Latest Updates
-
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ! -
ഏഷ്യൻ ഗെയിംസ് 2026: ഇന്ന് ഇന്ത്യയുടെ മെഡൽ കൊയ്ത്ത്; സ്ക്വാഷിലും അത്ലറ്റിക്സിലും നിർണ്ണായക പോരാട്ടങ്ങൾ -
സൂര്യൻ ഹസ്തം നക്ഷത്രത്തിലേക്ക്: മുടങ്ങിക്കിടക്കുന്ന ജോലികൾ തീർക്കാൻ ഇതാ ഒരു സുവർണ്ണാവസരം! -
2026 സെപ്റ്റംബർ 27: സർവ്വാർത്ഥ സിദ്ധി യോഗം; പണമിടപാടുകൾക്കും ശുഭകാര്യങ്ങൾക്കും ഈ സമയം ഉത്തമം! -
പിതൃപക്ഷ കാലത്ത് വിവാഹവും ഗൃഹപ്രവേശവും: ആചാരങ്ങൾ തെറ്റാതെ കാര്യങ്ങൾ നടത്താൻ വഴികൾ -
സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 3 വരെ: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യകാലം, ധനനേട്ടവും പുതിയ അവസരങ്ങളും! -
2026 സെപ്റ്റംബർ 27 നക്ഷത്രഫലം: ഉത്രട്ടാതിയും രേവതിയും; ഈ സമയങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങരുത്! -
2026 സെപ്റ്റംബർ 26 രാശിഫലം: ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 28-30 വരെ സേവനങ്ങൾ തടസ്സപ്പെടുമോ? ഇന്ന് തന്നെ ചെയ്യേണ്ട കാര്യങ്ങൾ ഇതാ -
ബുധാദിത്യ യോഗം ഇന്ന് അവസാനിക്കുന്നു: പ്രധാന ജോലികൾ തീർക്കാൻ ഇനി മണിക്കൂറുകൾ മാത്രം!
ദിവസവും സ്വയംഭോഗം ചെയ്യാം, കാരണം
സ്വയംഭോഗത്തെ സംബന്ധിച്ച് തെറ്റിദ്ധാരണകള്‍ എല്ലാവര്‍ക്കുമുണ്ട്. പ്രത്യേകിച്ചു പുരുഷന്മാര്ക്ക്. ഇത് ആരോഗ്യം കളയും, സെക്സ് ശേഷി നശിപ്പിയ്ക്കും തുടങ്ങിയ ധാരണകളാണ് കൂടുതലും.
എന്നാല്‍ മിതമായ തോതില്‍ ദിവസവും സ്വയംഭോഗം ചെയ്യാമെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. മിതമായ, ആരോഗ്യകരമായ എന്നീ വാക്കുകള്‍ക്കു പ്രാധാന്യമുണ്ടെന്നോര്ക്കണം.
ഇതിനു പഠനങ്ങള്‍ തെളിയിക്കുന്ന കാരണങ്ങള്‍ പലതാണ്. ഇവയെന്തൊക്കെയെന്നു നോക്കൂ,

സ്ട്രെസ്
സ്വയംഭോഗം ഡോപമൈന്‍, ഓക്സിടോസിന്‍, എന്‍ഡോര്‍ഫിന്‍ തുടങ്ങിയ ഹോര്‍മോണ്‍ ഉല്പാദനം വര്‍ദ്ധിപ്പിയ്ക്കും. ഇവ സ്ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോള്‍ കുറയ്ക്കും.

തടി
ഓക്സിടോസിന്‍ ഭക്ഷണത്തോടുള്ള ആര്‍ത്തി കുറയ്ക്കും. ഇത് തടി കുറയാനും വലിച്ചുവാരി കഴിയ്ക്കാതിരിയ്ക്കാനും സഹായിക്കും.

ബീജാരോഗ്യത്തിന്
സ്വയംഭോഗം ചെയ്യുന്നത് പുരുഷന്മാരില് ബീജാരോഗ്യത്തിന് ഏറെ നല്ലതാണെന്നു തെളിഞ്ഞിട്ടുണ്ട്.

സ്ത്രീകള്‍
സ്വയംഭോഗം ചെയ്യുന്ന സ്ത്രീകള്‍ ശരീരത്തെക്കുറിച്ച് പൊസറ്റീവായ സമീപനം വച്ചു പുലര്‍ത്തുന്നു.

ഹോര്‍മോണ്‍
ഇത് സ്ത്രീകളില്‍ ഹോര്‍മോണ്‍ ഉല്പാദനങ്ങള് കൃത്യമായി നടക്കാനും സെക്സ് താല്പര്യങ്ങള് വര്‍ദ്ധിപ്പിയ്ക്കാനും സഹായിക്കും.

വേദന
സ്വയംഭോഗം വഴിയുണ്ടാകുന്ന ഓര്‍ഗാസം ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. വേദനകള്‍ കുറയ്ക്കും. പ്രത്യേകിച്ചു സ്ത്രീകളിലെ മാസമുറ വേദന.

ഉത്കണ്ഠ
സ്ട്രെസ് മാത്രമല്ല, ഉത്കണ്ഠയും പരിഹരിയ്ക്കാന്‍ സ്വയംഭോഗം സഹായിക്കും.

പ്രത്യുല്പാദന അവയവങ്ങളുടെ ആരോഗ്യം
പ്രത്യുല്പാദന അവയവങ്ങളുടെ ആരോഗ്യം കാത്തുസംരക്ഷിയ്ക്കാന് സ്വയംഭോഗം നല്ലതാണ്.



Click it and Unblock the Notifications
