Latest Updates
-
ബുധൻ കന്നി രാശിയിലേക്ക്: ഔദ്യോഗിക രേഖകളും ഡിജിറ്റൽ കാര്യങ്ങളും കൃത്യമാക്കാൻ സുവർണ്ണാവസരം -
വീട്ടിൽ മണി പ്ലാന്റ് വെക്കുമ്പോൾ ഈ 6 തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് ഇതാണ് -
സ്വർണ്ണവില കുറഞ്ഞു! വീട്ടിൽ ഐശ്വര്യം നിറയാൻ ലോക്കർ എവിടെ വെക്കണം? അറിയേണ്ട വാസ്തു ടിപ്സ് -
കേരളത്തിൽ കടുത്ത ചൂടും യുവി രശ്മികളും; പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
അജ ഏകാദശി: പാരണ സമയം അറിയാം; കേരളത്തിലെ പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ -
ബുധാദിത്യ യോഗം: ഇന്ന് ഉച്ചയ്ക്ക് മുൻപ് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടമുണ്ടാക്കാം! -
2026 സെപ്റ്റംബർ 9: ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്; ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന വലിയ മാറ്റങ്ങൾ ഇതാ -
ഗജകേസരിയോഗം 2026: ഇന്ന് ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ നേട്ടം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
2026 സെപ്റ്റംബർ 7: ഏഞ്ചൽ നമ്പറുകൾ നൽകുന്ന സൂചനകൾ; കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ടതെന്ത്? -
ഇന്നത്തെ നക്ഷത്രഫലം 2026 സെപ്റ്റംബർ 7: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും!
ആരോഗ്യസംരക്ഷണത്തിന് അട്ട!!
ആയുർവേദ ചികിത്സാ രംഗത്ത് ഒരു ജീവിയെ ചികിത്സക്കായി ഉപയോഗിക്കുന്നു എന്ന് കേൾക്കുമ്പോൾ അത്ഭുതം തോന്നാം .എന്നാൽ നിബിഡമായ വനങ്ങൾ ഉള്ള സ്ഥലങ്ങളിൽ സാധാരണ കണ്ടു വരുന്ന അട്ട എന്ന ചെറിയ ജീവിയുടെ ഗുണങ്ങൾ ആയുർവേദ രംഗത്ത് പ്രവർത്തിക്കുന്ന വൈദ്യന്മാർക്ക് മാത്രമേ അറിയൂ തെക്ക് കിഴക്ക് ഏഷ്യൻ രാജ്യങ്ങളിൽ കണ്ടു വരുന്ന ഈ ജീവി മനുഷ്യരാശിക്ക് ചെയ്യുന്ന ഗുണങ്ങൾ ഏറെയാണ് .
വനങ്ങളിലേക്കും മറ്റും യാത്ര ചെയ്യുന്ന വിനോദസഞ്ചാരികൾ അട്ടയുടെ കടിഅറിഞ്ഞിട്ടുണ്ടാകും .ഈചെറിയ ജീവി നമ്മുടെ ശരീരത്തിൽ കടിക്കുമ്പോൾ വേദനപോലും തോന്നുകയില്ല .പക്ഷെ കടിച്ച സ്ഥലത്തുനിന്നു രക്തം ഒഴുകുമ്പോഴാണ് അറിയുക.പലപ്പോഴും

ഇതൊരു വിഷമമായി തോന്നുമെങ്കിലും ഈ ജീവിക്ക് ആയുർവേദത്തിലുള്ള പ്രാധാന്യം ചില്ലറയല്ല മനുഷ്യരാശിക്ക് ഏറെ ഗുണം ചെയുന്ന ഈ ജീവി നമ്മുടെ രക്തയോട്ടത്തെ ക്രമീകരിക്കുന്നു എന്നറിയുമ്പോൾ അത്ഭുതം തോന്നാം
പഴയകാലത്ത് കാലിൽ അശുദ്ധരക്തം കളയാനായി വൈദ്യന്മാർ അട്ടയെ ക്കൊണ്ട് കടിപ്പിച്ചിരുന്നു .രക്തയോട്ടത്തെ സുഗമമാക്കാനും ഹൃദയസംബന്ധമായ രോഗങ്ങളെ ഒരു പരിധിവരെ ചെറുക്കാനും ഈ രീതി സഹായിക്കുന്നു .ഇതെങ്ങിനെ എന്ന് നോക്കാം
അസുഖം ബാധിച്ച സ്ഥലത്ത് ഇതിനെക്കൊണ്ട് കടിപ്പിക്കുമ്പോൾ ഇതിന്റെ വായിൽ നിന്ന് പുറപ്പെടുവിക്കുന്ന സ്രവത്തിലെ ചില ഘടകങ്ങൾ [ പ്രോട്ടീനും ,പെപ്റ്റൈട്സും] രക്തം കട്ടപിടിക്കുന്നതിനെ തടയുന്നു .ഇതുമൂലം രക്തചംക്രമണം സുഗമമാവുന്നു ഇതിന്റെ ഉമിനീരിൽ അടങ്ങിയിട്ടുള്ള രാസപദാർത്ഥം ഇന്ന് പല കമ്പനികളും മരുന്നുകളിൽചേർത്തുവരുന്നു .

അട്ടയെക്കൊണ്ട് രോഗമുള്ള ഭാഗത്ത് കടിപ്പിക്കുന്ന രീതി ആദ്യകാലത്ത് ഈജിപ്തിൽ നിലവിൽ ഉണ്ടായിരുന്നു. മാനവരാശി ഉണ്ടായതുമുതൽക്കുതന്നെ ആയുർവേദത്തിൽ ഈ ചികിത്സാരീതി പരീക്ഷിച്ചു പോന്നു..നാഡിസംബന്ധമായ രോഗങ്ങൾക്ക് പുറമേ നിരവധി രോഗങ്ങൾക്ക് ഈ രീതി ഫലപ്രദമായിരുന്നു..അർബുദരോഗത്തിനുപോലും ഗുണകരമാവുമെന്ന് മൃഗങ്ങളിൽ നടത്തിയ പഠനങ്ങൾ വ്യക്തമാക്കുന്നു ഇതിന്റെ ഉമിനീരിലെ' ഹിറുടിൻ 'എന്ന ഘടകം ഹൃദ്രോഗം. ,മസ്തിഷ്ക ആഘാതം എന്നിവയ്ക്ക് ഗുണകരമാണ് .
അണുബാധ മൂലം ഉണ്ടാവുന്ന' ഇന്ദ്രലുപ്തം'[തലമുടി വട്ടത്തിൽ കൊഴിയുക ]എന്ന രോഗത്തിനു തലയിൽ ഈ ജീവിയെകൊണ്ട് കടിപ്പിക്കാറുണ്ട് .സന്ധിവീക്കം ഉള്ള രോഗികളെ ഏതാണ്ട് ഒരു മണിക്ക്രർ പതിവായി കുറച്ചു ദിവസം കടിപ്പിച്ചാൽ രോഗശമനം ഉണ്ടാകും .

ചെങ്കണ്ണ് ,ഗ്ലുക്കോമ ,മോണവീക്കം ,കേൾവിക്കുറവ്,കിഡ്നിസംബന്ധമായ രോഗങ്ങൾ ,ത്വക്ക് സംബന്ധമായ രോഗങ്ങൾ എന്നിവക്കെല്ലാം ആശ്വാസം നല്കുന്ന ഈ ജീവി എല്ലാ തരത്തിലും മനുഷ്യന് ഉപകാരിയാണ് .ഇതിൽ അടങ്ങിയിട്ടുള്ള ചില ഘടകങ്ങൾ ശരീരത്തെ ബാധിക്കുന്ന വീക്കങ്ങളെയും ,പഴുപ്പുകളെയും മാറ്റാൻ സഹായകമാണ് ശരീരത്തിനു ഉപദ്രവകരമായ അണുക്കളെ നശിപ്പിക്കാൻ അട്ടകളെ ഉപയോഗിക്കുന്നു .

അറുനൂറുതരത്തിലുള്ള അട്ടകളിൽ പതിനഞ്ചു ഇനം അശുദ്ധരക്തം കുടിക്കുന്ന വിഭാഗത്തിൽ പെടുന്നു .നനവുള്ള കാടുകളിലൂടെ നടക്കുമ്പോൾ വളരെ മൃദുലമായ ഈ ജീവികൾ കാലിനടിയിലും .ദേഹത്തും ധാരാളമായി കടിക്കുമ്പോൾ അതിന്റെ ദേഹത്തി അല്പം ഉപ്പു വിതറുകയോ ,വെളിച്ചെണ്ണ പുരട്ടുകയോ ചെയ്യുക.
പല രോഗങ്ങൾക്കും കാരണമായ നമ്മുടെ അശുദ്ധരക്തത്തെ ശുദ്ധമാക്കുന്ന ഈ ജീവി എന്തുകൊണ്ടും മനുഷ്യസമൂഹത്തിനും ,ആയുർവേദശാസ്ത്രത്തിനും ഒരു മുതൽക്കൂട്ടു തന്നെയാണ്
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

