Latest Updates
-
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ
യോനീമാറ്റം, 20ല്‍, 30ല്‍, 40ല്‍.....
പ്രായം പുരുഷനാണെങ്കിലും സ്ത്രീയാണെങ്കിലും മാറ്റം വരുത്തുന്ന ഒന്നാണ്. രൂപത്തിലും ശരീരത്തിലും ശരീരഭാഗങ്ങളിലുമെല്ലാം ഇത് ബാധകവുമാണ്.
പ്രായമേറുന്തോറും മിക്കവാറും ശരീരഭാഗങ്ങളുടെ ആരോഗ്യസ്ഥിതി മോശമാകുമെന്നതാണ് വാസ്തവം. ആന്തരികാവയവങ്ങളുടേയും.
സ്ത്രീ ശരീരത്തിലും ശരീരഭാഗങ്ങളിലും പ്രായം ഏറെ മാറ്റങ്ങള്‍ വരുത്തുന്നുണ്ട്. സ്ത്രീയുടെ ശാരീരികാവയവങ്ങളുടെ കാര്യത്തിലും ഇതു ബാധകമാണ്.
സ്ത്രീയുടെ വജൈന അഥവാ യോനിയിലും പ്രായം ഏറെ മാറ്റങ്ങള്‍ വരുത്തുന്നു. പ്രവര്ത്തനത്ിലും ആരോഗ്യത്തിലുമെല്ലാം. ഇതെക്കുറിച്ചു കൂടതലറിയൂ,

യോനീമാറ്റം, 20ല്‍
20കളില്‍ സ്ത്രീയുടെ യോനീഭാഗം ഏറെ ആരോഗ്യകരമായിരിയ്ക്കും. പ്രത്യുല്പാദനസാധ്യത കൂടിയ സമയം കൂടിയാണിത്. യോനീസ്രവങ്ങള്‍ വേണ്ട രീതിയില്‍ ഉല്പാദിപ്പിയ്ക്കപ്പെടുന്ന സമയം.

യോനീമാറ്റം, 30ല്‍
30കളില്‍ ഗര്‍ഭനിരോധനോപാധികള്‍ ഉപയോഗിയ്ക്കുന്ന സ്ത്രീകളില്‍ യോനീഭാഗത്തു വരള്‍ച്ച സാധാരണമാണ്. പ്രത്യേകിച്ചു ഗുളികകള്‍ ഉപയോഗിയ്ക്കുന്നവരുടെ. ഇത് സ്വാഭാവികമായ ലൂബ്രിക്കേഷന് തടയും.

യോനീമാറ്റം, 30ല്‍
ഗര്‍ഭധാരണം ഈ സമയത്തു ചില സ്ത്രീകളിലെങ്കിലും യോനീഭാഗത്തു സമ്മര്ദമേല്പ്പിയ്ക്കും. സ്വാഭാവിക പ്രസവമെങ്കില്‍ ഈ സമയത്ത് പെല്‍വിക് ഫ്ളോര്‍ പ്രദേശത്ത് മസില്, നെര്‍വ് നാശത്തിനു കാരണമാകാം.

യോനീമാറ്റം, 30ല്‍
ചില സ്ത്രീകളില്‍ ഗര്‍ഭധാരണസമയത്തെ ഹോര്‍മോണുകള്‍ യോനിയുടെ അന്തര്‍ഭാഗത്തെ അവയവങ്ങളില്‍ നിറവ്യത്യാസവും വരുത്താം.

യോനീമാറ്റം, 40ല്‍
40കളില്‍ ഈസ്ട്രജന് ഉല്പാദനം കുറയുന്നതു കൊണ്ടുതന്നെ യോനീഭാഗത്തെ വരള്‍ച്ച കൂടുതലാകും. ഈ ഭാഗത്തെ രോമങ്ങള്‍ കുറയാനും തുടങ്ങും. ഈസ്ട്രജന് കുറവു തന്നെ കാരണം. ഈ ഭാഗത്തെ മസിലുകള്‍ അയയാന്‍ തുടങ്ങും.

യോനീമാറ്റം, 50കള്‍
50കള്‍ സ്ത്രീകളുടെ ശരീരത്തില്‍ കാര്യമായ മാറ്റങ്ങള്‍ സംഭവിയ്ക്കുന്ന സമയമാണ്. മെനോപോസ് സമയമായതുകൊണ്ടുതന്നെ. ഈസ്ട്രജന് ഉല്പാദനം ഏതാണ്ടു നിലയ്ക്കുന്നത് യോനീഭാഗം ഏതാണ്ട് മുഴുവനായും വരളുമെന്നു പറയാം.

യോനീമാറ്റം, 50കള്‍
സ്ത്രീകള്‍ക്കു സെക്സ് വേദനിപ്പിയ്ക്കുന്നതും താല്പര്യം കുറയുന്നതുമെല്ലാം സാധാരണം. യോനീചര്‍മം അയയുന്നതും സാധാരണം. മൂത്രശങ്ക വര്‍ദ്ധിയ്ക്കുന്നതും സാധാരണം.

യോനീമാറ്റം, 50കള്‍
60കളില്‍ ഹോട്ട് ഫഌഷ്, രാത്രിയില്‍ അമിതമായി വിയര്‍ക്കുന്നത് എന്നിവയെല്ലാം സാധാരണം. ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ സ്ത്രീയോനിയേയും വിപരീതമായി ബാധിയ്ക്കും. ചര്‍മം അയയുക, വരള്‍ച്ച, സെക്സിനോടുള്ള ഭയം, ഇതുണ്ടാക്കുന്ന വിമുഖത എന്നിവയെല്ലാം മിക്കവാറും സ്ത്രീകള്ക്കുമുണ്ടാകാം.



Click it and Unblock the Notifications
