Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
മദ്യപിച്ചാല്‍ ക്യാന്‍സര്‍ വരും ??
പതിവായുള്ള അമിതമായ മദ്യപാനം ശാരീരികമായും മാനസികമായും ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും .പുതിയ പഠനങ്ങൾ പറയുന്നത് ഏതുതരം മദ്യപാനവും ക്യാൻസറിന് വഴിയൊരുക്കും എന്നാണ് .
എത്രത്തോളം മദ്യപിക്കുന്നുവോ അത്രത്തോളം ക്യാൻസറിനുള്ള സാധ്യതയും ഉണ്ട് .ബിയർ ,വൈൻ ,വിസ്‌കി ,എന്നീ ഏതുതരം മദ്യം ഉപയോഗിച്ചാലും ക്യാൻസറിനെ സംബന്ധിച്ചിടത്തോളം ഇതിനൊന്നും സുരക്ഷിത പരിധി ഇല്ല .

മദ്യം ഉപയോഗിക്കുന്ന എല്ലാവര്ക്കും ക്യാൻസർ വരണമെന്നില്ല .ഗവേഷകർ പറയുന്നത് പതിവായി മദ്യം ഉപയോഗിക്കുന്നവരുടെ മരണം ക്യാൻസർ മുഖേനയാണ് എന്നാണ് .ചില ക്യാൻസർ മദ്യം ഉപയോഗിക്കാത്തവരിലും കാണുന്നതായി വിദഗ്ദ്ധർ പറയുന്നു .
നാം മദ്യം ഉപയോഗിക്കുമ്പോൾ അതിലടങ്ങിയിരിക്കുന്ന എഥനോൾ അസറ്റാൽഡിഹൈഡ് ആകുന്നു .ഈ കാർസിനോജൻ ഡി എൻ എ ക്കും പ്രോട്ടീനും അപകടം ഉണ്ടാക്കുന്നു .ഇത് പലതരം പോഷകങ്ങൾ , വിറ്റാമിൻ എ ,ബി കോംപ്ലെസ് ,സി ,ഡി ഇ ,ഫോളിക് ആസിഡ് ,കരോട്ടിനോയിഡ് എന്നിവ ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവിനെ ബാധിക്കുകയും ,ക്യാൻസറിനുള്ള സാധ്യത കൂട്ടുകയും ചെയ്യുന്നു .

7 തരത്തിലുള്ള ക്യാൻസറിന് മദ്യപാനം കാരണമാകും എന്നാണ് ഗവേഷകർ പറയുന്നത് .അവ ഈസോഫയ്ഗൽ ക്യാൻസർ (അന്നനാളം ).ലാറിംഗൽ ക്യാൻസർ (വോയിസ് ബോക്സ് ),വായിലെ അർബുദം ,സ്തനാർബുദം ,ഫാരൻഗൽ ക്യാൻസർ (തൊണ്ടയ്ക്ക് മുകളിൽ ),ബൊവെൽ ക്യാൻസർ ,കരൾ ക്യാൻസർ എന്നിവയാണ്

മദ്യപാനികൾക്ക് വായിലെ ക്യാൻസർ വരാനുള്ള സാധ്യത മദ്യം ഉപയോഗിക്കാത്തവരെക്കാൾ 6 മടങ്ങുവരെ കൂടുതലാണ് .2 മുതൽ 5 വരെ ദിവസവും മദ്യം ഉപയോഗിക്കുന്ന സ്ത്രീകളിൽ മദ്യം ഉപയോഗിക്കാത്തവരെക്കാളും അല്ലെങ്കിൽ ഒരു ദിവസം ഒരു ഡ്രിങ്ക് ചെയ്യുന്നവരെക്കാളും സ്തനാർബുദം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ് .പുരുഷരോമം, ചില സ്ത്രീ ചിന്തകള്‍....
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

