Latest Updates
-
2026 ജൂൺ 24 രാശിഫലം: ചന്ദ്രന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് ഇന്ന് തൊഴിൽരംഗത്ത് വൻ നേട്ടങ്ങൾ! -
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്!
മധുരപ്പതിനേഴിന് നാരങ്ങാ വെള്ളം മതി...
ഈ ചൂടു കാലത്ത് എത്ര വെള്ളം കുടിച്ചാലും മതിയാവില്ല. എന്നാല്‍ വെള്ളം കുടിയ്ക്കുമ്പോള്‍ അത് കുറച്ച് ആരോഗ്യമുള്ളതാണെങ്കില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും പ്രശ്നമുണ്ടോ? നാരങ്ങാ വെള്ളത്തിന്റെ കാര്യമാണ് പറയുന്നത്.
എന്നും നാരങ്ങാ വെള്ളം കുടിച്ചാല്‍ അത് ശരീരത്തില്‍ വരുത്തുന്ന മാറ്റം നമുക്ക് പെട്ടെന്ന് തന്നെ തിരിച്ചറിയാന്‍ കഴിയും. ശരീരത്തിലെ ടോക്സിന് പുറന്തള്ളാന്‍ ഇത്രയധികം സഹായിക്കുന്ന മറ്റൊരു പാനീയം ഇല്ല എന്നു തന്നെ പറയാം. യാത്രയില്‍ കഴിക്കാന്‍ ചില ഭക്ഷണങ്ങള്‍
ആന്റി ഓക്സിഡന്റിന്റെ കലവറയാണ് എന്നത് തന്നെയാണ് ഏറ്റവും വലിയ കാര്യം. പ്രായക്കൂടുതല്‍ കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ നാരങ്ങാ വെള്ളം എങ്ങനെയൊക്കെ സഹായിക്കുമെന്ന് നോക്കാം.

ഉന്മേഷത്തിന് സഹായിക്കും
ഉന്മേഷം വീണ്ടെടുക്കാന്‍ നാരങ്ങാ വെള്ളം സഹായിക്കുന്നു. എത്ര ക്ഷീണമുണ്ടെങ്കിലും അതിനെ ഇല്ലാതാക്കാന്‍ ഏറ്റവും പറ്റി എനര്‍ജി ഡ്രിങ്കാണ് നാരങ്ങാ വെള്ളം. പ്രായാധിക്യം മൂലമുണ്ടാകുന്ന പ്രശ്നങ്ങളും ഇല്ലാതാക്കാന്‍ നാരങ്ങ വെള്ളം സഹായിക്കുന്നു.

നിര്‍ജ്ജലീകരണം തടയുന്നു
നിര്‍ജ്ജലീകരണം ഇല്ലാതാക്കാന്‍ നാരങ്ങ സഹായിക്കുന്നു. പ്രത്യേകിച്ച് ഇപ്പോഴത്തെ സമയങ്ങളില്‍. ഏറ്റവും അധികം നിര്‍ജ്ജലീകരണം നടക്കുന്ന സമയമാണ് ഇത.് അതുകൊണ്ട് തന്നെ ഇടയ്ക്കിടയ്ക്ക് നാരങ്ങവെള്ളം കഴിയ്ക്കുന്നത് നിര്‍ജ്ജലീകരണം ഇല്ലാതാക്കുന്നു.

ചര്‍മ്മത്തിലെ ചുളിവുകള്‍
ചര്‍മ്മത്തിലെ ചുളിവുകള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നതിനുള്ള കഴിവു കൂടിയുണ്ട് നാരങ്ങാവെള്ളത്തിന്. അതുകൊണ്ട് തന്നെ ഇത് ചര്‍മ്മത്തിലുണ്ടാകുന്ന ചുളിവകറ്റുകയും വിവിധ തരം ക്യാന്‍സറുകളില്‍ നിന്ന് സംരക്ഷിക്കുകും ചെയ്യും.

യുവത്വത്തിന്റെ രഹസ്യം
ചര്‍മ്മത്തിലെ ചുളിവുകള്‍ ഇല്ലാതാകുന്നതോടെ യുവത്വം വീണ്ടെടുക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ആന്റി ഓക്സിഡന്റുകള്‍ തന്നെയാണ് ഇതിന്റേയും കാരണം.

മാനസിക പിരിമുറുക്കം
മാനസിക പിരിമുറുക്കം കുറയ്ക്കാനും നാരങ്ങാ വെള്ളത്തിനു കഴിയുന്നു. മാനസിക പിരിമുറുക്കം കൂടുതല്‍ അനുഭവിയ്ക്കുന്ന സമയങ്ങളില്‍ അല്പം നാരങ്ങാ വെള്ളം കഴിച്ചു നോക്കൂ. വ്യത്യാസം നിങ്ങള്‍ക്ക് മനസ്സിലാകും.

നീര്‍ക്കെട്ടകറ്റാന്‍
ശരീരത്തില്‍ സന്ധികളിലുണ്ടാകുന്ന നീര്‍ക്കെട്ടകറ്റാന്‍ നാരങ്ങവെള്ളം സഹായിക്കുന്നു. നീര്‍ക്കെട്ടിനു കാരണമായ യൂറിക് ആസിഡിനെ പുറത്ത് കളയാനാണ് നാരങ്ങവെള്ളം കേമന്‍.

മെലിയാനും നാരങ്ങാ വെള്ളം
മെലിയാനും നാരങ്ങാ വെള്ളം കുടിയ്ക്കുന്നത് നല്ലതാണ്. അതല്ലാതെ ഭക്ഷണം കഴിയ്ക്കാതെ പട്ടിണി കിടന്നും മറ്റും തടി കുറയ്ക്കാന്‍ കഷ്ടപ്പെടേണ്ട ആവശ്യമില്ല എന്ന് സാരം.

ദഹനം സുഗമമാക്കുന്നു
ദഹനത്തിന് സഹായിക്കുന്നതിന് ഏറ്റവും നല്ലതാണ് നാരങ്ങാ വെള്ളം. എന്നും രാവിലെ വെറും വയറ്റില്‍ നാരങ്ങ വെള്ളം കഴിയ്ക്കുന്നത് സ്ഥിരമാക്കുക.

ചുമയും ജലദോഷവും
ചുമയും ജലദോഷവും മാറാന്‍ ഉത്തമമാണ് നാരങ്ങാ വെള്ളം. എത്ര വലിയ നില്‍ക്കാത്ത ജലദോഷവും ചുമയുമാണെങ്കിലും നാരങ്ങാ വെള്ളത്തില്‍ ഉപ്പിട്ട് കഴിച്ചാല്‍ എല്ലാം മാറും.

കണ്ണിന്റെ ആരോഗ്യം
കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുന്ന കാര്യത്തിലും നാരങ്ങ മോശമല്ല. പവര്‍ഹൗസ് ആയതുകൊണ്ട് തന്നെ കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന് നാരങ്ങ വെള്ളം കഴിയ്ക്കുന്നത് ശീലമാക്കാം.

വ്യായാമത്തിനു ശേഷം
എന്നും വ്യായാമത്തിനു ശേഷം നാരങ്ങാ വെള്ളം കുടിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ആരോഗ്യത്തെ മാത്രമല്ല സൗന്ദര്യത്തേയും മെച്ചപ്പെടുത്തുന്നു.



Click it and Unblock the Notifications