For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അമിതവണ്ണത്തിനു കാരണം ബ്രഡോ?

|

ഭക്ഷണമാണ് അമിതവണ്ണത്തിന്റെ കാരണങ്ങളില്‍ ഒന്ന്. എന്നാല്‍ ഇതില്‍ തന്നെ കഴിക്കാവുന്ന ഭക്ഷണങ്ങളും കഴിക്കേണ്ടാത്ത ഭക്ഷണങ്ങളും ഉണ്ട്. ഇതില്‍ ഏത് കാറ്റഗറിയില്‍ വരുന്നതാണ് ബ്രഡ് എന്നത് ഇപ്പോഴും സംശയമാണ്. ബ്രഡ് കഴിച്ചാല്‍ തടി കൂടും തടി കൂടില്ല എന്നീ രണ്ടഭിപ്രായങ്ങളും നിലനില്‍ക്കുന്നുണ്ട്. പലപ്പോഴും പൊതുവേ നിലനില്‍ക്കുന്ന ധാരണ ബ്രഡ് അമിതവണ്ണത്തിന് കാരണമാകുന്നു എന്നതാണ്. എന്നാല്‍ ബ്രഡില്‍ കാര്‍ബോഹൈഡ്രേറ്റും ഫൈബറും അടങ്ങിയിട്ടുള്ളതിനാല്‍ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യുമെന്നാണ് ഒരു കൂട്ടരുടെ വാദം. ബ്രെഡ് അപകടകാരിയാണ്..

 Does Eating Bread Make You Put On Weight

എന്നാല്‍ ഗ്ലൈസമിക് ഇന്‍ഡക്‌സ് സ്‌കെയില്‍ ഉയര്‍ന്നതിനാല്‍ ഇത് അനാരോഗ്യത്തിലേക്ക് വഴിവെയ്ക്കുമെന്നാണ് മറ്റൊരു കൂട്ടരുടെ വാദം. എന്നാല്‍ രാവിലെ പ്രഭാത ഭക്ഷണത്തിനു പോലും ബ്രഡ് കഴിയ്ക്കുന്നവരാണ് നമ്മള്‍. എന്നാല്‍ വൈറ്റ്ബ്രഡാണ് ഇത്തരത്തില്‍ നമുക്ക് പണി തരുന്നതില്‍ കേമന്‍. കാരണം ഇതില്‍ യാതൊരു വിധത്തിലുള്ള പോഷകങ്ങളോ ഫൈബറോ ഒന്നും ഉണ്ടാവില്ല. ഇത് വളരെ പെട്ടെന്ന് ദഹിക്കുകയും ഇത് പ്രമേഹത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

wheat bread

എന്നാല്‍ വൈറ്റ്ബ്രഡ് അല്ലാത്ത ബ്രഡ് ഒരിക്കലും നമ്മുടെ തടി വര്‍ദ്ധിപ്പിക്കില്ല. മാത്രമല്ല ഇത് ആരോഗ്യവും നല്‍കുന്നു. ധാന്യം ധാരാളമടങ്ങിയ ബ്രഡ് ആണ് ഇത്. ഗോതമ്പ് ബ്രഡും ഇത്തരത്തില്‍ നല്ലതാണ്. പക്ഷേ ധാന്യങ്ങള്‍ അടങ്ങിയ ബ്രഡ് തിരഞ്ഞെടുക്കുമ്പോള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്നതാണ് കാര്യം. പച്ചറൊട്ടിയും ആരോഗ്യം നല്‍കുന്നു ആരോഗ്യത്തൊടൊപ്പം തന്നെ മാനസിക സന്തോഷവും ഇത്തരത്തിലുള്ള ബ്രഡില്‍ നിന്നും ലഭിയ്ക്കുന്നു. അതുകൊണ്ടു തന്നെ അമിതവണ്ണമെന്ന വിപത്തിനെ ഇല്ലാതാക്കാന്‍ ബ്രഡിനു കഴിയും എന്നതാണ് സത്യം.ആരോഗ്യകരമായി ബ്രെഡ് കഴിയ്ക്കാം

English summary

Does Eating Bread Make You Put On Weight

New research has found that bread isn't what's making men gain weight and bloat. Despite this, 43% of men avoid eating bread when trying to lose weight.
Story first published: Monday, January 11, 2016, 16:45 [IST]
X
Desktop Bottom Promotion