Latest Updates
-
മാസ ശിവരാത്രി 2026: ശിവപൂജയ്ക്ക് ഏറ്റവും ഉത്തമമായ നിശിത കാല മുഹൂർത്തം ഇതാ, അറിയേണ്ടതെല്ലാം -
ആർബിഐ റെപ്പോ നിരക്ക് ഉയർത്തി: നിങ്ങളുടെ ഇഎംഐ ഇനി എത്ര കൂടും? ആശങ്ക വേണ്ട, പരിഹാരമിതാ -
2026 ഒക്ടോബർ 11: നവരാത്രിയിൽ ഇരട്ടി ഫലം നൽകുന്ന അപൂർവ്വ ദ്വിപുഷ്കർ യോഗം; ഈ കാര്യങ്ങൾ ചെയ്താൽ ധനലാഭം ഉറപ്പ്! -
സെയിൽ ഓഫറുകൾ കണ്ട് വാരിവലിക്കല്ലേ! ബ്യൂട്ടി പ്രൊഡക്റ്റുകൾ വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കാം -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കൂ; വാസ്തു പ്രകാരം ഈ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരുമോ? -
മഹാലയ അമാവാസി 2026: ബലിതർപ്പണ സമയം മുതൽ മഹിഷാസുര മർദ്ദിനി വരെ; വിശ്വാസികൾ അറിയേണ്ടതെല്ലാം -
നവരാത്രി 2026: ഘടസ്ഥാപനത്തിന് അനുയോജ്യമായ മുഹൂർത്തം എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
ഇന്ന് ഗുരു പ്രദോഷ വ്രതം; ശിവപ്രീതിക്കായി ഈ സമയത്ത് പൂജ ചെയ്യൂ, അനുഗ്രഹം നേടാം! -
വ്യോമസേനാ ദിനം 2026: ഹിൻഡൻ എയർബേസിൽ ആവേശം, ഗതാഗത നിയന്ത്രണങ്ങളും തത്സമയ വിവരങ്ങളും അറിയാം -
കേരളത്തിൽ ഇന്ന് മഴയും ഉഷ്ണവും; ചർമ്മത്തിലെ ഫംഗസ് ബാധയും താരനും തടയാൻ ഈ വഴികൾ പരീക്ഷിക്കൂ
മഗ്നീഷ്യത്തിന്റെ അളവ് അപകടകരമായ അവസ്ഥയിലോ?
നമ്മുടെ ശരീരത്തില്‍ മഗ്നീഷ്യത്തിന്റെ അളവ് അപകടകരമായ രീതിയില്‍ കുറഞ്ഞാലുള്ള ലക്ഷണങ്ങള്‍
ശരീരത്തില്‍ മഗ്നീഷ്യത്തിന്റെ ആവശ്യം വളരെ പരമപ്രധാനമാണ്. എല്ലിന്റേയും പല്ലിന്റേയും ഹൃദയത്തിന്റേയും എന്തിനധികം രക്തത്തിന്റെ വരെ കാര്യത്തില്‍ മഗ്നീഷ്യത്തിന് വളരെയധികം പ്രാധാന്യമുണ്ട്. ശരീരത്തില്‍ മഗ്നീഷ്യത്തിന്റെ അളവ് ക്രമാതീതമായ അളവില്‍ കുറഞ്ഞാല്‍ അത് വളരെ വലിയ അപകടത്തിലേക്കാണ് നയിക്കുന്നത്.
ലോകാരോഗ്യസംഘടനയുടെ അഭിപ്രായത്തില്‍ ഇന്നത്തെ കാലത്ത് ജനസംഖ്യയില്‍ നല്ലൊരു ശതമാനം ആളുകളും ഇത്തരത്തില്‍ മഗ്നീഷ്യത്തിന്റെ അളവ് കുറഞ്ഞത് കൊണ്ട് അപകടത്തിലാകാറുണ്ട്. ശരീരത്തില്‍ പതുക്കെ ക്യാന്‍സര്‍ വളരുന്നുണ്ടോ?
ഭക്ഷണത്തില്‍ മഗ്നീഷ്യത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയാണ് ഇതിനായി ചെയ്യേണ്ടത്. പച്ചക്കറികളും ചീര, മുരിങ്ങ തുടങ്ങിയ ഇലവര്‍ഗ്ഗങ്ങളും ആവക്കാഡോ, ചേക്ലേറ്റ് തുടങ്ങിയവയെല്ലാം ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുകയാണ് ഇതിനുള്ള ഏക പോംവഴി. ശരീരത്തില്‍ മഗ്നീഷ്യത്തിന്റെ അളവ് കുറഞ്ഞാല്‍ അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം.

ഡയറിയ
ഡയറിയ പോലുള്ള രോഗങ്ങള്‍ക്ക് മഗ്നീഷ്യത്തിന്റെ അളവ് കുറയുന്നത് കാരണമാകും. മഗ്നീഷ്യം ശരീരത്തില്‍ ക്രമാതീതമായി കുറയുമ്പോഴാണ് ഈ പ്രശ്നം.

ഡിപ്രഷന്
ഡിപ്രഷന് പലപ്പോഴും ഇത് കാരണമാകും. ഡിപ്രഷനില്‍ നിന്നും രക്ഷപ്പെടാന്‍ മഗ്നീഷ്യത്തിന്റെ അളവ് ശരീരത്തില്‍ കൂട്ടുക തന്നെയാണ് ചെയ്യേണ്ടത്.

ഹിസ്റ്റീരിയ
ഹിസ്റ്റീരിയ ബാധിച്ചതു പോലുള്ള പ്രവര്‍ത്തനങ്ങള്‍ക്കും പലപ്പോഴും മഗ്നീഷ്യത്തിന്റെ അളവ് ശരീരത്തില്‍ കുറയുന്നത് കാരണമാകാറുണ്ട്.

ദഹനപ്രശ്നങ്ങള്‍
ദഹനപ്രശ്നങ്ങളേയും ഇത് കാര്യമായി തന്നെ ബാധിയ്ക്കും. പലപ്പോഴും ദഹനസംബന്ധമായ പല പ്രശ്നങ്ങളുടേയും നമ്മളറിയാത്ത കാരണം മഗ്നീഷ്യത്തിന്റെ തോത് ശരീരത്തില്‍ കുറയുന്നത് തന്നെയായിരിക്കും.

ശാരീരികോര്‍ജ്ജം കുറയുന്നു
ശാരീരികോര്‍ജ്ജം കുറയുന്നതിനും ഇത് കാരണമാകുന്നു. ശാരീരികോര്‍ജ്ജം കുറയ്ക്കുന്നതിന്റെ പ്രധാന കാരണം മഗ്നീഷ്യത്തിന്റെ അളവ് കുറവാണ് ശരീരത്തില്‍ എന്നത് തന്നെയാണ്.

ഹൃദയപ്രശ്നങ്ങള്‍
ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ക്കും പലപ്പോഴും മഗ്നീഷ്യത്തിന്റെ അളവ് കാരണമാകുന്നു. ഹൃദയസ്പന്ദനം കുറയുന്നതിനും ഇതിന്റെ നിരക്കില്‍ മാറ്റം വരുന്നതിനും പലപ്പോഴും മഗ്നീഷ്യത്തിന്റെ അളവ് കുറയുന്നത് കാരണമാകും.

മൈഗ്രേയ്ന്
മൈഗ്രേയ്ന് പോലുള്ള പ്രശ്നങ്ങളുടേയും പ്രധാന കാരണം ശരീരത്തില്‍ മഗ്നീഷ്യത്തിന്റെ അളവ് അപകടകരമായ അവസ്ഥയില്‍ കുറയുന്നതാണ്. അതുകൊണ്ട് തന്നെ ഭക്ഷണത്തിന്റെ കാര്യത്തില്‍ അല്പം കൂടുതല്‍ ശ്രദ്ധ നല്‍കാം.



Click it and Unblock the Notifications
