Latest Updates
-
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും!
റവ ആളു കേമനാ....
പലഹാരങ്ങളുടെ കൂട്ടത്തില്‍ റവ ഉപ്പുമാവും ഇഡ്ഢലിയും കേസരിയുമെല്ലാം പെടും. എങ്കിലും റവയോട് പൊതുവെ ആളുകള്‍ക്കത്ര മമതയില്ലെന്നു പറഞ്ഞാല്‍ തെറ്റില്ല.
എന്നാല്‍ റവ നിസാരക്കാരനല്ല, പല ആരോഗ്യഗുണങ്ങളുമുള്ള ഒന്നാണ്. പല അസുഖങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരം. ശരീരത്തിന് ഗുണകരം.
റവയുടെ ആരോഗ്യഗുണങ്ങളെക്കുറിച്ചറിയൂ,

ഗ്ലൈസമിക് ഇന്‍ഡെക്സ്
പ്രമേഹരോഗികള്‍ക്കു കഴിയ്ക്കാവുന്ന നല്ലൊരു ഭക്ഷണമാണ് റവ. ഇതില്‍ ഗ്ലൈസമിക് ഇന്‍ഡെക്സ് തീരെ കുറവാണ്. രക്തത്തിലെ ഗ്ലൂക്കോസ് തോതു നിയന്ത്രിയ്ക്കാന്‍ ഇതിനു സാധിയ്ക്കും.

തടി കുറയ്ക്കാന്‍
റവ വിശപ്പു കുറയ്ക്കുന്ന ഒരു ഭക്ഷ്യവസ്തുവാണ്. ഇതുകൊണ്ടു തന്നെ അമിതഭക്ഷണം ഒഴിവാക്കി തടി കുറയ്ക്കാന്‍ സഹായിക്കും.

ഊര്‍ജം
ഇതില്‍ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ശരീരത്തിന് ഊര്‍ജം നല്കുന്നു.

പോഷഖങ്ങള്
ഇതില്‍ ധാരാളം പോഷഖങ്ങള്, അതായത് ഫൈബര്‍, വൈറ്റമിന്‍ ബി കോംപ്ലക്, ഇ തുടങ്ങിയവയെല്ലാം അടങ്ങിയിട്ടുണ്ട്.

ഹൃദയം, കിഡ്നി
ഹൃദയം, കിഡ്നി എന്നിവയുടെ പ്രവര്‍ത്തനം സുഗമമായി നടക്കാന്‍ റവ നല്ലതാണ്. ഇതിലെ മഗ്നീഷ്യം മസിലുകള്‍, എല്ല്, നാഡി എന്നിവയുടെ പ്രവര്‍ത്തനത്തിന് സഹായിക്കും. സിങ്ക് ശരീരത്തിന് പ്രതിരോധശേഷി നല്‍കും.

അയേണ്‍
അയേണ്‍ സമ്പുഷ്ടമാണ് റവ. ഒരു കപ്പ് റവയില്‍ ദിവസവും വേണ്ട അയേണിന്റെ 8 ശതമാനം അടങ്ങിയിട്ടുണ്ട്.

ആന്റിഓക്സിഡന്റ്
ഇതില്‍ ഡിഎന്‍എ, കോശങ്ങളുടെ ആവരണം എന്നിവയെ സഹായിക്കുന്ന സെലേനിയം എന്ന ആന്റിഓക്സിഡന്റ് അടങ്ങിയിട്ടുണ്ട്.

കൊളസ്ട്രോള്‍
കൊളസ്ട്രോള്‍ തടയാന്‍ സഹായിക്കുന്ന ഒന്നു കൂടിയാണ് റവ. ഇതില്‍ ട്രാന്‍സ്ഫാറ്റി ആസിഡ്, സാച്വറേറ്റഡ് ഫാറ്റുകള്‍ എന്നിവ തീരെ അടങ്ങിയിട്ടി്ല്ല.



Click it and Unblock the Notifications
