Latest Updates
-
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ഫ്ലാറ്റിൽ ഇൻഡോർ ചെടികൾ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് കേൾക്കൂ -
വീടിന്റെ പ്രധാന വാതിൽ ഇങ്ങനെയാണോ? അമാവാസിക്കും ഗണേശ ചതുർത്ഥിക്കും മുൻപ് ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം കൂടും -
പിതൃപക്ഷം 2026: വീട്ടിൽ ലളിതമായി ശ്രാദ്ധം ചെയ്യാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഫ്ലാറ്റിൽ ഗണപതിയെ പ്രതിഷ്ഠിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ശ്രദ്ധിക്കാൻ ഈ കാര്യങ്ങൾ മറക്കരുത്! -
ഭാദ്രപദ അമാവാസി 2026: സമയക്രമം ഇങ്ങനെ, ഈ കാര്യങ്ങളിൽ ജാഗ്രത വേണം! -
ഇന്ന് ഉച്ചയ്ക്ക് വെയിൽ കടുക്കും; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
നിമിഷ സജയന്റെയും രജിഷയുടെയും ബോഡി ട്രാൻസ്ഫോർമേഷൻ; ആരോഗ്യത്തോടെ ഭാരം കുറയ്ക്കാൻ താരങ്ങൾ പിന്തുടരുന്ന ആ രഹസ്യം ഇതാണ്!
പല്ലിന്റെ സെന്സിറ്റീവിറ്റി കുറയ്ക്കാം
പല്ലിന്റെ പുറംചട്ടയായ ഇനാമല്‍ കേടു വരുമ്പോഴാണ് തണുത്തതും ചൂടുള്ളതുമെല്ലാം കഴിയ്ക്കുമ്പോള്‍ പല്ലിന് പുളിപ്പു തോന്നുന്നത്. ഇതിനാണ് സെന്‍സിറ്റീവിറ്റിയെന്നു പറയുന്നതും.
പല്ലിനെ കേടുപാടുകളില്‍ നിന്നും സംരക്ഷിയ്ക്കുന്ന ഒന്നാണ് ഇനാമല്‍. ഇത് കേടാകുന്നത് പല്ലു പെട്ടെന്ന കേടാകാന്‍ ഇടയാക്കും.
പല്ലിന്റെ സെന്സിറ്റീവിറ്റി കുറയ്ക്കാന്‍, അതായത് പല്ലിന്റെ ഇനാമല്‍ കേടാകാതിരിയ്ക്കാന്‍ ചെയ്യേണ്ട ചില കാര്യങ്ങളെക്കുറിച്ചറിയൂ,

അച്ചാറുകള്‍, ഫ്രൂട്ട് ജ്യൂസുകള്‍, റെഡ് വൈന്‍
അച്ചാറുകള്‍, ഫ്രൂട്ട് ജ്യൂസുകള്‍, റെഡ് വൈന്‍ തുടങ്ങിയവ പല്ലി്ന്റെ സെന്സിറ്റീവിറ്റി വര്‍ദ്ധിപ്പിയ്ക്കും. പല്ലു കേടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിയ്ക്കും. ഇവയൊഴിവാക്കുക.

പല്ലു കടിയ്ക്കുന്നത്
പല്ലു കടിയ്ക്കുന്നതും പല്ലിന്റെ സെന്സിറ്റീവിറ്റി കൂട്ടുന്ന ഘടകമാണ്. ഈ ശീലവും ഉപേക്ഷിയ്ക്കാം.

ടൂത്ത്പേസ്റ്റ്
സെന്‍സിറ്റീവ് പല്ലുകള്‍ക്കുള്ള ടൂത്ത്പേസ്റ്റ് ലഭ്യമാണ്. ഇതുപയോഗിയ്ക്കാം.

കാപ്പി, പുകവലി, മദ്യം
കാപ്പി, പുകവലി, മദ്യം തുടങ്ങിയ ശീലങ്ങള്‍ ഉപേക്ഷിയ്ക്കുക. ഇത് വായുടെ ആരോഗ്യത്തെ ബാധിയ്ക്കും.

മൃദുവായി ബ്രഷ്
2 മിനിറ്റെങ്കിലും പല്ലു ബ്രഷ് ചെയ്യുക. മൃദുവായ ടൂത്ത്ബ്രഷ് ഉപയോഗിച്ച് മൃദുവായി ബ്രഷ് ചെയ്യാം. പല്ലില്‍ പ്ലേക് രൂപപ്പെടാതെ ശ്രദ്ധിയ്ക്കുക. ഭക്ഷണാവശിഷ്ടങ്ങള്‍ പല്ലില്‍ പറ്റിപ്പിടിയ്ക്കാന്‍ ഇട വരരുത്.

കടുകെണ്ണ
ഒരു ടേബിള്‍ സ്പൂണ്‍ കടുകെണ്ണയില്‍ 1 ടീസ്പൂണ്‍ റോക്ക് സാള്‍ട്ട് കലര്‍ത്തുക. ഇതുപയോഗിച്ചു പല്ല് മൃദുവായി കൈ കൊണ്ടു തേക്കാം.

ബേക്കിംഗ് സോഡ
ബേക്കിംഗ് സോഡ വെള്ളത്തില്‍ കലര്‍ത്തി കവിള്‍ക്കൊള്ളാം. ഇത് പല്ലിന്റെ സെന്സിറ്റീവിറ്റി കുറയ്ക്കും. ഇനാമല്‍ സംരക്ഷിയ്ക്കും.

ഉപ്പിട്ട ഇളംചൂടുവെള്ളം
ഉപ്പിട്ട ഇളംചൂടുവെള്ളം കവിള്‍ക്കൊള്ളുന്നതും നല്ലതാണ്.



Click it and Unblock the Notifications
