മാറും. ഈ ടെസ്റ്റുകളുടെ മൂല്യം ഒഴിവാക്കാനാവുന്നതല്ല. നാല്‍പ്പത് കഴിഞ്ഞാല്‍ പുരുഷന്മാര് ചെയ്തിരിക്കേണ്ട ഏതാനും ടെസ്റ്റുകളെ പരിചയപ്പെടാം.
1. ആദ്യത്തേത് നിങ്ങള്‍ക്ക് അമിതഭാരമുണ്ടോ ഇല്ലയോ എന്നതാണ്. നിങ്ങളുടെ ബോഡി മാസ്സ് ഇന്‍ഡെക്സ് നോക്കുക. അമിതഭാരമുള്ളവര്‍ ഭാവിയില്‍ പ്രമേഹത്തിനും, ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്കും വിധേയരാകാം.

2. ക്യാന്‍സര്‍ പരിശോധന - പാരമ്പര്യം, അതായത് കുടുംബത്തിലെ അടുത്ത ബന്ധമുള്ള ഒരാള്‍ക്ക് ക്യാന്‍സറുണ്ടാകുന്നത് ക്യാന്‍സറിന് ഇടയാക്കാം. കൂടാതെ ജീവിതശൈലിയുമായി ബന്ധപ്പെട്ട, പുകവലി പോലുള്ള പ്രശ്നങ്ങളും ക്യാന്‍സറിന് ഇടയാക്കുന്നതാണ്. അവഗണിക്കാന്‍ പാടില്ലാത്ത ഒരു ക്യാന്‍സര്‍ പരിശോധന പ്രോസ്ട്രേറ്റ് ക്യാന്‍സറിന്റേതാണ്. കുടലിലെ ക്യാന്‍സറും പുരുഷന്മാരില് സാധാരണമാണ്. കൊളോണോസ്കോപ്പി വഴി ഇത് കണ്ടെത്താനാവും.

3. കൊളസ്ട്രോള്‍ പരിശോധന - ഹൃദയസംബന്ധമായ രോഗങ്ങള്‍ പാരമ്പര്യമായി വരാവുന്നതാണ്. എച്ച്ഡിഎല്‍(നല്ല കൊളസ്ട്രോള്‍), എല്‍ഡിഎല്‍ (ചീത്ത കൊളസ്ട്രോള്‍), ട്രൈഗ്ലിസറൈഡ് എന്നിവയുടെ അളവ് പരിശോധിക്കുക. ഇതുവഴി ദീര്‍ഘകാലയളവില്‍ ഇവ ദോഷകരമാകുമോ എന്ന് മനസിലാക്കാനാവും. ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ക്കുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണമാണിത്.

4. രക്തസമ്മര്‍ദ്ദം - രക്തസമ്മര്‍ദ്ദം കൂടുതലുള്ളവര്‍ പതിവായി പരിശോധന നടത്തണം. ആവശ്യമെങ്കില്‍ മരുന്നും കഴിക്കണം. രക്തസമ്മര്‍ദ്ദം ഉയര്‍ന്ന് നില്‍ക്കുന്നത് ഹൃദയം, വൃക്ക, കണ്ണുകള്‍ എന്നിവയ്ക്ക് തകരാറുണ്ടാക്കും. പ്രമേഹമുണ്ടോ എന്നറിയുന്നതിന് രക്തത്തിലെ പഞ്ചസാരയുടെ അളവും പരിശോധിക്കണം.
വാര്‍ഷിക മെഡിക്കല്‍ പരിശോധന ആരോഗ്യകരമായ ജീവിതത്തിന് അനിവാര്യമാണ്. നിങ്ങള്‍ ഇതിന് വേണ്ടി ഡോക്ടറുടെ ഉപദേശം തേടുകയും പ്രൊഫഷണലും മികച്ചതുമായ ഒരു പാതോളജി ലബോറട്ടിയെ ഇതിനായി സമീപിക്കുകയും വേണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

