Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
വിസ്ഡം ടൂത്ത് വേദനിപ്പിയ്ക്കാതിരിയ്ക്കാന്....
വിസ്ഡം ടൂത്ത് മിക്കവാറും പേര്‍ക്കു വേദനയുണ്ടാക്കുന്ന ഒന്നാണ്. ഇത് വരുമ്പോള്‍ തന്നെ പലരും നീക്കം ചെയ്യുന്നതിനു കാരണവും ഇതു തന്നെ.
പെയിന്‍ കില്ലറുകളാണ് പലരും ഇതിനുള്ള പ്രതിവിധിയായി കാണുന്നത്. എന്നാല്‍ ഇത് ആരോഗ്യകരമായ മാര്‍ഗമല്ലെന്നു പറയേണ്ടതില്ലല്ലോ, കാരണം പെയിന്‍ കില്ലറുകള്‍ പാര്‍ശ്വഫലങ്ങള്‍ ഏറെയുണ്ടാക്കും.
വിസ്ഡം പല്ലിന്റെ വേദനയൊഴിവാക്കാന്‍ വീട്ടുവൈദ്യങ്ങളുണ്ട്. ഇവ പ രീക്ഷിച്ചു നോക്കൂ,

ഗ്രാമ്പൂ ഓയില്‍
ഗ്രാമ്പൂ ഓയില്‍ ഇതിനു പറ്റിയ നല്ലൊരു വഴിയാണ്. ഗ്രാമ്പൂ ഓയിലില്‍ പഞ്ഞി മുക്കി വേദനയുള്ളിടത്തു വയ്ക്കാം. ഗ്രാമ്പൂ കടിച്ചു പിടിയ്ക്കുന്നതും ഗുണം ചെയ്യും.

ഉപ്പ്, കുരുമുളകുപൊടി
ഉപ്പ്, കുരുമുളകുപൊടി, അല്പം വെള്ളം എന്നിവ ചേര്‍ത്തു പേസ്റ്റാക്കുക. ഇത് വേദനയുള്ളിടത്തു വയ്ക്കാം. ഉപ്പുവെള്ളം കവിള്‍ക്കൊള്ളുന്നതും നല്ലതാണ്.

വെളുത്തുള്ളി
വെളുത്തുള്ളി, ബ്ലാക്ക് സാള്‍ട്ട് എന്നിവ ചതച്ച് വേദനയുള്ളിടത്തു വയ്ക്കുന്നതു നല്ലതാണ്. വെളുത്തുള്ളി മാത്രം ചതച്ചു വച്ചാലും നല്ലതാണ്.

പച്ചസവാള
വേദനയുള്ളിടത്ത് വച്ചു പച്ചസവാള കടിച്ചു തിന്നുക. ഇതും പല്ലുവേദന കുറയാന്‍ സഹായിക്കും.

പേരയില
പേരയിലയിലെ ക്വര്സെറ്റിന് നല്ലൊരു വേദനസംഹാരിയാണ്. പേരയില വെള്ളത്തിലിട്ടു തിളപ്പിച്ച് ഈ വെള്ളം കവിള്‍ക്കൊള്ളാം. പേരയില വായിലിട്ടു ചവച്ചരയ്ക്കുന്നതും നല്ലതാണ്.

പെപ്പര്‍മിന്റ് ഓയില്‍
അല്പം പെപ്പര്‍മിന്റ് ഓയില്‍ ഈ ഭാഗത്തു പുരട്ടുന്നതും നല്ലതാണ്. ഇത് വേദന ശമിപ്പിയ്ക്കാന്‍ സഹായിക്കും.

ആപ്പിള്‍ സിഡെര്‍
ആപ്പിള്‍ സിഡെര്‍ വിനെഗറില്‍ പഞ്ഞി മുക്കി അത് ഈ ഭാഗത്തു വയ്ക്കുന്നത് വിസ്ഡം ടൂത്ത് വേദന കുറയും.

ഉരുളക്കിഴങ്ങ്
ഉരുളക്കിഴങ്ങ് ഫ്രീസറില്‍ വച്ചു തണുപ്പിയ്ക്കുക. ഇത് വട്ടത്തില്‍ കനം കുറച്ച് അരിഞ്ഞ കഷ്ണം പല്ലിന്റെ ഭാഗത്തു വയ്ക്കാം.

വീറ്റ്ഗ്രാസ്
വീറ്റ്ഗ്രാസ് വായിലിട്ടു ചവയ്ക്കുന്നതും വിസ്ഡം പല്ലിന്റെ വേദന മാറ്റാന്‍ നല്ലതാണ്. പല്ലിന്റെ സെന്സിറ്റീവിറ്റി കുറയ്ക്കാം



Click it and Unblock the Notifications
