Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
സിക്സ് പാക്ക് വേണോ, പച്ചത്തക്കാളി തരും
കേരളത്തിലെ ആണ്‍പിള്ളേര്‍ക്കെന്തിനാടാ സിക്സ് പാക്ക് എന്ന ചോദ്യം നമ്മുടെ ആണ് പിള്ളേരെ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത്. കാരണം കേരളത്തിലെ ആണ് പിള്ളേര്‍ക്ക് സിക്സ് പാക്ക് ഇല്ല എന്നതു തന്നെയാണ് ഈ സന്തോഷത്തിന്റെ കാരണം.
എന്നാല്‍ ഈ ചോദ്യത്തിന് ഒടുവില്‍ ഉത്തരം വേണമെന്ന അവസ്ഥയാണ് ഇന്ന്. കാരണം കേരളത്തിലായാലും അങ്ങ് അമേരിക്കയിലായാലും സിക്സ് പാക്ക് ഉള്ള ആണ് പിള്ളേര്‍ക്കെല്ലാം ഒരു പ്രത്യേക ലുക്ക് തന്നെയാണ് എന്നതു തന്നെ. ഹൃത്വിക്കിന്റെ ഫിറ്റ്നസ് രഹസ്യം
എന്നാല്‍ ഗയ്സ് നിങ്ങള്‍ക്ക് സിക്സ് പാക്ക് ആവണമെങ്കില്‍ കഥയിലൊരു ട്വിസ്റ്റ് വേണ്ടേ? അതെന്താണെന്നോ ഇന്ന് തന്നെ നല്ല പച്ചത്തക്കാളിയെ കൂട്ടു പിടിച്ചോളൂ. ജിമ്മില്‍ പോയി അഭ്യാസം കാട്ടാന്‍ തയ്യാറല്ലാത്തവര്‍ക്കാണ് ഇത്തരമൊരു പരിഹാരം നമ്മുടെ ആരോഗ്യവിദഗ്ധര്‍ കണ്ടു പിടിച്ചിരിക്കുന്നത്.

മാംസ പേശികളെ ബലപ്പെടുത്തുന്നു
മാംസപേശികളെ ബലപ്പെടുത്തുന്നതിന് പച്ചത്തക്കാളിയ്ക്ക് കഴിയും. ഇതിന് സഹായിക്കുന്ന ഘടകം പച്ചത്തക്കാളിയിലുണ്ടെന്നാണ് പറയുന്നത്. ടൊമാറ്റിഡിന്‍ എന്നാണ് ഇത്തരത്തില്‍ പേശികളെ ബലപ്പെടുത്തുന്ന ആ ഘടകം.

പേശീ ക്ഷയത്തെ തടയുന്നു
പേശീ ക്ഷയത്തെ തടയുന്നതിനും പച്ചത്തക്കാളി ഉഗ്രനാണ്. ഇത് മസിലിന്റഎ വളര്‍ച്ചയക്കും ആരോഗ്യത്തിനും കാരണമാകുന്നു.

പ്രായത്തെ പിടിച്ചു കെട്ടുന്നു
പച്ചത്തക്കാളി ഭക്ഷണത്തിന്റെ ഭാഗമാക്കിയാല്‍ പ്രായത്തെ പിടിച്ചു കെട്ടാമെന്നാണഅ പറയുന്നത്. പറച്ചില് മാത്രമല്ല അനുഭവസ്ഥര്‍ തെളിയിച്ചിട്ടുള്ളതാണ്.

കോശങ്ങളുടെ പരിവര്‍ത്തനം
കോശങ്ങളുടെ പരിവര്‍ത്തനം നടക്കുന്നതിനും പച്ചത്തക്കാളി സഹായിക്കുന്നു. ഇവയുടെ ആരോഗ്യത്തിനും പച്ചത്തക്കാളി നല്കുന്ന ആരോഗ്യം ചില്ലറയല്ല.

മസില് സൈസ് വര്‍ദ്ധിപ്പിക്കുന്നു
തക്കാളിയിലുള്ള പ്രോട്ടീന്‍ മസിലിന്റെ സൈസ് വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല മസിലിലെ കോശങ്ങളുടെ ത്വരിത ഗതിയിലുള്ള വളര്‍ച്ചയ്ക്ക് തക്കാളി വളരെ നല്ലതാണ്.

എല്ലുകളുടെ വളര്‍ച്ച
മസിലിന്റെ ആരോഗ്യം മാത്രമല്ല എല്ലുകളുടെ വളര്‍ച്ചയേയും പച്ചത്തക്കാളി സഹായിക്കുന്നു. വിറ്റാമിന്‍ ഇ സി തുടങ്ങിയവ പച്ചത്തക്കാളിയില്‍ കൂടുതലാണ്. അതുകൊണ്ട് തന്നെ ഇത് എല്ലുകളുടെ ആരോഗ്യത്തെ സംരക്ഷിക്കുന്ന കാര്യത്തില്‍ അല്പം മുന്നിലാണ്.

കൊഴുപ്പ് കുറയ്ക്കുന്നു
ശരീരത്തിലെ അമിതകൊഴുപ്പ് കുറയ്ക്കുന്നതിന് പച്ചത്തക്കാളിയ്ക്ക് കഴിയും. ഇത് ശരീരം ഫിറ്റ് ആവാനും കൊളസ്ട്രോള്‍ ഹൃദയാഘാതം എന്നിവയെ ഇല്ലാതാക്കുകയും ചെയ്യുന്നു.



Click it and Unblock the Notifications
