Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
ഈ പഴങ്ങളും ഈ മരുന്നും ഒരുമിച്ചു കഴിയ്ക്കരുത്....
പഴവര്‍ഗങ്ങള്‍ ആരോഗ്യത്തിന് ഏറ്റവും മികച്ചവയാണ്. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ ഇത് ആരോഗ്യത്തിനു പകരം അനാരോഗ്യമാകും. ഇത്തരം സന്ദര്‍ഭങ്ങളിലൊന്നാണ് ചില മരുന്നുകള്‍ ചില പഴങ്ങള്‍ക്കൊപ്പം കഴിയ്ക്കുന്നത്.
ആ പഴങ്ങളിലെ ഘടകങ്ങളും മരുന്നുകളിലെ ഘടകങ്ങളും തമ്മില്‍ ചേരുമ്പോള്‍ വിപരീതഫലങ്ങളുണ്ടാകുന്നതാണ് കാരണം. ഇതുകൊണ്ടുതന്നെ ആ മരുന്നുകള്‍ കഴിയ്ക്കുമ്പോള്‍ ഇവ ഒഴിവാക്കുന്നതാണ് നല്ലത്.
ഇതേ രീതിയില്‍ ഒരുമിച്ചു കഴിയ്ക്കരുതാത്ത ഭക്ഷണങ്ങളെക്കുറിച്ചും മരുന്നുകളെക്കുറിച്ചുമറിയൂ,

പഴവും ബിപി മരുന്നുകളും
പഴവും ബിപി മരുന്നുകളും ഒരുമിച്ചു കഴിയ്ക്കരുത്. പഴത്തില്‍ പൊട്ടാസ്യത്തിന്റെ അളവു കൂടുതലാണ്. ഇതും ബിപി മരുന്നും പ്രവര്‍ത്തിയ്ക്കുമ്പോള്‍ ഹൃദയമിടിപ്പു വര്‍ദ്ധിയ്ക്കും. വല്ലാതെ വിയര്‍ക്കും.

ഇലക്കറികള്‍, രക്തം കട്ട പിടിയിക്കുന്നതു തടയാനുള്ള മരുന്നുകള്‍ക്കൊപ്പം
രക്തത്തിന്റെ കട്ടി കുറയ്ക്കാനുള്ള, അതായത് രക്തം കട്ട പിടിയിക്കുന്നതു തടയാനുള്ള മരുന്നുകള്‍ക്കൊപ്പം ഇലക്കറികള്‍ കഴിയ്ക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ഇലക്കറികള്‍ രക്തം കട്ടിയാക്കാന്‍ സഹായിക്കുന്നവയും കൂടിയാണ്.

വയമ്പും ഇതടങ്ങിയവയും ഹൃദയപ്രശ്നങ്ങള്‍ക്കുള്ള മരുന്നുകള്‍ക്കൊപ്പം
വയമ്പും ഇതടങ്ങിയവയും ഹൃദയപ്രശ്നങ്ങള്‍ക്കുള്ള മരുന്നുകള്‍ക്കൊപ്പം
ഒഴിവാക്കുന്നതാണ് നല്ലത്. ഇത് ശരീരത്തിലെ പൊട്ടാസ്യം തോത് കുറയ്ക്കും. ഹൃദയമിടിപ്പിന്റെ താളം തെറ്റിയ്ക്കും.

ഗ്രേപ് ഫ്രൂട്ടിനൊപ്പം സ്റ്റാറ്റിന് മരുന്നുകള്‍
ഗ്രേപ് ഫ്രൂട്ടിനൊപ്പം ബിപി കുറയ്ക്കാന്‍ സഹായിക്കുന്ന സ്റ്റാറ്റിന് മരുന്നുകള്‍ ഒഴിവാക്കുന്നതാണ് നല്ലത്. ഗ്രേപ് ഫ്രൂട്ടിലെ കെമിക്കല്‍ സ്റ്റാറ്റിനുകള്‍ ശരീരം ഉപയോഗപ്പെടുത്തുന്നതു തടയുന്നു.

ആന്റിബയോട്ടിക്സുകള്‍
സിപ്രോഫ്ളോക്സാസിന്, ടെട്രാസൈക്ലീന്‍ തുടങ്ങിയ ആന്റിബയോട്ടിക്സുകള്‍ ഭക്ഷണത്തിന് ഒരു മണിക്കൂര്‍ മുന്‍പോ ഭക്ഷണത്തിനു ശേഷം 2 മണിക്കൂര്‍ കഴിഞ്ഞോ കഴിയ്ക്കുന്നതാണ് നല്ലത്. ഇവ പാലിനൊപ്പം കഴിയ്ക്കുകയുമരുത്.

ചുമമരുന്നുകള്‍
ഡെക്സട്രോമെട്രോഫാന് അടങ്ങിയ ചുമമരുന്നുകള്‍ സിട്രസ് ഫലവര്‍ഗങ്ങള്‍ക്കൊപ്പം കഴിയ്ക്കരുത്. സിട്രസിലെ ആസിഡ് ചുമമരുന്നിലെ ഘടകങ്ങള്‍ക്കൊപ്പം ചേര്‍ന്ന് ഉറക്കം തൂങ്ങലുണ്ടാക്കും.

മദ്യത്തിനൊപ്പം പെയിന്‍ കില്ലര്‍
മദ്യത്തിനൊപ്പം പെയിന്‍ കില്ലര്‍, പ്രമേഹത്തിനുള്ള മരുന്നുകള്‍ എന്നിവ ഉപയോഗിയ്ക്കുന്നത് നല്ലതല്ല. ആ സന്ദര്‍ഭത്തില്‍ ലിവറിന് കൂടുതല്‍ പ്രവര്‍ത്തിയ്ക്കേണ്ടി വരും. ഇത് ലിവറിനെ കേടു വരുത്തും.



Click it and Unblock the Notifications
