Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഉറങ്ങുന്നതിനു മുന്‍പ് പുരുഷന്മാര് കഴിക്കേണ്ടവ
ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് കഴിയ്ക്കുന്ന ഭക്ഷണത്തിന് ഉറക്കത്തെ ഇല്ലാതാക്കാനും ഉറക്കം നല്‍കാനും കഴിയും. പലപ്പോഴും ഭക്ഷണമാണ് ഉറക്കത്തിന്റെ ഗതി നിശ്ചയിക്കുന്നത്. എന്നാല്‍ ഭക്ഷണത്തില്‍ ചിലത് സ്ത്രീകള്‍ക്കും ചിലത് പുരുഷന്മാര്ക്കും എന്നുണ്ട്. ഭക്ഷണം കഴിയ്ക്കുമ്പോള്‍ വരുത്തുന്ന ആരോഗ്യത്തെറ്റ്
എന്നാല്‍ പലപ്പോഴും ഭക്ഷണം കഴിയ്ക്കുന്ന കാര്യത്തില്‍ സ്ത്രീ പുരുഷ ഭേദമൊന്നും കാണിക്കാറില്ല. പക്ഷേ രാത്രി ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് പുരുഷന്മാര് കഴിച്ചിരിയ്ക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

സ്ട്രോബെറി ഷേക്ക്
സ്ട്രോബെറി ഷേക്ക് ദഹനത്തിനും നല്ല ഉറക്കത്തിനും സഹായിക്കും. സ്ട്രോബെറി ഷേക്കില്‍ അല്പം തേന്‍ കൂടി മിക്സ് ചെയ്ത് കഴിച്ചാല്‍ ഏറ്റവും നല്ലത്.

ബ്ലൂ ബെറി
വിറ്റാമിന്റേയും ആന്റി ഓക്സിഡന്റിന്റേയും കലവറയാണ് ബ്ലൂബെറി. ഇത് രാത്രി ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് പുരുഷന്മാര് കഴിക്കേണ്ടത്.

തൈര്
തൈര് കഴിയ്ക്കുന്നതും നല്ല ഉറക്കത്തിനും ആരോഗ്യത്തിനും നല്ലതാണ്. ഇത് പലപ്പോഴും ആരോഗ്യത്തിനേക്കാളുപരി നമ്മുടെ മാനസിക സമ്മര്‍ദ്ദത്തെ ഇല്ലാതാക്കി സുഖനിദ്ര പ്രദാനം ചെയ്യുന്നു.

ഡാര്‍ക്ക് ചോക്ലേറ്റ്
ഡാര്‍ക്ക് ചോക്ലേറ്റ് കഴിയ്ക്കുന്നതും ഇത്തരത്തില്‍ ഏറ്റവും നല്ലതാണ്. ഇതില്‍ 70 ശതമാനവും ആന്റി ഓക്സിഡന്റാണ് ഉള്ളത്. ഇത് അമിത വണ്ണത്തെ ചെറുക്കുകയും ദഹനം സുഗമമാക്കുകയും ചെയ്യുന്നു.

അത്തിപ്പഴം
അത്തിപ്പഴം നമ്മുടെ നാട്ടില്‍ സാധാരണ ലഭിയ്ക്കുന്നതാണ്. ഉണങ്ങിയ അത്തിപ്പഴം ഇതോടെ ആരോഗ്യത്തിനും മനസ്സിനും നല്ല സുഖം പ്രദാനം ചെയ്യുന്നു.

പാലും തേനും
പാലും തേനും മിക്സ് ചെ്ത് കഴിച്ചിട്ടുണ്ടോ? എന്നാല്‍ ഉറങ്ങുന്നതിനു മുന്‍പ് പാലും തേനും മിക്സ് ചെയ്ത് കഴിച്ചു നോക്കൂ. ഇത് ആരോഗ്യത്തിന് നല്കുന്ന മാറ്റം അനുഭവിച്ചറിയാം.

ബദാം
ബദാം ഏറ്റവും നല്ലതാണ്. ഇത് ഉറങ്ങാന്‍ പോകുന്നതിന് മുന്‍പ് കഴിയ്ക്കുന്നത് ദഹനം സുഗമമാക്കുകയും അമിതവണ്ണവും കുടവയറും കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.



Click it and Unblock the Notifications
