Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
വല്ലാതെ തെളിഞ്ഞ മൂത്രമാണോ, പ്രശ്നമാണേ.....
നമ്മുടെ ശരീരത്തിന്റെ ഓരോ ഭാഗങ്ങളും ഒരുവിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ആരോഗ്യരഹസ്യം വെളിപ്പെടുത്തുന്നവയാണ്. ശരീരഭാഗങ്ങള്‍ വരെയല്ല, വിസര്‍ജ്യങ്ങളും.
ശരീരത്തില്‍ നിന്നും പുറന്തള്ളപ്പെടുന്ന മൂത്രത്തിന്റെ നിറം പോലും നമ്മുടെ ആരോഗ്യത്തെക്കുറിച്ചു പറയുമെന്നറിയുമോ,
സാധാരണ മൂത്രനിറം തീരെ വെളുപ്പല്ല, എന്നാല്‍ ചെറിയൊര മഞ്ഞരാശിയോടു കൂടിയതാണ്. എന്നാല്‍ എപ്പോഴും മൂത്രനിറം ഇങ്ങനെയാകണമെന്നില്ല. പല നിറവുമുണ്ടാകാം. ഇതിന് പലതരം ആരോഗ്യരഹസ്യങ്ങളുമുണ്ടാകാം. ഇവയെക്കുറിച്ചു കൂടുതറിയൂ,

മൂത്രനിറം പറയും ആരോഗ്യരഹസ്യങ്ങള്‍
ചുവപ്പു നിറത്തിലെ മൂത്രം ബീറ്റ്റൂട്ട്, ബ്ലാക്ബെറി എന്നിവ കഴിച്ചാലുണ്ടാകാം. എന്നാല്‍ ഇതല്ലാതെ ചുവപ്പു നിറത്തിലാണ് മൂത്രമെങ്കില്‍ ഇത് കിഡ്നി, ബ്ലാഡര്‍ ട്യൂമര്‍ ലക്ഷണവുമാകാം.

മൂത്രനിറം പറയും ആരോഗ്യരഹസ്യങ്ങള്‍
ബീറ്റാകരോട്ടിന്‍ അമിത���ാകുമ്പോള്‍, അതായത് ക്യാരറ്റ് പോലുള്ളവ അധികം കഴിച്ചാല്‍ മൂത്രത്തിന് ഓറഞ്ച് നിറമുണ്ടാകുന്നത് സാധാരണമാണ്. യൂറിനറി അണുബാധയുടെ ചികിത്സയ്ക്കുപയോഗിയ്ക്കുന്ന പിരിഡിയം, രക്തം നേര്‍ത്തതാകുവാന്‍ ഉപയോഗിയ്ക്കുന്ന വാര്ഫ്രെയിന് എന്നിവ കാരണം കൊണ്ടാകാം. അ്ല്ലെങ്കില്‍ ലിവര്‍ പ്രശ്നങ്ങള്‍ കൊണ്ടുമാകാം. പ്രത്യേകിച്ചു കണ്ണിന് ചെറിയ മഞ്ഞ നിറമുണ്ടെങ്കില്‍.

മൂത്രനിറം പറയും ആരോഗ്യരഹസ്യങ്ങള്‍
വൈറ്റമിന്‍ ബി 12 ഗുളികകള്‍ കഴിയ്ക്കുമ്പോള്‍ മൂത്രത്തിന് നിയോണ്‍ മഞ്ഞ നിറമുണ്ടാകുന്നതു സാധാരണമാണ്.

മൂത്രനിറം പറയും ആരോഗ്യരഹസ്യങ്ങള്‍
ആസ്പരാഗസ് കഴിച്ചാല്‍ മൂത്രത്തിന് ഇളംപച്ച നിറമുണ്ടാകും. എന്നാല്‍ ചിലപ്പോള്‍ പ്രോട്ടിയൂസ് എന്ന യൂറിനറി അണുബാധയുടെ ലക്ഷണം കൂടിയാകാം ഇത്. കിഡ്നി സ്റ്റോണ്‍ പോലുള്ള പ്രശ്നങ്ങളുണ്ടെങ്കിലും മൂത്രത്തിന് ഈ നിറമുണ്ടാകാം.

മൂത്രനിറം പറയും ആരോഗ്യരഹസ്യങ്ങള്‍
എല്ലുകളില്‍ കാല്‍സ്യം കൂടുതലാകുന്ന ഒരു അവസ്ഥയുണ്ട്. ഹൈപ്പര്‍��� ഗ്ലൈസീമിയ എന്നാണ് ഇത് അറിയപ്പെടുന്നത്. ഇത്തരം പ്രശ്നമുള്ളവര്‍ക്ക് നീല നിറത്തില്‍ മൂത്രം കാണപ്പെടാറുണ്ട്.

മൂത്രനിറം പറയും ആരോഗ്യരഹസ്യങ്ങള്‍
പോര്ഫൈറിയാസിസ് എന്നൊരു അവസ്ഥയുണ്ട്. ലൈറ്റ് സെന്‍സിറ്റീവിറ്റിയെന്നു പറയാം. ഈ അവസ്ഥയുണ്ടെങ്കില്‍ രക്താണുക്കള്‍ വിഘടിച്ചു മുറിയും. ഇത് ബ്രൗണ്‍ നിറത്തിലെ മൂത്രത്തിന് കാരണവുമാകും.

മൂത്രനിറം പറയും ആരോഗ്യരഹസ്യങ്ങള്‍
ശരീരത്തില്‍ ജലനഷ്ടമുണ്ടെങ്കില്, അതായത് ഡീഹൈഡ്രേഷനുണ്ടെങ്കില് കടുംമഞ��ഞ നിറത്തിലെ മൂത്രമുണ്ടാകാം. മഞ്ഞപ്പിത്തം കാരണവും കൂടുതല്‍ നേരം മൂത്രമൊഴിയ്ക്കാതിരുന്നാലും ഈ അവസ്ഥയുണ്ടാകാം.

മൂത്രനിറം പറയും ആരോഗ്യരഹസ്യങ്ങള്‍
മൂത്രനിറം തെളിഞ്ഞതല്ലെങ്കില് കിഡ്നി സ്റ്റോണ്‍ കാരണമോ യൂറിനറി അണുബാധ കാരണമോ ആകാം.

മൂത്രനിറം പറയും ആരോഗ്യരഹസ്യങ്ങള്‍
വല്ലാതെ തെളിഞ്ഞ മൂത്രം ചിലപ്പോള്‍ പ്രമേഹലക്ഷണവുമാകാം. ഇതിനോടൊപ്പം എപ്പോഴും ദാഹവും മൂത്രശങ്കയും അനുഭവപ്പെടാം.



Click it and Unblock the Notifications
