Latest Updates
-
സെപ്റ്റംബർ 9 നക്ഷത്രഫലം: ആയില്യം മാറി മകം ഉദിക്കുന്നു, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
സെപ്റ്റംബർ 9 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? 12 രാശിക്കാരുടെയും സമ്പൂർണ്ണ ദിവസഫലം ഇതാ -
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ
അമൃതിന് ഗുണം നല്‍കും തണ്ണിമത്തന്
വേനല്‍ക്കാലത്ത് ജ്യൂസും പഴങ്ങളും കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് നമ്മള്. അതില്‍ തന്നെ പ്രത്യേകിച്ച് തണ്മിമത്തന്‍. തണ്ണിമത്തന് ജ്യൂസ് കഴിയ്ക്കുന്നത് എന്തുകൊണ്ടും ആരോഗ്യത്തിനംു ചര്‍മ്മത്തിനും വളരെ നല്ലതാണ്. പൈനാപ്പിള്‍, ഓറഞ്ച്, ആപ്പിള്‍ എന്നീ പഴങ്ങളേക്കാള്‍ ആരോഗ്യവും ഊര്‍ജ്ജവും നല്‍കുന്നതാണ് തണ്ണിമത്തന്.
ദിവസവും രണ്ട് ഗ്ലാസ് തണ്ണിമത്തന് ജ്യൂസ് കഴിയ്ക്കുന്നത് നിങ്ങളുടെ ദിവസം മുഴുവന്‍ ഇഊര്ജ്ജസ്വലതയോടെ ഇരിയ്ക്കാന്‍ സഹായിക്കുന്നു. എന്നാല്‍ തണ്ണിമത്തന് ജ്യൂസിനോടൊപ്പം അല്പം കുരുമുളക് പൊടി കൂടി ചേര്‍ത്ത് കഴിച്ചു നോക്കൂ. വേനല്‍ക്കാലത്ത് സംഭാരം കുടിയ്ക്കുമ്പോള്‍......
ഇത്തരത്തിലാണ് തണ്ണിമത്തന് ജ്യൂസ് കഴിക്കുന്നതെങ്കില്‍ ഇത് കാല്‍സ്യത്തിന്റേയും മഗ്നീഷ്യത്തിന്റേയും, പൊട്ടാസ്യത്തിന്റേയും കലവറയായിരിക്കും. വേറെ എന്തൊക്കെ ആരോഗ്യഗുണങ്ങളാണ് ഇത്തരത്തില്‍ തണ്ണിമത്തന് കഴിയ്ക്കുന്നതിലൂടെ ലഭിയ്ക്കുന്നതെന്നു നോക്കാം.

തടി കുറയ്ക്കാന്‍ ഉത്തമം
തടി കുറയ്ക്കുന്നതിന് ഏറ്റവും ഉത്തമമായ ജ്യൂസ് ആണ് തണ്ണിമത്തന് ജ്യൂസ്. ഇതില്‍ അല്പം കുരുമുളക് കൂടി ചേര്‍ത്താല്‍ ഇത് കലോറി എരിച്ചു കളയുന്നു.

കൊളസ്ട്രോളിന്റെ അന്തകന്‍
കൊളസ്ട്രോള്‍ കുറയ്ക്കുന്നതിന് ഏറ്റവും ഉത്തമമാണ് തണ്ണിമത്തന്-കുരുമുളക് ജ്യൂസ്. ഇത് നമ്മുടെ ശരീരത്തിലെ നല്ല കൊളസ്ട്രോളിനെ ഉയര്‍ത്തുകയും ചീത്ത കൊഴുപ്പ് ഇല്ലാതാക്കുകയും ചെയ്യുന്നു.

ചര്‍മ്മപ്രശ്നങ്ങള്‍ക്ക് പരിഹാരം
ചര്‍മ്മപ്രശ്നങ്ങള്‍ക്ക് പരിഹാരമാണ് തണ്ണിമത്തന്-കുരുമുളക് ജ്യൂസ്. ഇത് ചര്‍മ്മത്തിലെ ജലാംശം നിലനിര്‍ത്തുന്നു. മാത്രമല്ല ഇത് ചര്‍മ്മത്തിന്റെ ആരോഗ്യത്തേയും സംരക്ഷിക്കുന്നു.

ക്യാന്‍സറിനെ പ്രതിരോധിയ്ക്കുന്നു
ക്യാന്‍സറിനെ പ്രതിരോധിയ്ക്കുന്നതില്‍ തണ്ണിമത്തന് മുന്‍പിലാണ്. കറുത്ത പൊന്നും കൂടി ചേരുമ്പോള്‍ ഇത് പലപ്പോഴും കൂടുതല്‍ ആരോഗ്യകരമാക്കുന്നു. മാത്രമല്ല ആന്റി ഓക്സിഡന്റിന്റെ കലവറയാണ് തണ്ണിമത്തനും കുരുമുളകും. ഇത് ക്യാന്‍സറിനെ ചെറുക്കുന്നു.

ഹൃദയാഘാതം ഒഴിവാക്കുന്നു
ഹൃദയാഘാതം കുറയ്ക്കുന്നതിനും തണ്ണിമത്തന് സഹായിക്കുന്നു. ഇത് രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. രക്തയോട്ടം നന്നായിട്ട് നടക്കുമ്പോള്‍ ഹൃദയാഘാത സാധ്യത വളരെയധികം കുറയുന്നു.

ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നു
ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിന് ഏറ്റവും കൂടുതല്‍ സഹായിക്കുന്ന പഴമാണ് തണ്ണിമത്തന്. മാത്രമല്ല ആര്‍ത്തവ സംബന്ധമായ പ്രശ്നങ്ങള്‍ ഇല്ലാതാക്കുന്നതിനും ഏറ്റവും ഫലപ്രദമാണ് തണ്ണിമത്തന്- കുരുമുളക് ജ്യൂസ്.

ദഹനപ്രശ്നങ്ങള്‍ക്ക് പരിഹാരം
ദഹനപ്രശ്നങ്ങള്‍ക്ക് പരിഹാരമാണ് തണ്ണിമത്തനും കുരുമുളകും. എന്നും ഈ പാനീയം കുടിയ്ക്കുന്നത് വയര്‍ സംബന്ധമായ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമാണ്. പ്രത്യേകിച്ച് ദഹനസംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍.

ആസ്ത്മ നിയന്ത്രണ വിധേയമാക്കുന്നു
ആസ്ത്മ നിയന്ത്രണത്തില്‍ കൊണ്ടു വരുന്നതിനും തണ്മിമത്തന്‍-കുരുമുളക് പാനീയം മിടുക്കനാണ്. ആന്റി ഓക്സിഡന്റിന്റെ കലവറയാണ് ഇവ രണ്ടും. ഇത് ശരീരത്തിലെ ടോക്സിനുകളെ പുറന്തള്ളുന്നു.



Click it and Unblock the Notifications
