Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
തടി കൂടേണ്ടെങ്കില് രാവിലെ ഇവ കുടിയ്ക്കരുത്
തടി തന്നെയാണ് ഇന്നത്തെ കാലത്തെ ഏറ്റവും വലിയ പ്രശ്നം. എന്നാല്‍ പലപ്പോഴും തടി കൂട്ടുന്നത് നമ്മുടെ തന്നെ ചില ശീലങ്ങളാണ്. എന്തൊക്കെയാണ് ഇവയെന്ന കാര്യത്തില്‍ മാത്രമേ പലര്‍ക്കും സംശയമുള്ളൂ. പാല് വെളുത്ത വിഷമോ?
പ്രത്യേകിച്ച് രാവിലെ നമ്മള് കഴിയ്ക്കുന്ന പാനീയങ്ങളാണ് ഇതിന് പ്രധാന കാരണം. എന്തൊക്കെ പാനീയങ്ങളാണ് രാവിലെ നമ്മള് ഒഴിവാക്കേണ്ടത് എന്നു നോക്കാം. ഇവയാണ് പ്രധാനമായും തടി കൂട്ടുന്നത് എന്ന കാര്യത്തില്‍ സംശയം വേണ്ട.

പാല് രാവിലെ വേണ്ട
ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ് എങ്കിലും പാല് രാവിലെ തന്നെ കഴിയ്ക്കുന്നത് നമ്മുടെ തടി വര്‍ദ്ധിപ്പിക്കുകയും വയര്‍ ചാടാന്‍ ഇടയാക്കുകയും ചെയ്യുന്നു. അതുകൊണ്ട് കഴിവതും രാവിലെ പാല് കുടിയ്ക്കാതിരിയ്ക്കാന്‍ ശ്രദ്ധിക്കുക.

ലസ്സി
തൈര്, പഞ്ചസാര, വെള്ളം എന്നിവ ചേര്‍ത്തുണ്ടാക്കുന്ന ഏറ്റവും രുചികരമായ പാനീയമാണ് ലസ്സി. ഇത് രാവിലെ കഴിയ്ക്കുന്നത് നമ്മുടെ തടി വര്‍ദ്ധിപ്പിക്കുന്നു.

ബദാം മില്‍ക്ക്, ചോക്ലേറ്റ് മില്‍ക്ക്
ബദാം മില്‍ക്ക് ഉപയോഗിക്കുന്നത് നല്ലതാണ്. എന്നാല്‍ ഇത് അതിരാവിലെ തന്നെ കഴിയ്ക്കുന്നത് തടിയും വയറും വര്‍ദ്ധിപ്പിക്കുന്നു.

ഓറഞ്ച് ജ്യൂസ്
രാവിലെ ജ്യൂസ് കഴിയ്ക്കുന്നത് ആരോഗ്യകരമാണെങ്കിലും ഇത് നമ്മുടെ തടിയേയും വയറിനേയും വര്‍ദ്ധിപ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് ഇനി മുതല്‍ ഓറഞ്ച് ജ്യൂസ് രാവിലെ കഴിയ്ക്കുന്നതും നിര്‍ത്തിക്കോളൂ.

എരുമപ്പാല്
എരുമപ്പാല് കുടിയ്ക്കുന്നവര്‍ കുറവാണെങ്കിലും ഇതും നമ്മുടെ തടി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മുന്നിലാണ്, 280 കലോറി വരെയാണ് ഇതില്‍ അടങ്ങിയിട്ടുള്ളത്.

ബനാന മില്‍ക്ക് ഷേക്ക്
ബനാന മില്‍ക്ക് ഷേക്ക് കഴിയ്ക്കുന്നതും നമ്മുടെ തടി വര്‍ദ്ധിപ്പിക്കുന്നു. തടി മാത്രമല്ല കുടവയറിന്റെ കാര്യത്തിലും ഇത് വില്ലന്‍ തന്നെയാണ്.




Click it and Unblock the Notifications
