Latest Updates
-
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഒക്ടോബർ 17 രവി യോഗം: പുതിയ തുടക്കങ്ങൾക്ക് ഇന്ന് ശുഭസമയം, നഗരങ്ങളിലെ കൃത്യമായ സമയം അറിയാം -
ദുർഗ്ഗാപൂജ ഡേറ്റ് നൈറ്റ്: മെട്രോ സമയം മുതൽ സുരക്ഷ വരെ; ദമ്പതികൾ അറിയേണ്ട പ്രധാന കാര്യങ്ങൾ -
വിജയദശമി 2026: സ്വർണം വാങ്ങാനും വിദ്യാരംഭത്തിനും ഏറ്റവും ഭാഗ്യമുള്ള രാശികൾ ഇവയാണ്, അറിയാം ശുഭമുഹൂർത്തങ്ങൾ -
ഒക്ടോബർ 17 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? അറിയാം നിങ്ങളുടെ രാശിഫലം -
ഇന്നത്തെ രാശിഫലം (ഒക്ടോബർ 17): ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾ! -
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത്
കാപ്പിയില് 1 സ്പൂണ് വെളിച്ചെണ്ണ ചേര്ക്കൂ, കാരണം
കേള്ക്കുമ്പോള് മുഖം ചുളിയ്ക്കാന് വരട്ടെ, ഇതുകൊണ്ടു ലഭിയ്ക്കുന്ന ഗുണങ്ങള് പലതാണ്.
കേള്ക്കുമ്പോള് മുഖം ചുളിയ്ക്കാന് വരട്ടെ, കാപ്പി രാവിലെ നമ്മെ ഉഷാറാക്കാനുള്ള പാനീയമാണെന്നതു സത്യം. ഇതില് അല്പം വെളിച്ചെണ്ണ ചേര്ത്താലോ.
ഇത് വെറുതെ പറയുന്നതല്ല, പരീക്ഷണങ്ങള് തെളിയിച്ചിട്ടുള്ള ഒന്നാണ്. കാപ്പിയില് വെളിച്ചെണ്ണ ചേര്ത്തു കുടിയ്ക്കുകയെന്നത്.
അധികമൊന്നും വേണ്ട ഒരു ടീസ്പൂണ്, അല്ലെങ്കില് അര ടീസ്പൂണ്. ഇതുകൊണ്ടു ലഭിയ്ക്കുന്ന ഗുണങ്ങള് പലതാണ്.

അസിഡിറ്റി
വെറുംവയറ്റില് കാപ്പി കുടിയ്ക്കുന്നത് പലര്ക്കും അസിഡിറ്റിയുണ്ടാക്കുന്ന ഒന്നാണ്. ഇതിനുള്ള നല്ലൊരു പ്രതിവിധിയാണ് ഒരു ടീസ്പൂണ് വെളിച്ചെണ്ണ.

അപചയപ്രക്രിയ
ശരീരത്തിന്റെ അപചയപ്രക്രിയ ശക്തിപ്പെടുത്തി തടി കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് കാപ്പിയില് ഒരു ടീസ്പൂണ് വെളിച്ചെണ്ണ ചേര്ത്തു കുടിയ്ക്കുന്നത്. വെളിച്ചെണ്ണയിലെ ട്രൈ ഗ്ലിസറൈഡുകളാണ് ഇതിന് സഹായിക്കുന്നത്. ഇവ കൊഴുപ്പിനെ ഊര്ജമാക്കി മാറ്റുന്നു.ലേഡീസ് ഓണ്ലി,ഭര്ത്താവിന്റെ അനാശാസ്യം പിടിയ്ക്കാം

ഊര്ജവും ഉന്മേഷവുമെല്ലാം ലഭിയ്ക്കും
കാപ്പി ഉണര്വു നല്കുമെന്ന കാര്യത്തില് സംശയം വേണ്ട, എന്നാല് ഇതില് വെളിച്ചെണ്ണ ചേര്ക്കുമ്പോള് ഗുണം ഇരട്ടിയാകും. ശരീരത്തിനു കൂടുതല് ഊര്ജവും ഉന്മേഷവുമെല്ലാം ലഭിയ്ക്കും.

പ്രതിരോധശേഷി
ശരീരത്തിന്റെ പ്രതിരോധശേഷി വര്ദ്ധിപ്പിയ്ക്കുന്നതിനുള്ള നല്ലൊരു ഉപായമാണിത്. ഇവയിലെ ഫാറ്റി ആസിഡുകളാണ് ഈ ഗുണം ശരീരത്തിനു നല്കുന്നത്. കുഞ്ഞുങ്ങള്ക്ക് പ്രതിരോധശേഷി നല്കുന്ന മുലപ്പാലിലും ലോറിക് ആസിഡാണ് അടങ്ങിയിരിയ്ക്കുന്നത്.

ഗ്യാസ്, വയറിന്റെ അസ്വസ്ഥത
കഫീന് ഉണ്ടാക്കാനിടയുള്ള ഗ്യാസ്, വയറിന്റെ അസ്വസ്ഥത എന്നിവ കുറച്ച് വയറിന് സുഖം നല്കാനുള്ള നല്ലൊരു വഴി കൂടിയാണ് വെളിച്ചെണ്ണ.

ജലദോഷം
സ്ഥിരം ജലദോഷം കൊണ്ടു ബുദ്ധിമുട്ടുന്നവര്ക്കുള്ള നല്ലൊരു പ്രതിവിധിയാണ് വെളിച്ചെണ്ണ ചേര്ത്ത കാപ്പി

കാപ്പി
കാപ്പി തയ്യാറാക്കിക്കഴിഞ്ഞ് ഇതില് വെളിച്ചെണ്ണ ചേര്ത്തിളക്കുക. തയ്യാറാക്കാന് ഏറെ എളുപ്പമാണ്.



Click it and Unblock the Notifications
