For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കപ്പലണ്ടി വെള്ളത്തിലിട്ടാല്‍ ക്യാന്‍സറിനു വരെ ഭയം

|

കപ്പലണ്ടി ഇഷ്ടമില്ലാത്തവര്‍ ചുരുക്കമായിരിക്കും. നേരം പോക്കിനു വേണ്ടിയെങ്കിലും കപ്പലണ്ടി കഴിയ്ക്കുന്നവരാണ് നമ്മൡ പലരും. സിനിമാ തീയേറ്ററുകള്‍ പണ്ട് പലപ്പോഴും കപ്പലണ്ടി തോലുകള്‍ കൊണ്ട് നിറഞ്ഞിരുന്ന കാലമുണ്ടായിരുന്നു, എന്നാല്‍ ഇന്ന് അത് പോപ്‌കോണിന് വഴിമാറിയിട്ടുണ്ട്. എന്നാലും കപ്പലണ്ടിയെ അങ്ങിനെ വെറുതേ വിടാന്‍ നമുക്കിഷ്ടമുണ്ടായിരുന്നില്ല. വയറ്റില്‍ ക്യാന്‍സര്‍ ഉണ്ടോ, ലക്ഷണങ്ങള്‍ പറയും

എന്തായാലും കപ്പലണ്ടി കഴിയ്ക്കുന്നത് കൊണ്ട് ധാരാളം ആരോഗ്യഗുണങ്ങള്‍ ഉണ്ടെന്ന് നമുക്കറിയാം. എന്നാല്‍ കപ്പലണ്ടി വെള്ളത്തിലിട്ട് കുതിര്‍ത്തി കഴിയ്ക്കുമ്പോള്‍ ഇതിന്റെ ഗുണം വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. എന്തൊക്കെ ആരോഗ്യഗുണങ്ങളാണ് കപ്പലണ്ടി കഴിയ്ക്കുന്നതിലൂടെ ഉണ്ടാവുന്നത് എന്ന് നോക്കാം.

കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു

കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു

കൊളസ്‌ട്രോള്‍ ഇന്നത്തെ ജീവിതരീതിയുടെ ഭാഗമായി മാറിയിട്ടുണ്ട്. എന്നാല്‍ ഇത് കുറയ്ക്കാന്‍ പാടുപെടുന്നവരെ നാം നിത്യവും കാണുന്നതാണ്. അതുകൊണ്ട് തന്നെ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ കപ്പലണ്ടി വെള്ളത്തിലിട്ട് കുതിര്‍ത്തി കഴിച്ചു നോക്കാം. ഇതിലെ മോണോ സാച്ചുറേറ്റഡ് ഫാറ്റി ആസിഡ് തന്നെയാണ് ഇവിടെ സഹായിക്കുന്നത്.

വയറ്റിലെ ക്യാന്‍സര്‍

വയറ്റിലെ ക്യാന്‍സര്‍

വയറ്റിലെ ക്യാന്‍സര്‍ ആണ് മറ്റൊന്ന്. കപ്പലണ്ടിയില്‍ അടങ്ങിയിട്ടുള്ള പി കൗമാറിക് ആസിഡ് വയറ്റില്‍ ക്യാന്‍സര്‍ ഉണ്ടാവാനുള്ള സാധ്യതയെ വളരെയധികം കുറയ്ക്കുന്നു. സ്വപ്‌നസ്‌ഖലനത്തിന്‌ ആയുര്‍വേദ പരിഹാരം

ഹൃദയപ്രശ്‌നങ്ങള്‍

ഹൃദയപ്രശ്‌നങ്ങള്‍

മാറിക്കൊണ്ടിരിയ്ക്കുന്ന ജീവിതശൈലിയും മാറിക്കൊണ്ടിരിയ്ക്കുന്ന ഭക്ഷണരീതിയും നമ്മളോ ഓരോ ദിവസം ചെലല്ുന്തോറും രോഗികകളാക്കി മാറ്റിക്കൊണ്ടിരിയ്ക്കുകയാണ്. എന്നാല്‍ ഇത്തരത്തില്‍ ഹൃദയസംബന്ധമായ പ്രശ്‌നങ്ങളെ ചെറുക്കാന്‍ കപ്പലണ്ടി വെള്ളത്തിലിട്ട് കഴിയ്ക്കുന്നത് ഉത്തമമാണ്.

 ഞരമ്പു സംബന്ധമായ അസുഖങ്ങള്‍

ഞരമ്പു സംബന്ധമായ അസുഖങ്ങള്‍

ഞരമ്പു സംബന്ധമായ ഉണ്ടാവുന്ന പല അസുഖങ്ങള്‍ക്കും പ്രതിവിധിയാണ് ഇത്തരത്തില്‍ കപ്പലണ്ടി സ്ഥിരമാക്കുന്നത്.

അല്‍ഷിമേഴ്‌സ് സാധ്യത

അല്‍ഷിമേഴ്‌സ് സാധ്യത

അല്‍ഷിമേഴ്‌സ് സാധ്യത കുറയ്ക്കാനും തലച്ചോറിന്റെ ഉണര്‍വ്വിനും ആരോഗ്യത്തിനും കപ്പലണ്ടി വെള്ളത്തിലിട്ട് കുതിര്‍ത്തി കഴിയ്ക്കുന്നത് നല്ലതാണ്.

 അണുബാധ

അണുബാധ

ഏതെങ്കിലും തരത്തിലുള്ള അണുബാധ നിങ്ങളെ ശല്യം ചെയ്യാതിരിക്കേണ്ടത് കപ്പലണ്ടി നോക്കിക്കോളും. അണുബാധ ചെറുക്കാനും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും കപ്പലണ്ടി സഹായിക്കുന്നു.

പക്ഷാഘാത സാധ്യത

പക്ഷാഘാത സാധ്യത

ഇതിലെ നൈട്രിക് ഓക്‌സിഡ് പക്ഷാഘാത സാധ്യത വളരെയധികം കുറയ്ക്കുന്നു. ആന്റിഓക്‌സ്ഡന്റിന്റെ കലവറ എന്ന് വോണമെങ്കില്‍ കപ്പലണ്ടിയെ വിശേഷിപ്പിക്കാം.

ചര്‍മ്മത്തെ സംരക്ഷിക്കുന്നു

ചര്‍മ്മത്തെ സംരക്ഷിക്കുന്നു

ചര്‍മ്മത്തെ സംരക്ഷിക്കുന്ന കാര്യത്തിലും കപ്പലണ്ടി മോശക്കാരനല്ല. ചര്‍മ്മത്തില്‍ വാര്‍ദ്ധക്യസംബന്ധമായ പ്രശ്‌നങ്ങള്‍ ഇല്ലാതെ സംരക്ഷിക്കുന്നതിനും കപ്പലണ്ടി മുന്നിലാണ്.

വിറ്റാമിനുകള്‍

വിറ്റാമിനുകള്‍

ധാരാളം വിറ്റാമിനുകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ബികോംപ്ലക്‌സ്, റൈബോഫഌബിന്‍, വിറ്റാമിന്‍ ബി 6 തുടങ്ങിയവയെല്ലാം ശാരീരികാരോഗ്യത്തിന് വളരെ പ്രധാനപ്പെട്ടതാണ്.

കുടലിലെ ക്യാന്‍സര്‍

കുടലിലെ ക്യാന്‍സര്‍

കുടലിലെ ക്യാന്‍സര്‍ പലപ്പോഴും നമ്മളറിയാതെ പോകുന്ന ഒന്നാണ്. ഇതിനെ പ്രതിരോധിയ്ക്കാനും കപ്പലണ്ടി വെള്ളത്തിലിട്ട് കഴിയ്ക്കുന്ത് വളരെ നല്ലതാണ്.

 വന്ധ്യത പരിഹരിയ്ക്കുന്നു

വന്ധ്യത പരിഹരിയ്ക്കുന്നു

വന്ധ്യത പരിഹരിയ്ക്കുന്ന കാര്യത്തിലും മുന്നില്‍ തന്നെയാണ് കപ്പലണ്ടി. സ്ത്രീയായാലും പുരുഷനായാലും കപ്പലണ്ടി വെള്ളത്തിലിട്ട് കുതിര്‍ത്തി കഴിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

 രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു

രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു

രക്തസമ്മര്‍ദ്ദം ഇന്നത്തെ ജീവിതത്തിന്റെ ഫലമാണ്. ഇതിനെ കുറയ്ക്കാനും നിയന്ത്രണ വിധേയമാക്കാനും കപ്പലണ്ടി കുതിര്‍ത്തി കഴിയ്ക്കുന്നത് സഹായിക്കും.

English summary

Health Benefits of soaked Peanuts

Here are some of the most well-known health benefits of soaked peanuts.
Story first published: Friday, October 7, 2016, 16:07 [IST]
X
Desktop Bottom Promotion