Latest Updates
-
പുകവലി ഉപേക്ഷിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത് അത്ഭുതം! ഈ മാറ്റങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഇന്ന് തന്നെ സിഗരറ്റ് വലിച്ചെറിയും -
ആർത്തവ വേദനയിൽ വലയുന്ന പെൺകുട്ടികൾക്ക് ഇനി ആശ്വാസം; കേരളത്തിലെ സ്കൂളുകളിൽ ചരിത്രപരമായ അവധി പ്രഖ്യാപനം! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വ്യായാമത്തിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കാലാവസ്ഥ മാറുന്നു, ചർമ്മവും മുടിയും തകരാതിരിക്കാൻ ഈ 48 മണിക്കൂർ പ്ലാൻ പരീക്ഷിച്ചു നോക്കൂ -
വ്യാഴം കർക്കടകത്തിലേക്ക് മാറുന്നു: കരിയറിലും വിവാഹകാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ ഭാഗ്യകാലം നിങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തും? -
മെയ് 30-31: ആകാശത്ത് അപൂർവ്വ ബ്ലൂ മൂൺ; കർമ്മദോഷങ്ങൾ അകറ്റാൻ ഈ രാശിക്കാർക്ക് വൻ ഭാഗ്യം, ചെയ്യേണ്ടത് ഇത്രമാത്രം! -
ശിവയോഗം മാറി സിദ്ധയോഗം: ഈ സമയം കൃത്യമായി ഉപയോഗിച്ചാൽ കരിയറിൽ വൻ കുതിച്ചുചാട്ടം, ഭാഗ്യം ഈ രാശിക്കാർക്ക് മാത്രം -
സാമ്പത്തിക നേട്ടവും പ്രണയസാഫല്യവും: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ ദിനം, നിങ്ങളുടെ രാശിയുണ്ടോ? -
മെയ് 30 നക്ഷത്രഫലം: സാമ്പത്തിക നേട്ടവും കരിയർ മാറ്റങ്ങളും, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം തെളിയുമോ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം!
കൈകള്‍ പറയും ആരോഗ്യരഹസ്യങ്ങള്‍
നിങ്ങളുടെ കൈകളുടേയും നഖങ്ങളുടെയും അവസ്ഥ നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം സംബന്ധിച്ച് ചില കാര്യങ്ങള്‍ വെളിപ്പെടുത്തും.
രോഗങ്ങള്‍ തിരിച്ചറിയാന്‍ മാത്രമല്ല, കൈകളും നഖങ്ങളും ശരീരത്തിന്റെ ആന്തരിക പ്രവര്‍ത്തനങ്ങള്‍ വെളിപ്പെടുത്തുന്ന ജാലകങ്ങള്‍ കൂടിയാണ്. പ്രായം കുറയ്ക്കാന്‍ ഇവ കഴിഞ്ഞേ ഉള്ളൂ

നിലനിറമുള്ള വിരലറ്റം -
രക്തചംക്രമണത്തിലെ കുറവിന്റെ സൂചനയാവും ഇത്. സാധാരണമായി കാണുന്ന ഈ അവസ്ഥയെ റേനോഡ്സ് സിന്‍ഡ്രോം എന്ന് വിളിക്കുന്നു. ഇവിടെ വിരലഗ്രങ്ങളിലെ ചെറിയ രക്തക്കുഴലുകള്‍ താപനിലയിലുള്ള മാറ്റങ്ങളോട് അമിതമായ സംവേദനത്വമുള്ളതാകും. ഇത് ദോഷകരമല്ലെങ്കിലും കൈവിരലുകളും, കാല്‍വിരലുകളിലും വേദന, തരിപ്പ്, വിറയല്‍ എന്നിവ അനുഭവപ്പെടുന്നതിനൊപ്പം ചുവപ്പ്, നില, വെള്ള നിറങ്ങളില്‍ കാണപ്പെടുകയും ചെയ്യും. പനിപോലുള്ള ലക്ഷണങ്ങള്‍ കണ്ടാല്‍ അത് ന്യൂമോണിയയുടെ സൂചനയാണ്.

ഉള്ളംകയ്യിലെ വിയര്‍പ്പ്
ഉള്ളം കയ്യിലെ വിയര്‍പ്പ് മാനസിക സമ്മര്‍ദ്ദം അല്ലെങ്കില്‍ തൈറോയ്ഡിന്റെ ആധിക്യം മൂലമാകാം. ഇത് മെറ്റബോളിസം വേഗത്തിലാക്കും. കൂടുതല്‍ കലോറി എരിച്ച് കളയുമെന്നും കൂടുതല്‍ ചൂടുണ്ടാക്കുമന്നുമാണ് ഇതിന്റെ അര്‍ത്ഥം. ഇടക്കിടെ ഇങ്ങനെ സംഭവിക്കുന്നുവെങ്കില്‍ ഡോക്ടറെ സമീപിക്കുക.

നഖത്തിലെ പാടുകള്‍
വെള്ളനിറത്തിലുള്ള വരകളോ പാടുകളോ കാണുന്നത് നിങ്ങള്‍ അടുത്തിടെ ഒരു ഗുരുതരമായ അണുബാധ, രോഗം, അല്ലെങ്കില്‍ ക്യാന്‍സറില്‍ നിന്ന് മുക്തിനേടി എന്നതിന്റെ അടയാളമാണ്. നിങ്ങള്‍ക്ക് രോഗമുള്ളപ്പോള്‍ നഖം വളരാത്തതാണ് ഇതിന് കാരണം.

നഖത്തിന്റെ വിളര്‍ച്ച
സാധാരണയായി നിങ്ങള്‍ നഖത്തിന് മുകളില്‍ അമര്‍ത്തിയാല്‍ വെളുത്ത നിറം വരും. മര്‍ദ്ദം ഒഴിവാക്കുമ്പോള്‍ ഇത് പിങ്ക് നിറമായി മാറും. എന്നാല്‍ മര്‍ദ്ധം ഒഴിവാക്കിയിട്ടും വെളുപ്പ് നിറമായി തുടരുന്നുവെങ്കില്‍ ഇരുമ്പിന്റെ അപര്യാപ്തത മൂലമുള്ള അനീമിയയുണ്ട് എന്നും, നിങ്ങളുടെ ശരീരത്തില്‍ ആവശ്യത്തിന് ചുവപ്പ് രക്തകോശങ്ങള്‍ ചംക്രമണം ചെയ്യപ്പെടുന്നുമില്ല എന്നുമാണ് അര്‍ത്ഥം.

കൈകളുടെ വിറയല്‍
കഫീന്‍ അമിതമായി കഴിക്കുക, അമിതമായ ഉത്കണ്ഠ, ആസ്ത്മ, മാനസികസമ്മര്‍ദ്ധം പോലുള്ളവയ്ക്കുള്ള മരുന്നുകള്‍ എന്നിവ കൈകളുടെ താല്കാലികമായ വിറയലിന് കാരണമാകും. എന്നാല്‍ അകാരണമായ വിറയല്‍ ഇടക്കിടെ ഉണ്ടാകുന്നുവെങ്കില്‍ കുടുംബത്തില്‍ പാരമ്പര്യമായുള്ള ഞരമ്പ് തകരാര്‍ മൂലമാകാം. തലച്ചോറിനെയും, നാഡീവ്യവസ്ഥയെയും ബാധിക്കുന്ന പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ ആദ്യ ലക്ഷണവുമാകാം ഇത്.

കൈപ്പത്തിക്കുള്ളിലെ ചുവന്ന പാടുകള്‍
ഇത് പാല്‍മര്‍ എറിതീമ എന്ന രോഗം കൊണ്ട് സംഭവിക്കുന്നതാകാം. ഇത് കരള്‍ രോഗം, പ്രത്യേകിച്ച് സീറോസിസ് അല്ലെങ്കില്‍ നോണ്‍-ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ മൂലമാകാം. കരളിന്റെ വീക്കം ക്രമേണ അതിന്റെ പ്രവര്‍ത്തനത്തിനെ ബാധിക്കുകയും അതിന്റെ ഫലമായി ഹോര്‍മോണുകള്‍ അമിതമായി വിതരണം ചെയ്യപ്പെടുകയും തന്മൂലം കാലിലെയും കൈകളിലെയും രക്തക്കുഴലുകള്‍ വലുതാകുകയും ചെയ്യും.

വിരലുകള്‍ ഒരുമിച്ച് ചേരുക
വിരലിന്റെ അഗ്രവും നഖങ്ങളും ബള്‍ബ് രൂപത്തിലാകും. ഇത് ശരീരത്തിലെ ഓക്സിജന്റെ അളവ് കുറയുന്നത് മൂലം സംഭവിക്കുന്നതാണ്. സിസ്റ്റിക് ഫൈബ്രോസിസ്, ശ്വാസകോശ ക്യാന്‍സര്‍ എന്നിവ ഉള്‍പ്പടെയുള്ള ഗുരുതരമായ ശ്വാസകോശ തകരാറിന്റെ സൂചന കൂടിയാണ് ഇത്.

നഖത്തില്‍ ഇരുണ്ട നിറത്തിലുള്ള വര
നഖത്തിന് മുകളില്‍ ഇരുണ്ട നിറത്തില്‍ ഒരു വര കണ്ടാല്‍ ഉടന്‍ ഡോക്ടറെ കാണണം. ചിലപ്പോള്‍ അത് മെലനോമ അഥവാ ചര്‍മ്മത്തിലെ ക്യാന്‍സറിന്റെ ലക്ഷണമാകാറുണ്ട്.

വിരലുകളുടെ വീക്കം
ഭക്ഷണത്തില്‍ ഉപ്പിന്റെ അളവ് കൂടുതല്‍, പിഎംഎസ്, ജലാംശത്തിന്റെ കുറവ് തുടങ്ങിയ വലിയ ഉപദ്രവകരമല്ലാത്ത കാരണങ്ങളാലാവാം ഈ പ്രശ്നം അനുഭവപ്പെടുന്നത്. എന്നാല്‍ വീക്കവും മുറുക്കവും അനുഭവപ്പെടുന്നത് തൈറോയ്ഡിന്റെ പ്രവര്‍ത്തനക്കുറവ്, റുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ് തുടങ്ങിയ ഗുരുതരമായ കാരണങ്ങളാലുമാകാം.

നഖത്തിന്റെ നിറം മാറ്റം
നഖത്തിന് മഞ്ഞ അല്ലെങ്കില്‍ പച്ചനിറമുണ്ടെങ്കില് അത് ഫംഗസ് ബാധയുടെ ലക്ഷണമാണ്. എന്നാല്‍ ഇത് ആവര്ത്തിച്ചുണ്ടാകുന്നുവെങ്കില് പ്രമേഹത്തിന്റെ പ്രാരംഭ ലക്ഷണമായിരിക്കും. പ്രമേഹം മൂലം രോഗപ്രതിരോധ സംവിധാനവും രക്തയോട്ടവും ശോഷിക്കുകയും ബാക്ടീരിയയും ഫംഗസും വര്‍ദ്ധിക്കുന്ന സാഹചര്യമുണ്ടാകുകയും ചെയ്യുന്നത് മൂലമാണ് ഇത് സംഭവിക്കുന്നത്.



Click it and Unblock the Notifications