Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
പ്രായം കുറയ്ക്കാന്‍ ഇവ കഴിഞ്ഞേ ഉള്ളൂ
എപ്പോഴും ചെറുപ്പമായി ഇരിയ്ക്കണമെന്നാഗ്രഹിക്കുന്നവരാണ് നമ്മളെല്ലാവരും. എന്നാല്‍ പ്രായത്തിന്റെ അവശതകള്‍ നമ്മളെയെല്ലാം ഒരു കാലം പിടികൂടും എന്നതാണ് സത്യം. എന്നാല്‍ ഇന്ന് പലര്‍ക്കും പ്രായത്തിന്റെ അവശതകള്‍ പ്രായമാകും മുന്‍പ് തന്നെ പിടികൂടുന്നു. ഇന്നത്തെ തിരക്കുള്ള ജീവിതവും മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയുമാണ് പലപ്പോഴും ഇത്തരത്തില്‍ നമ്മളെ പെട്ടെന്ന് വയസ്സന്മാരാക്കുന്നത്.

മാനസികസമ്മര്‍ദ്ദവും ഭക്ഷണത്തിന്റെ പ്രശ്നങ്ങളുമെല്ലാം നമ്മളെ പലപ്പോഴും പ്രായത്തില്‍ കവിഞ്ഞ ശാരീരികാവശതകള്‍ക്ക് വിധേയമാക്കുന്നു. എന്നാല്‍ എപ്പോഴും ആക്ടീവായ ഇരിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നവര്‍ക്കായി ചില വഴികളുണ്ട്. ഭക്ഷണമാണ് ഇവയില്‍ പ്രധാനം. എപ്പോഴും ആരോഗ്യം നല്കുന്ന ഭക്ഷണം കഴിയ്ക്കുകയാണ് ആകെയുള്ള പോംവഴി. ഏതൊക്കെ ഭക്ഷണങ്ങള്‍ നമ്മുടെ ചെറുപ്പം നിലനിര്‍ത്തുമെന്ന് നോക്കാം.
ഒലീവ് ഓയില്‍
ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുണ്ടാവുകയുള്ളൂ. അതുകൊണ്ട് ആരോഗ്യമുള്ള ശരീരത്തിനായി ഒലീവ് ഓയില്‍ സ്ഥിരമാക്കാം. യാതൊരു വിധ്തതിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാവില്ലെന്നതാണ് പ്രത്യേകത.
തൈര്
പാലും തൈരും നമ്മുടെ സംസ്കാരത്തിന്റെ കൂടെ ഭാഗമാണ്. കാല്‍സ്യം ധാരാളം അടങ്ങിയിട്ടുള്ളതിനാലും നല്ല ബാക്ടീരിയകള്‍ ധാരാളം ഉള്ളതിനാലും തൈര് നല്‍കുന്നത് ആരോഗ്യം മാത്രമല്ല പ്രായം കുറയ്ക്കാനുള്ള നല്ലൊരു മന്ത്രം കൂടിയാണ് എന്നതാണ് കാര്യം.

റെഡ് വൈന്‍
തടി കൂട്ടുന്ന കാര്യത്തില്‍ റെഡ് വൈനിന് അല്പം പങ്കുണ്ടെന്നാണ് പൊതുവേ പറയപ്പെടുന്നത്. എന്നാല്‍ തടി കൂട്ടാനല്ല ആരോഗ്യവും അഴകും വര്‍ദ്ധിപ്പിക്കുന്നതിനാണ് റെഡ് വൈന്‍ സഹായിക്കുന്നത് എന്നതാണ് കാര്യം.
ഓറഞ്ച്
വിറ്റാമിന്‍ സി കൊണ്ട് സമ്പുഷ്ടമാണ് ഓറഞ്ച്. ഇത് ചര്‍മ്മത്തെ തന്നെ പ്രായക്കൂടുതല്‍ കൊണ്ടുണ്ടാകുന്ന പ്രശ്നത്തില്‍ നിന്നും ഇല്ലാതാക്കുന്നു. മാത്രമല്ല ഓര്‍മ്മശക്തി നഷ്ടപ്പെടുന്നതില്‍ നിന്നും നമ്മെ രക്ഷിക്കുന്നതിനും ഓറഞ്ചിനു കഴിയുന്നു. സുന്ദര ചര്‍മ്മത്തിന് നാടന്‍ കൂട്ടുകാര്‍
ബെറികള്‍
വിവിധ തരത്തിലുള്ള ബെറികള്‍ ആരോഗ്യവും പ്രായക്കുറവും നല്കുന്നു. പ്രത്യേകിച്ച് ബ്ലാക്ക് ബെറി, സ്ട്രോബെറി തുടങ്ങിയവ നല്കുന്ന ആരോഗ്യം വളരെ വലുതാണ്. ആന്റി ഓക്സിഡന്റിനാല്‍ സമ്പുഷ്ടമാണ് ഈ ബെറികളെല്ലാം തന്നെ.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.




Click it and Unblock the Notifications
