Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
ധമനികളില്‍ ബ്ലോക്കുണ്ടോ, മാറ്റാന്‍ ഭക്ഷണം
രക്തധമനിയെ ക്ലീന്‍ ചെയ്യാന്‍ ചില ഭക്ഷണങ്ങള്‍ക്ക് കഴിയും, ഏതൊക്കെ ആണെന്ന് നോക്കാം.
ധമനികളെ ആരോഗ്യത്തോടെ സംരക്ഷിക്കുന്നത് നിങ്ങളുടെ ആയുസ്സ് വര്‍ദ്ധിപ്പിക്കുമെന്ന് എല്ലാവര്ക്കും അറിയാവുന്ന കാര്യം തന്നെയാണ്. ധമനികളില്‍ കൊഴുപ്പടിഞ്ഞുകൂടുന്നതാണ് മിക്ക ഹൃദയരോഗങ്ങള്‍ക്കും കാരണമാവുന്നത്. ഇങ്ങനെ ധമനികളില്‍ കൊഴുപ്പ് അടിഞ്ഞുകൂടി ആതറോസ്ക്ലറോസിസ് എന്ന അവസ്ഥ ഉണ്ടാക്കുന്നു. ഇത് കാര്‍ഡിയോവാസ്കുലര്‍ ഡിസീസസിലേക്ക് നയിക്കുന്നു.
ആരോഗ്യകരമല്ലാത്ത ഭക്ഷണരീതികളാണ് ഇത്തരം എല്ലാ രോഗങ്ങള്‍ക്കും കാരണമാവുന്നത്. ആന്റിഓക്സിഡന്‍സ് , ആന്റി ഇന്‍ഫഌമേറ്ററി , നാരടങ്ങിയവ ,ന്യട്രീഷ്യസ് എന്നിവ അടങ്ങിയ ഭക്ഷണങ്ങള്കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണ്. ദിവസവും ഓട്സ് കഴിച്ചാല്‍ സംഭവിക്കുന്നത്
ഹൃദയത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്ന ഭക്ഷണക്രമങ്ങളെകുറിച്ച് മനസിലാക്കാന്‍ നിങ്ങളെ ഈ ആര്‍ട്ടിക്കിള്‍ സഹായിക്കും.

അവകാഡോ
ന്യൂട്രീഷ്യസാല് സംമ്പുഷ്ടമാണ് അവകാഡോ. ആര്‍ച്ചിസ് ഓഫ് മെഡിക്കല്‍സ് സയന്‍സ് നടത്തിയ പഠനത്തില്‍ പറയുന്നത് ദിവസവും അവോകാഡോ കഴിക്കുന്നത് ശരീത്തിലെ ചീത്ത കൊളസ്ട്രോള്‍ 22 ശതമാനം കുറയ്ക്കുകയും ഗുഡ് കൊളസ്ട്രോള്‍ 11 ശതമാനം കുട്ടുകയും ചെയ്യുമെന്നാണ്.

ക്രാന്‍ബെറി
ക്രാന്ബെറിസ് സ്വാദിഷിടമായ പഴംമാണെന്നു മാത്രമല്ല ആന്റിഓക്സിഡന്സാല് സംമ്പുഷ്ടവുമാണ്. അവോകാഡോ പോലെതന്നെ ക്രാന്ബെറിസിനും ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും ഗുഡ് കൊളസ്ട്രോള്‍ കുട്ടാനുമുളള കഴിവുണ്ട്. ഒരു ഗ്ലാസ് ശുദ്ധമായ ക്രാന്‍ബെറി ജ്യൂസ് കഴിക്കുന്നതിലുടെ ക്രാന്ബെറിസിന്റ എല്ലാ ഗുണങ്ങളും ന്ങ്ങള്‍ക്ക് ലഭിക്കുന്നതാണ്.

തണ്ണിമത്തന്
തണ്ണിമത്തനെ കുറിച്ച് പലര്‍ക്കും അറിയാവുന്നത് മധുരമുളളതും രുചികരവുമായ ഒരു പഴമാണെന്നാണ്. എന്നാല്‍ നിങ്ങളുടെ ഹൃദയത്തെ ആരോഗ്യകരമായും ധമനികളെ ശുദ്ധമായും വെക്കാന്‍ തണ്ണിമത്തന് സഹായിക്കും. തണ്ണിമത്തനില്‍ അടങ്ങിയ അമിനോ ആസിഡ് രക്ത സമ്മര്‍ദ്ദം കുറയ്ക്കുകയും നെഞ്ചെരിച്ചില്‍ അകറ്റുകയും ചെയ്യുന്നു.

ബ്രൊക്കോളി
ഇതില്‍ വിറ്റവിന് K ആന്റിഓക്സിഡന്‍സ് എന്നിവയാല്‍ സംമ്പുഷ്ടമാണ് , ഇത് ധമനികളില്‍ രക്തം കട്ടപിടിക്കുന്നത് തടയുന്നു. ബ്രൊക്കോളി നാരടങ്ങിയ ഭക്ഷണമാണ് , ഇത് ൃദയാരോഗ്യത്തിനും രക്തസമ്മര്‍ദ്ദം സ്വാഭാവികമാക്കാനും സഹായിക്കുന്നു , കൂടാതെ ധമനികള്‍ക്ക് ഉണ്ടാവുന്ന ചെറിയ പരിക്കുകള്‍ മാറ്റാനും സഹായിക്കുന്നു

കറുകപ്പട്ട
ഒരു ടേബില്‍ സ്പൂണ്‍ കറുകപ്പട്ട ദിവസവും കഴിക്കുന്നത് ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. കൂടാതെ ധമനികളില്‍ കൊഴുപ്പ അടിഞ്ഞു കൂടുന്നത് തടയുന്നു.

ചീര
പൊട്ടാസ്യം , ഫോളേറ്റ് , നാരുകള്‍ എന്നിവയാല്‍ സംമ്പുഷ്ടമായ ഒരു വെജിറ്റബിള്‍ ആണ് ചീര. ഇത് രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ധമനികളെ ശാന്തമാക്കാനും സഹായിക്കുന്നു.

മഞ്ഞള്‍
ഇന്ത്യന്‍ ഭക്ഷണത്തില്‍ വളരെ പ്രധാനമായ ഒരു ചേരുവയാണ് മഞ്ഞള്‍, ഇത് ആരോഗ്യത്തിന് എത്രമാത്രം നല്ലതാണന്ന് പറയേണ്ടതില്ലല്ലോ , ധമനികളിലെ കൊഴുപ്പിന്റെ നിക്ഷേപം ഇല്ലാതാക്കാന്‍ മഞ്ഞള്‍ പ്രധാന പങ്കുവഹിക്കുന്നു. മഞ്ഞള്‍ നിങ്ങളുടെ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് പല അസുഖങ്ങള്‍ തടയാനും സഹായിക്കും.

വെളിച്ചെണ്ണ
എണ്ണകള്‍ കൊളസ്ട്രോള്‍ വിളിച്ചുവരുത്തുമെന്നാണ് പലരും മനസിലാക്കി വച്ചിട്ടുളളത്, വെളിച്ചെണ്ണയില്‍ ധാരാളം ന്യൂട്രീഷ്യസ് അടങ്ങിയിട്ടുണ്ട് ഇത് ഹൃദയത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നു. രക്തക്കുഴലുകളില്‍ ഉണ്ടാവുന്ന കൊളസ്ട്രോള്‍ നിങ്ങളുടെ ശരീരത്തിന് ആവിശ്യമായ വിധത്തില്‍ ഉപയോഗിക്കാന്‍ വെളിച്ചണ്ണ സഹായിക്കുന്നു.

കസ്കസ്
കസ്കസില്‍ വലിയതോതില്‍ നാരുകളും ആല്‍ഫ ലൈനോലിക്ക് ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും രക്ത സമ്മര്‍ദ്ദം നിയന്ത്രിക്കുന്നു. കൂടാതെ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കുകയും നല്ല കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇതെല്ലാം തന്നെ ധമനികളുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നു.

ബദാം
ബദാം ഹൃദയത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നു. ഇതില്‍ ആരോഗ്യകരമായ അളവില്‍ കൊഴുപ്പം , പ്രോട്ടീന്‍സും അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിന്‍ E , നാരുകള്‍ എന്നിവയാലും സംമ്പുഷ്ടമാണ്. ഇത് രക്ത സമ്മര്‍ദ്ദം നിയന്ത്രിക്കുന്നു. ധമനികളിലെ രക്തത്തിന്റെ ഒഴുക്ക് അനായാസമാക്കുന്നു.



Click it and Unblock the Notifications
