Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ശരീര ഭാരം കൂടാനുള്ള കാരണങ്ങൾ
ആരോഗ്യകരമായി ഭക്ഷണം കഴിച്ചിട്ടും നിങ്ങളുടെ ഭാരം കൂടുകയും ആകാരഭംഗി നഷ്ട്ടപ്പെടുകയും ചെയ്യുന്നു എന്ന് തോന്നിയിട്ടില്ലേ ?നിങ്ങൾ മാത്രമല്ല ലോകമെമ്പാടുമുള്ള ലക്ഷോപലക്ഷം ആൾക്കാരും ഭാരം കാരണം വിഷമിക്കുന്നുണ്ട് . പെണ്ണിന്റെ തടിയേന്തേ കുറയാത്തേ.....
അപ്രതീക്ഷിതമായ പല കാരണങ്ങള്‍ കൊണ്ട് പലപ്പോഴും നമ്മുടെ തടി വര്‍ദ്ധിക്കും. അതെങ്ങനെയെന്ന് നമുക്കൊട്ട് പിടികിട്ടുകയുമില്ല. എന്തൊക്കെയാണ് അപ്രതീക്ഷിത തടി വര്‍ദ്ധനവിന്റെ കാരണങ്ങള്‍ എന്നു നോക്കാം.

സിഗരറ്റ് വലിക്കുക
സിഗരറ്റ് വലിക്കുന്ന ആൾക്കാർ മെലിയും എന്നത് തെറ്റായ ധാരണ ആണ് .സിഗരറ്റ് വലി നിർത്തിയ ശേഷം വണ്ണം വയ്ക്കുന്നതിനു കാരണം പുകവലി നിർത്തി എന്നതല്ല .അതിനു പകരം അവർ ധാരാളം ഭക്ഷണം പ്രത്യേകിച്ച് ജങ്ക് ഫുഡ് കഴിക്കുന്നു എന്നതാണ് .പുതിയ ഗവേഷണങ്ങൾ പറയുന്നത് പുകവലി ഭാരം കുറയ്ക്കുക അല്ല കൂട്ടുകയാണ് ചെയ്യുന്നത് എന്നാണ് .

രാത്രി ജോലി
ചിലർക്ക് രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യേണ്ടി വരും .ഇത് നിങ്ങൾക്ക് കൂടുതൽ വരുമാനം ഉണ്ടാക്കുമെങ്കിലും നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു .

ധാരാളം ഓപ്ഷനുകൾ
നിങ്ങൾ ബുഫെറ്റ് കഴിക്കാൻ പോകാറില്ലേ ?അവിടെ ഒരുപാടു ഓപ്ഷൻ ഉണ്ട് . നാം എല്ലാ ഭക്ഷണവും കുറേശ കഴിക്കാറും ഉണ്ട് .ഇങ്ങനെ നാം ഒരുപാടു കഴിക്കുന്നു .ഇത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു .അതിനാൽ ആരോഗ്യകരമായ ഓപ്ഷനുകൾ തെരഞ്ഞെടുക്കുന്നതാകും ഉചിതം

നിങ്ങളുടെ വ്യായാമത്തിന്റെ തീവ്രത
വീട്ടിലേക്ക് നടക്കുമ്പോൾ തന്നെ നിങ്ങൾ നന്നായി വിയർക്കുന്നു എന്ന് കരുതുക .നാം അതിനെ ഒരു വർക്ക് ഔട്ട് ആയി കണക്കാക്കും .എന്നാൽ ഇത് എന്നും ഒരു ശീലമായി മാറ്റാതിരിക്കുക .

മടി കാണിക്കാതിരിക്കുക
എല്ലാവർക്കും വിശ്രമം ആവശ്യമാണ് .എന്നാൽ അതിൽ മുഴുകി പോകാതെ നോക്കുക .നിങ്ങൾ ഓഫീസ് ജോലി ചെയ്യുന്ന വ്യക്തി ആണെങ്കിൽ നിങ്ങളുടെ വിശ്രമ വേളകൾ കുടുംബത്തോട് ഒപ്പം ടെലി വിഷൻ കാണുന്നതോ ഗെയിം കളിക്കുന്നതോ ആണെങ്കിൽ നിങ്ങൾ ചെറിയ മാറ്റങ്ങൾ വരുത്തേണ്ടതാണ് .

സ്നാക്സ്
ആരോഗ്യകരമായി ഇരിക്കണമെങ്കിൽ പ്രധാന ഭക്ഷണത്തിനു ഇടവേളകളിൽ എന്തെങ്കിലും കഴിക്കണം .അല്ലെങ്കിൽ വിശപ്പ് കൂടുകയും കൂടുതൽ ഭക്ഷണം ഒരുമിച്ചു കഴിക്കുമ്പോൾ ഭാരം കൂടുകയും ചെയ്യും .എന്നാൽ ഏതു സ്നാക്സ് , അതിന്റെ അളവ് എന്നിവ ശ്രദ്ധിക്കേണ്ടതാണ് .അതായതു അടുത്ത ഭക്ഷണത്തിനു മുൻപ് എന്തെങ്കിലും അൽപം കഴിക്കുക .സ്നാക്സ് കഴിച്ചു വയർ നിറയ്ക്കരുത് .എന്നാൽ വിശപ്പ് കുറയ്ക്കുകയും വേണം . ധാരാളം വെള്ളം കുടിച്ചു നിങ്ങളുടെ സ്നാക്സ് ലഘുവാക്കാം .



Click it and Unblock the Notifications
