Latest Updates
-
വിജയദശമി 2026: വിദ്യാരംഭത്തിനും ശുഭകാര്യങ്ങൾക്കും കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തങ്ങൾ ഇതാ -
ദസറ അവധി: ഇന്ന് ബാങ്കുകൾക്ക് അവധി; ഡിജിറ്റൽ ഇടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം -
വിജയാദശമിയിൽ രാജയോഗം: ആപ്പുകളില്ലാതെ സ്വന്തം ജാതകം പരിശോധിക്കാം, ഈ ലളിത വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ വായുമലിനീകരണം കൂടുന്നു; യാത്രക്കാർ ചർമ്മവും കണ്ണും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിജയദശമിയിൽ ചൂല് മാറ്റാൻ ഒരുങ്ങുകയാണോ? വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
വിദ്യാരംഭം: കുട്ടികളുടെ പഠനമുറി വാസ്തുപ്രകാരം ഒരുക്കാം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
വിജയദശമി രാത്രിയിലെ ഗജകേസരിയോഗം: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയമോ? അറിയേണ്ടതെല്ലാം -
തുലാ രാശിയിൽ അപൂർവ്വ ബുധാദിത്യ യോഗം: ഇന്നത്തെ ദിവസം പേപ്പർവർക്കുകൾക്കും ബുക്കിംഗുകൾക്കും എന്ത് പ്രത്യേകത? -
രാവണ ദഹനം: പുകയേറ്റ് കണ്ണും ചർമ്മവും തകരാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കേരളത്തിൽ കനത്ത മഴ: 7 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർക്ക് ജാഗ്രതാ നിർദേശം
മഞ്ഞളും കുരുമുളകും ചേര്‍ത്തു കഴിയ്ക്കുമ്പോള്‍
പ്രകൃതി തന്നെ നമുക്കു നല്കുന്ന ദിവ്യൗഷധങ്ങള്‍ ധാരാളമുണ്ട്. ആരോഗ്യം നല്‍കാനും പല ആരോഗ്യപ്രശ്നങ്ങള്‍ക്കും.
ഇത്തരം പല കൂട്ടുകളും നാം അടുക്കളയില്‍ ഉപയോഗിയ്ക്കുന്നുമുണ്ട്, അറിഞ്ഞോ അറിയാതെയോ.
അടുക്കളയില്‍ ഇത്തരത്തില്‍ ഉപയോഗിയ്ക്കുന്ന രണ്ടു മസാലകളാണ് കുരുമുളകും മഞ്ഞള്‍പ്പൊടിയും.
എന്നാല്‍ ഇവ രണ്ടു കലര്‍ത്തി ഉപയോഗിച്ചാലോ, ഇവ കലര്‍ത്തി ദിവസം കഴിച്ചു നോക്കൂ, ശരീരത്തില്‍ സംഭവിയ്ക്കുന്നതെന്തെന്നറിയൂ,

മഞ്ഞളും കുരുമുളകും ചേര്‍ത്തു കഴിയ്ക്കുമ്പോള്‍
മഞ്ഞളിലെ കുര്കുമിന് ഗുണം ശരീരത്തിന് ഏറെ നേരം ലഭ്യമാക്കാന്‍ കുരുമുളകിന് കഴിയും. അല്ലെങ്കില്‍ കുര്കുമിന് പെട്ടെന്ന് അപചയപ്രക്രിയയിലൂടെ നഷ്ടപ്പെട്ടു പോകുന്നു.

ശരീരവേദന
കുരുമുളകും മഞ്ഞളും ചേരുമ്പോള്‍ ശരീരവേദന വേഗത്തില്‍ കുറയാന്‍ സഹായിക്കുന്നു. കുരുമുളകിലെ പെപ്പറൈനും മഞ്ഞളിലെ കുര്‍കുമിനുമാണ് ഈ ഗുണമുള്ളത്. വാതം പോലുള്ള പ്രശ്നങ്ങള്‍ക്കും ഇത് ഏറെ ഗുണകരമാണ്.

ബ്രെസറ്റ് ക്യാന്‍സര്‍ സാധ്യത
ഇവ രണ്ടു ചേരുമ്പോള്‍ ബ്രെസറ്റ് ക്യാന്‍സര്‍ സാധ്യത കുറയ്ക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. സ്തനങ്ങളില്‍ മാമോസ്പിയര്‍ രൂപപ്പെടുന്നതു തടഞ്ഞാണ് ഇതു സാധ്യമാകുന്നത്.

ബ്രെസറ്റ് ക്യാന്‍സര്‍ സാധ്യത
കീമോതെറാപ്പി കഴിഞ്ഞാലും ചിലപ്പോള്‍ ക്യാന്‍സര്‍ സെല്ലുകള്‍ വീണ്ടും വളരാന്‍ സാധ്യതയുണ്ട്. ഇത് തടയാന്‍ മഞ്ഞള്‍, കുരുമുളകു കോമ്പിനേഷന്‍ സാധിയ്ക്കും.

അമിതവണ്ണത്തിനുള്ള പരിഹാരം
അമിതവണ്ണത്തിനുള്ള ഏറ്റവും നല്ല പരിഹാരമാണിത്. ഇവ രണ്ടും ശരീരത്തിലെ അപചയപ്രക്രിയ ശക്തിപ്പെടുത്തുന്നു.

കൊളസ്ട്രോള്‍, ഷുഗര്‍
കൊളസ്ട്രോള്‍, ഷുഗര്‍ എന്നിവ കുറയ്ക്കാന്‍ ഈ കോമ്പിനേഷന്‍ ഏറെ ഗുണകരമാണ്.

വയറിന്റെ ആരോഗ്യത്തിന്
വയറിന്റെ ആരോഗ്യത്തിന് ഇത് ഏറെ നല്ലതാണ്. പ്രത്യേകിച്ച് പെപ്റ്റിക് അള്‍സര്‍ വഴിയുണ്ടാകുന്ന ഗ്യാസ്ട്രിക് മ്യൂകോസല്‍ നാശം തടയാന്‍.

ഓര്‍മശക്തി
ഓര്‍മശക്തി വര്‍ദ്ധിപ്പിയ്ക്കാനും ബധിരത തടയാനുമെല്ലാം കുരുമുളക്, മഞ്ഞള്‍ കോമ്പിനേഷന്‍ ഏറെ നല്ലതാണ്.

കഴിയ്ക്കേണ്ട അളവ്
ഇത് കഴിയ്ക്കേണ്ട അളവ് രോഗാവസ്ഥയനുസരിച്ചു വ്യത്യാസപ്പെട്ടിരിയ്ക്കുന്നു. മഞ്ഞള്‍ ദിവസം 1-3 ഗ്രാം വരെയാകാമെന്നാണ് പറയപ്പെടുന്നത്.

മഞ്ഞളും കുരുമുളകും
ഡൈജോക്സിന്‍, ഫീനൈല്‍ടോനിന്‍ എന്നിവയ്ക്കൊപ്പം ഈ കോമ്പിനേഷന്‍ ദിവസം 1 ടീസ്പൂണില്‍ കൂടുതല്‍ കഴിയ്ക്കരുതെന്നു പറയും.

മഞ്ഞള്‍ കൂടുതലാകുന്നത്
മഞ്ഞള്‍ കൂടുതലാകുന്നത് ദഹനക്കേട്, വയറിളക്കം, മനംപിരട്ടല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ക്കു കാരണമാകും.

ഗര്‍ഭകാലത്തും
ഗര്‍ഭകാലത്തും ഈ കോമ്പിനേഷന്‍ ഒഴിവാക്കുന്നതാണ് നല്ലത്.



Click it and Unblock the Notifications
