Latest Updates
-
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം! -
സെപ്റ്റംബർ 12, 13: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, പണവും പ്രണയവും തേടിയെത്തും! -
സെപ്റ്റംബർ 12 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്! -
സെപ്റ്റംബർ 11 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം
മൂന്നാഴ്ചയ്ക്കുള്ളില്‍ തടി കുറയ്ക്കാന്‍ എളുപ്പവഴി
എന്തിനും ഏതിനും എളുപ്പവഴി തേടുന്നവരാണ് നമ്മള്. തടി കുറയ്ക്കുന്ന കാര്യത്തിലും അങ്ങനെ തന്നെയാണ്. അധികം കഷ്ടപ്പെടാതെ തന്നെ നമ്മള് ആഗ്രഹിക്കുന്ന റിസല്‍ട്ട് വേണമെന്നാണ് എല്ലാവര്ക്കും.
എന്നാല്‍ അധികം കഷ്ടപ്പെടാതെ തന്നെ നിങ്ങളാഗ്രഹിക്കുന്നതു പോലെ തടി കുറയ്ക്കാന്‍ ചില വഴികളുണ്ട്. അതും ചുരുങ്ങിയ സമയത്തിനുള്ളില്‍ എന്നതാണ് അതിന്റെ ഹൈലൈറ്റ്. അതിനായി എന്തൊക്കെ മാര്‍ഗ്ഗങ്ങള്‍ എന്നു നോക്കാം.

കലോറി കുറവുള്ള ഭക്ഷണങ്ങള്‍
കലോറി കുറഞ്ഞ ഭക്ഷണങ്ങള്‍ കഴിയ്ക്കാന്‍ ശ്രമിക്കുക. കലോറി വര്‍ദ്ധിക്കുന്നതാണ് പലപ്പോഴും പ്രശ്നങ്ങള്‍ക്ക് കാരണം. അതുകൊണ്ട് തന്നെ ആദ്യ പടി എന്ന നിലയ്ക്ക് കലോറി കുറഞ്ഞ ഭക്ഷണങ്ങള്‍ ശീലമാക്കാന്‍ ശ്രമിക്കുക.

ഓരോ ദിവസവും ചെയ്യേണ്ട കാര്യങ്ങള്‍
ഓരോ ദിവസവും ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് കൃത്യമായി പ്ലാന്‍ ചെയ്യുക. അത്തരം കാര്യങ്ങളില്‍ യാതൊരു തരത്തിലുള്ള വിട്ടുവീഴ്ചയും വരുത്താതിരിയ്ക്കുക.

പ്രഭാത ഭക്ഷണം ഒഴിവാക്കരുത്
പ്രഭാത ഭക്ഷണം ഒഴിവാക്കാതിരിക്കുക. നമ്മുടെ ഒരു ദിവസത്തെ ഊര്‍ജ്ജത്തെ മുഴുവന്‍ ഇല്ലാതാക്കാന്‍ ഇത്തരത്തിലുള്ള ദു:ശ്ശീലങ്ങള്ക്ക് കഴിയും. അതുകൊണ്ട് തന്നെ ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കിയിട്ടുള്ള യാതൊരു വിധ തടി കുറയ്ക്കല്‍ പരിപാടിയ്ക്കും മുന്‍തൂക്കം നല്‍കാതിരിക്കുക.

വെള്ളം ധാരാളം
ധാരാളം വെള്ളം ദിവസവും കുടിയ്ക്കുക. മാത്രമല്ല ഇത് ഭക്ഷണത്തിനു മുന്പാണെങ്കില് ഏറ്റവും നല്ലത്.

കാപ്പി കുടിയ്ക്കുക
കാപ്പി കുടിയ്ക്കാന്‍ പരമാവധി ശ്രദ്ധിക്കുക. ഇതിലുള്ള ആന്റി ഓക്സിഡന്റുകള്‍ നമ്മള് പ്രതീക്ഷിച്ചതിനേക്കാള്‍ ഫലം തരും.

ഗ്രീന്‍ ടീ ശീലമാക്കുക
ഗ്രീന്‍ ടീ ശീലമാക്കാന്‍ ശ്രമിക്കുക. ഇതിലുള്ള ആന്റി ഓക്സിഡന്റുകളും തടി കുറയ്ക്കാന്‍ സഹായിക്കുന്നു.

പഞ്ചസാര കുറയ്ക്കുക
പഞ്ചസാര കുറയ്ക്കാന്‍ ശ്രമിക്കുക. അതുപോലെ തന്നെ ക്രിത്രിമ മധുരങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കാതിരിക്കുക.

കാര്‍ബോഹൈഡ്രേറ്റിനെ സൂക്ഷിക്കുക
കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ക്ക് വിട നല്‍കുക. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കും. തടി കൂടാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന്.

എരിവ് ശീലമാക്കുക
എരിവുള്ള ഭക്ഷണങ്ങള്‍ കൂടുതല്‍ കഴിയ്ക്കുക. ഇത് ആരോഗ്യത്തിനും ആയുസ്സിനും നല്ലതാണ്. എരിവുള്ള ഭക്ഷണങ്ങള്‍ മെറ്റബോളിസം ഉയര്‍ത്തുന്നു ഇതെന്നതാണ് സത്യം.

ഫാസ്റ്റ് ഫുഡിനെ മറന്നേക്കുക
ഫാസ്റ്റ് ഫുഡിനെ എന്നന്നേക്കുമായി മറന്നേക്കുക. ഒരിക്കലും ഫാസ്റ്റ് ഫുഡിലോ ജങ്ക്ഫുഡിലോ വീഴാതിരിയ്ക്കുക.



Click it and Unblock the Notifications
