Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
തടി കൂട്ടാനല്ല കുറയ്ക്കാന്‍ ഇവ ധാരാളം കഴിച്ചോളൂ
തടി കൂട്ടാന്‍ ഭക്ഷണം കഴിയ്ക്കാം, എന്നാല്‍ തടി കുറയ്ക്കാനും ഭക്ഷണത്തിലൂടെ കഴിയുമോ? കഴിയും, ചില ഭക്ഷണങ്ങള്‍ക്ക് തടി കുറയ്ക്കാന്‍ കഴിയും. തടിയെക്കുറിച്ച് വേവലാതിപ്പെടുന്നവര്‍ ഇനി ഭക്ഷണത്തിന്റെ കാര്യത്തില്‍ പ്രശ്നത്തിലാകണ്ട.
എന്നാല്‍ ഏതൊക്കെ ഭക്ഷണങ്ങളാണ് ഇത്തരത്തില്‍ തടി കുറയ്ക്കാന്‍ സഹായിക്കുന്നത് എന്ന് നിങ്ങള്‍ക്കറിയാമോ? തള്ളവിരലിലേയ്ക്ക് ഒന്നൂതൂ, കാരണം....
നമ്മുടെ ഭക്ഷണ ശീലങ്ങള്‍ തന്നെയാണ് പലപ്പോഴും നമ്മളെ തടിയന്മാരാക്കുന്നത്. എന്നാല്‍ ഈ ഭക്ഷണങ്ങള്‍ ധൈര്യമായി കഴിച്ചോളൂ ഇത് നിങ്ങളുടെ തടി കുറയ്ക്കും എന്ന കാര്യത്തില്‍ സംശയമില്ല.

സാലഡ്
തടി കുറയ്ക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടാല്‍ നമ്മള് ഉടന്‍ ഡയറ്റെടുക്കും. ഇതിലെ പ്രധാന ഭക്ഷണമാണ് സാലഡ്. എന്നാല്‍ എന്തായാലും കുറച്ച് മാത്രമേ കഴിയ്ക്കൂ. പക്ഷേ സാലഡ് എത്ര വേണമെങ്കിലും കഴിയ്ക്കാവുന്നതാണ്. എന്നാല്‍ സാലഡാവുമ്പോള് ഇറച്ചിയും മീനും എല്ലാം അങ്ങോട്ട് മാറ്റി നിര്‍ത്തുന്നതാണ് ഉത്തമം.

നട്സ്
നട്സ് ഇത്തരത്തില്‍ എത്ര വേണമെങ്കിലും കഴിയ്ക്കാം. ഇത് തടി കുറയ്ക്കുകയും മെറ്റബോളിസം ഉയര്‍ത്തുകയും ചെയ്യുന്നു.

ഭക്ഷണം ഒലീവ് ഓയിലില്‍
ഭക്ഷണ പാകം ചെയ്യുമ്പോള്‍ വെളിച്ചെണ്ണയ്ക്ക് പകരം ഒലീവ് ഓയില്‍ ഉപയോഗിച്ചു നോക്കൂ, ഇത് തടി കുറയ്ക്കാന്‍ വളരെയധികം സഹായിക്കുന്നു.

പിയര്‍ഫ്രൂട്ട് (സബര്ജല്)
സബര്ജല് ധാരാളം കഴിയ്ക്കുന്നതും തടിയെ കുറയ്ക്കുന്നു. ഓട്സിനൊപ്പം സാലഡ് രൂപത്തില്‍ കഴിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

ബീന്‍സ്
ബീന്‍സ് കഴിയ്ക്കുന്നതും തടി കുറയ്ക്കാന്‍ സഹായിക്കുന്നു. ഇത് വയറ്റില്‍ കൂടുതല്‍ നേരം ക്ഷണത്തെ പിടിച്ച് നിര്‍ത്തുന്നു. അതിലൂടെ അമിതവിശപ്പ് എന്ന പ്രശ്നത്തേയും ഇല്ലാതാക്കുന്നു.

ഭക്ഷണത്തോടൊപ്പം വെള്ളം
ഭക്ഷണത്തോടൊപ്പം ധാരാളം വെള്ളം കുടിയ്ക്കണം എന്നതാണ് മറ്റൊന്ന്. ഇത് ശരീരത്തെ നിര്‍ജ്ജലീകരണത്തില്‍ നിന്ന് സംരക്ഷിയ്ക്കുകയും ടോക്സിനെ പുറന്തള്ളുകയും ചെയ്യുന്നു. ഇതിലൂടെ അനാവശ്യ കൊഴുപ്പും ഇല്ലാതാകുന്നു.

എരിവധികമുള്ള ഭക്ഷണങ്ങള്‍
എരിവധികമുള്ള ഭക്ഷണങ്ങള്‍ കഴിയ്ക്കാന്‍ ശ്രമിക്കുക. ഇത് ഭക്ഷണം കുറച്ച് കഴിയ്ക്കാന്‍ സഹായിക്കുകയും അതിലൂടെ തടി കുറയുകയും ചെയ്യുന്നു.



Click it and Unblock the Notifications
