Latest Updates
-
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും!
കര്‍പ്പൂരം ആരോഗ്യം നന്നാക്കും
കര്‍പ്പൂരം പൂജാദികര്മങ്ങള്ക്കാണ് പ്രധാനമായും ഉപയോഗിയ്ക്കുന്നത്. എന്നിരുന്നാലും ആരോഗ്യപരമായ ഗുണങ്ങളും ഇതിനേറെയുണ്ട്.
ആരോഗ്യഗുണങ്ങളുള്ളതു കൊണ്ടുതന്നെ പല ആയുര്‍വേദ മരുന്നുകളിലേയും കൂട്ടാണ് കര്‍പ്പൂരം. ഇതിന് ചര്‍മ,കേശ സംരക്ഷണഗുണങ്ങളുമുണ്ട്.
ഏതെല്ലാം വിധത്തിലാണ് കര്‍പ്പൂരം ആരോഗ്യം സംരക്ഷിയ്ക്കുന്നതെന്നറിയൂ,

ചുമ
ചുമയ്ക്കുള്ള നല്ലൊരു മരുന്നാണ് കര്‍പ്പൂരം. ഇത് വെള്ളത്തിലിട്ട് ആവി പിടിയ്ക്കുന്നത് ഗുണം ചെയ്യും. ഇങ്ങനെ ചെയ്യുമ്പോള്‍ ശ്വാസകോശത്തിന് ശ്വാസനാളത്തില്‍ ഒരു ആവരണമുണ്ടാകുന്നു. ഇത് ചുമയ്ക്കാനുള്ള തോന്നല്‍ കുറയ്ക്കും.

അപസ്മാരം, ഹിസ്റ്റീരിയ, സന്ധിവാതം
കര്‍പ്പൂരത്തിന്റെ പുക ശ്വസിക്കുന്നത് അപസ്മാരം, ഹിസ്റ്റീരിയ, സന്ധിവാതം എന്നിവയുള്ളവര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നതാണ്.

ഗര്‍ഭിണി
ഗര്‍ഭിണികള്‍ക്ക് ഔഷധം ഗര്‍ഭകാലത്തെ വേദനകള്‍ക്ക് വീട്ടില്‍ കര്‍പ്പൂരം കൊണ്ട് നിന്ന് തയ്യാറാക്കുന്ന എണ്ണ വളരെ ഫലപ്രദമാണ്. കടുകെണ്ണ അല്ലെങ്കില്‍ വെളിച്ചെണ്ണയില്‍ സിന്തെറ്റിക് കര്‍പ്പൂരം ചേര്‍ത്ത് ചൂടാക്കുക. ഇത് തണുത്ത ശേഷം കാലുകള്‍ മസാജ് ചെയ്യാന്‍ ഉപയോഗിക്കാം. ഇത് വേഗത്തില്‍ വേദനയ്ക്ക് ശമനം നല്‍കും.

ന്യൂറോഡെര്‍മറ്റൈറ്റിസ്
ന്യൂറോഡെര്‍മറ്റൈറ്റിസ് എന്നൊരു ചര്‍മരോഗമുണ്ട്. ചര്‍മത്തില്‍ ചൊറിച്ചില്‍ അനുഭവപ്പെടുന്ന ഒരു അവസ്ഥ. ഇതിന് നല്ലൊരു മരുന്നാണ് കര്‍പ്പൂരം. ഈ ഭാഗത്ത് കര്‍പ്പൂരം പൊടിച്ച് പുരട്ടാം.

മുഖക്കുരു, മുഖക്കുരുവിന്റെ പാടുകള്‍
മുഖക്കുരു, മുഖക്കുരുവിന്റെ പാടുകള്‍ എന്നിവ അകറ്റുന്നതിന് അല്പം കര്‍പ്പൂരവും ഏതാനും തുള്ളി ഫേസ് ഓയിലും ചേര്‍ത്ത് മസാജ് ചെയ്യുക. ഒലിവ് ഓയില്‍, വെളിച്ചെണ്ണ, ബദാം ഓയില്‍ എന്നിവ ഇതിനായി ഉപയോഗിക്കാം.

കഫക്കെട്ടിന്
കുട്ടികളുടെ നെഞ്ചിലുണ്ടാകുന്ന കഫക്കെട്ടിന് ഏറെ ഉപയോഗിക്കപ്പെടുന്ന ഒരു പരിഹാരമാര്‍ഗ്ഗമാണ് കര്‍പ്പൂരം. ഇതിനായി കടുകെണ്ണ അല്ലെങ്കില്‍ വെളിച്ചെണ്ണ അല്പം സിന്തറ്റിക് കര്‍പ്പൂരം ചേര്‍ത്ത് ചൂടാക്കുക. ഇത് കുട്ടിയുടെ നെഞ്ചിലും പുറത്തും തിരുമ്മുക. ഇത് വേഗത്തില്‍ ശമനം ലഭിക്കാന്‍ സഹായിക്കും.

മുടി
കര്‍പ്പൂര എണ്ണ സാധാരണ ഹെയര്‍ ഓയിലുമായി ചേര്‍ത്ത് ഉപയോഗിക്കുന്നത് രക്തയോട്ടവും മുടിവളര്‍ച്ചയും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ഇത് ഷാംപൂ തേയ്ക്കുന്നതിന് മുമ്പായി ഉപയോഗിക്കാം. മസാജ് ഓയിലില്‍ ചേര്‍ത്താല്‍ കര്പ്പൂരത്തിന് വളരെ ശക്തിയുണ്ടാവും. ഇത് താരനകറ്റാനും ഫലപ്രദമാണ്.

ഫംഗസ് അണുബാധ
ഫംഗസ് അണുബാധകള്‍ക്കും കര്‍പ്പൂരം മരുന്നായി ഉപയോഗിക്കാം. പ്രത്യേകിച്ച് ചര്‍മത്തിലും നഖങ്ങള്‍ക്കിടയിലും. കര്‍പ്പൂരം വെള്ളത്തില്‍ കലക്കി ഉപയോഗിച്ചാല്‍ മതിയാകും.



Click it and Unblock the Notifications
