Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
വെറുംവയറ്റില്1 സ്പൂണ് നെല്ലിക്കാജ്യൂസ്......
ഒരു സ്പൂണ് നെല്ലിക്കാജ്യൂസ് രാവിലെ വെറുംവയറ്റില് കുടിയ്ക്കണമെന്നു പറയുന്നതെന്തുകൊണ്ടെന്നറിയൂ,
നെല്ലിക്കയ്ക്കു കയ്പ്പാണു രുചിയെങ്കിലും ആരോഗ്യത്തിന് ഏറെ ഉത്തമമാണിത്. ആരോഗ്യത്തിനു മാത്രമല്ല, സൗന്ദര്യത്തിനും ചര്മത്തിനുമെല്ലാം ഒരുപോലെ ഗുണം ചെയ്യുന്ന ഒന്ന്.
നെല്ലിക്കയിലെ വൈറ്റമിന് സി തന്നെയാണ് ഏറ്റവും ഗുണകരമായ ഒന്ന്. നെല്ലിക്കയുടെ ഗുണങ്ങള് ഉള്ളിലെത്താനുള്ള ഒരു എളുപ്പവഴിയാണ് നെല്ലിക്കാജ്യൂസ് കുടിയ്ക്കുന്നത്. അതും വെറുംവയറ്റലില് രാവിലെ തന്നെ.
ഒരു സ്പൂണ് നെല്ലിക്കാജ്യൂസ് രാവിലെ വെറുംവയറ്റില് കുടിയ്ക്കണമെന്നു പറയുന്നതെന്തുകൊണ്ടെന്നറിയൂ,

പ്രതിരോധശേഷി
ശരീരത്തിന്റെ പ്രതിരോധശേഷി വര്ദ്ധിപ്പിയ്ക്കുന്നതിനുള്ള നല്ലൊരു വഴിയാണിത്. ഇതുകൊണ്ടുതന്നെ ഒരു സ്പൂണ് നെല്ലിക്കാജ്യൂസ് വെറുംവയറ്റില് കുടിയ്ക്കുന്നത് അസുഖങ്ങളെ അകറ്റും. ഇതിലെ വൈറ്റമിന് സിയാണ് ഗുണം ചെയ്യുന്നത്.

ആര്ബിസി തോത് വര്ദ്ധിപ്പിയ്ക്കാനുള്ള നല്ലൊരു വഴിയാണിത്. നെല്ലിക്കയിലെ അയേണാണ് ഈ ഗുണം നല്കുന്നത്. വിളര്ച്ച പോലുള്ള പ്രശ്നങ്ങള്ക്ക് നല്ല മരുന്ന്.

വായ്പ്പുണ്ണ്
വായ്പ്പുണ്ണ് അഥവാ മൗത്ത് അള്സറിനുള്ള നല്ലൊരു പരിഹാരം കൂടിയാണിത്.

മലബന്ധം
മലബന്ധം, പൈല്സ്, വയറിളക്കം, ഛര്ദി, പെപ്റ്റിക് അള്സര്, ഗ്യാസ്, അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങള്ക്കുള്ള നല്ലൊരു പരിഹാരമാണ് വെറുവയറ്റില് ഒരു സ്പൂണ് നെല്ലിക്കാജ്യൂസ്.വജൈന തെറ്റിദ്ധരിക്കപ്പെടുമ്പോള്....

വിഷാംശം
ശരീരത്തിലെ വിഷാംശം പുറന്തള്ളാനുള്ള നല്ലൊരു വഴിയാണിത്. ഇതുകൊണ്ടുതന്നെ ക്യാന്സര് പോലുള്ള രോഗങ്ങളെ അകറ്റാനും.

രക്തത്തിലെ ഗ്ലൂക്കോസ് തോത്
വെറുംവയറ്റില് നെല്ലിക്കാജ്യൂസ് കഴിയ്ക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിയ്ക്കും. പ്രമേഹത്തെ നിയന്ത്രിയ്ക്കും.

ആസ്തമ, അലര്ജി
ആസ്തമ, അലര്ജി തുടങ്ങിയ പ്രശ്നങ്ങള്ക്കുള്ള നല്ലൊരു പരിഹാരമാണ് വെറുംവയറ്റില് നെല്ലിക്കാജ്യൂസ് കുടിയ്ക്കുന്നത്.

കാഴ്ചശക്തി
കാഴ്ചശക്തി വര്ദ്ധിപ്പിയ്ക്കാനും കാഴ്ചപ്രശ്നങ്ങള് പരിഹരിയ്ക്കാനും ഇതു നല്ലൊരു വഴിയാണ്.

തടി
അപചയപ്രക്രിയ ശക്തിപ്പെടുത്തി തടി കുറയ്ക്കാനും ഏറെ നല്ലതാണ് വെറുംവയറ്റില് നെല്ലിക്കാനീരു കുടിയ്ക്കുന്നത്.

ചര്മത്തിനും മുടിയ്ക്കും
ഇത് ചര്മത്തിനും മുടിയ്ക്കും ഏറെ നല്ലതാണ്. വൈറ്റമിന് സി തന്നെ കാരണം. തിളങ്ങുന്ന ചര്മം, അള്ട്രാവയലറ്റ് രശ്മി തടയാന് ശേഷിയുള്ള ഇത് സണ്ടാന് തടയും, മുടിനര ഒഴിവാക്കും. മുടിവളരാന് നല്ലതാണ്.

എല്ലുകളുടെ ആരോഗ്യത്തിനും
എല്ലുകളുടെ ആരോഗ്യത്തിനും വൈറ്റമിന് സി അടങ്ങിയ നെല്ലിക്കാജ്യുസ് വെറുംവയറ്റില് കുടിയ്ക്കുന്നതു ഗുണം ചെയ്യും.

കൊളസ്ട്രോള്
കൊളസ്ട്രോള് കുറയ്ക്കാനുള്ള നല്ലൊരു പ്രതിവിധിയാണ് വെറുംവയറ്റില് നെല്ലിക്കാ ജ്യൂസ്.പുരുഷന് വൈകി വരുന്ന ഓര്ഗാസം, കാരണം...

വെറുംവയറ്റില് ഒരു സ്പൂണ് നെല്ലിക്കാ ജ്യൂസ്
വെറുതെ കുടിയക്കാന് മടിയുണ്ടെങ്കില് അല്പം വെള്ളം ചേര്ത്തു കുടിയ്ക്കാം.




Click it and Unblock the Notifications
