Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഓക്സിടോസിന്‍ വര്‍ദ്ധിപ്പിക്കാം
നിങ്ങള്‍ പ്രണയത്തിലായിരിക്കുന്ന സമയത്തെ സന്തോഷവും ആഹ്ലാദകരമായ അനുഭവവും ഓര്‍ത്ത് നോക്കുക. എല്ലാം മനോഹരവും ജീവിതത്തേക്കാളും വലുതുമായി തോന്നിയ സമയം. അല്ലെങ്കില്‍ ഓട്ടമോ ജിംനേഷ്യത്തിലെ വ്യായാമത്തിനോ ശേഷമുള്ള ഉന്മേഷകരമായ അവസ്ഥ ഓര്‍മ്മിച്ച് നോക്കുക.
ഈ ആഹ്ലാദാനുഭവം കുറെ സമയം നിങ്ങളുടെ പങ്കാളിക്കും, കുട്ടികള്‍ക്കും ഒപ്പം ചെലവഴിച്ച് കഴിയുമ്പോള്‍ തോന്നാറുണ്ടോ? ഇതാണ് ഓക്സിടോസിന്‍. ഇക്കാരണത്താലാണ് ഇതിനെ സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും ഹോര്‍മോണ്‍ എന്ന് വിളിക്കുന്നത്.
നിങ്ങളുടെ പ്രിയപ്പെട്ടവരുമായി അടുപ്പം നിലനിര്‍ത്താന്‍ സഹായിക്കുന്ന ഹോര്‍മോണാണ് ഓക്സിടോസിന്‍. വേദന കുറയ്ക്കുക, മാനസികസമ്മര്‍ദ്ധത്തിന് കുറവ് വരുത്തുക, മനസുഖം നല്‍കുക എന്നിങ്ങനെ പല ഗുണങ്ങളും ഇതിനുണ്ട്. ബദാം കഴിയ്ക്കുന്നതും സൂക്ഷിച്ച്
ഓക്സിടോസിന്റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ എന്താണ് നമ്മള് ചെയ്യേണ്ടത്? ശരീരത്തിലെ ഓക്സിടോസിന്റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന പല പ്രകൃതിദത്ത മാര്‍ഗ്ഗങ്ങളുമുണ്ട്.

ആലിംഗനം
ഒരു പഠനം അനുസരിച്ച് ഒറ്റ ആലിംഗനം മതി രക്തത്തിലെ ഓക്സിടോസിന്റെ അളവ് വര്‍ദ്ധിപ്പിക്കാന്‍. അതുകൊണ്ട് അടുത്ത തവണ പങ്കാളിയെയോ മാതാപിതാക്കളെയോ സുഹൃത്തിനെയോ ആലിംഗനം ചെയ്യുമ്പോള്‍ കൂടുതല്‍ സമയത്തേക്ക് അത് തുടരുക. സ്വഭാവികമായ രീതിയില്‍ ഓക്സിടോസിന്‍ പുറത്ത് വിടാന്‍ അത് സഹായിക്കും.

മസാജ്
ഒരു മസാജിന് ധാരാളം ഗുണങ്ങള്‍ നല്‍കാനാവുമെന്ന് നിങ്ങള്‍ക്കറിയാമോ? തിരക്കേറിയ ഒരു ദിവസത്തിന് ശേഷമുള്ള ഒരു മസാജ് ഏറെ അനുഗ്രഹപ്രദമായിരിക്കും.

കൂടുതല്‍ ശാരീരിക അടുപ്പം
ശാരീരികമായ അടുപ്പം ഓക്സിടോസിന്‍ സ്വഭാവികമായി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്നാണ് ഗവേഷണങ്ങള്‍ കാണിക്കുന്നത്. പങ്കാളിയുമായി കൂടുതല്‍ തവണ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് ഓക്സിടോസിന്‍ കൂടുതലായി പുറപ്പെടുവിക്കുകയും അത് നിങ്ങളുടെ ബന്ധം ദൃഡമാക്കുകയും ദിവസം മുഴുവന്‍ പ്രണയം അനുഭവവേദ്യമാക്കുകയും റിലാക്സ് ചെയ്യുകയും ചെയ്യും.

അഡ്രിനാലിന്‍ വര്‍ദ്ധിപ്പിക്കുക
ഒരു അമ്യൂസ്മെന്റ് പാര്‍ക്കിലേക്ക് പോവുകയും ബംഗീ ജംപിങ്ങ് നടത്തുകയും ചെയ്യുക. സാഹസികമായ കാര്യങ്ങള്‍ ഇഷ്ടപ്പെടുന്നവരില്‍ ഓക്സിടോസിന്റെ അളവ് കൂടുതലായിരിക്കും എന്ന് പഠനങ്ങള്‍ പറയുന്നു.

വളര്‍ത്തു മൃഗങ്ങള്‍
നായ അല്ലെങ്കില്‍ പൂച്ചയെ ഇണക്കി വളര്‍ത്തുന്നത് ശരീരത്തിലെ ഓക്സിടോസിന്റെ അളവ് സ്വഭാവിക രീതിയില്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ഇവയെ കെട്ടിപ്പിടിക്കുന്നതും ഓമനിക്കുന്നതും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഓക്സിടോസിന്റെ അളവ് വര്‍ദ്ധിപ്പിക്കാനും സഹായിക്കും.

ആഹ്ലാദകരമായ അനുഭവങ്ങളും കാഴ്ചകളും
ചില കാഴ്ചകളും ശബ്ദങ്ങളും വേഗത്തില്‍ സുഖം നല്‍കുന്നതായി നിങ്ങള്‍ക്ക് അനുഭവപ്പെട്ടിട്ടുണ്ടാവും. നിങ്ങളുടെ ഇഷ്ട ഭക്ഷണത്തിന്റെ ഗന്ധം, ഇഷ്ടപ്പെട്ട സംഗീതം, പ്രത്യേക തരത്തിലുള്ള ലൈറ്റിങ്ങ് എന്നിവയൊക്കെ ഓക്സിടോസിന്റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

സോഷ്യല്‍ മീഡിയ
ഫേസ്ബുക്ക് പ്രൊഫൈല്‍ അപ്ഡേറ്റ് ചെയ്യല്‍, ട്വീറ്റ് ചെയ്യല്‍, സോഷ്യല്‍ മീഡിയയില്‍ നിങ്ങളുടെ ഇഷ്ടഭക്ഷണത്തിന്റെ ചിത്രം പോസ്റ്റ് ചെയ്യുക എന്നിവ നിങ്ങളുടെ ശരീരത്തിലെ ഓക്സിടോസിന്റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. വിശ്വാസം വരുന്നില്ലേ? സോഷ്യല്‍ മീഡിയയിലെ ഇടപെടലുകള്‍ ഓക്സിടോസിന്റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ചിലര്‍ ഇക്കാരണത്താല്‍ ഇതിനെ ഡിജിറ്റല്‍ ഓക്സിടോസിന്‍ എന്നും വിളിക്കുന്നു.



Click it and Unblock the Notifications
