Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഉറക്കത്തിനു മുന്‍പ് ഒരിക്കലും ചെയ്യരുതാത്തത്
സുഖനിദ്രയാണ് എല്ലാവരുടേയും ആഗ്രഹം, പലപ്പോഴും നമ്മുടെ തന്നെ അറിവില്ലായ്മ കൊണ്ട് ഉറക്കം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകാം. എന്നാല്‍ നമ്മള് ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് പലര്‍ക്കുമറിയില്ല. വയസ്സു പറയും എത്ര മണിക്കൂര്‍ ഉറങ്ങണമെന്ന്?
ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് അല്ലെങ്കില്‍ കിടക്കയില്‍ ചെയ്യാന്‍ പാടില്ലാത്ത പല കാര്യങ്ങളുമുണ്ട്. ഇത് പലപ്പോഴും നമ്മുടെ ഉറക്കത്തെ പ്രതികൂലമായി തന്നെ ബാധിയ്ക്കും. എന്തൊക്കെയാണ് ഉറങ്ങാന്‍ പോകുന്നചിനു മുന്‍പ് ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ എന്നു നോക്കാം.

മെസേജിന്റെ അതിപ്രസരം
ഉറങ്ങാന്‍ തയ്യാറെടുത്തു കഴിഞ്ഞാല്‍ പിന്നെ മെസേജ് അയക്കുന്നതും മെയില്‍ ചെക്ക് ചെയ്യുന്നതും താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കാം. കാരണം ഇത് നമ്മുടെ ഉറക്കത്തെ കാര്യമായി ബാധിയ്ക്കും എന്നുള്ളതു കൊണ്ടു തന്നെ. മൊബൈലിന്റെ ഉപയോഗം ഉറങ്ങുന്ന സമയത്ത് കുറയ്ക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.

കിടന്നു കൊണ്ട് ടി വി കാണുന്നത്
കിടന്നു കൊണ്ട് ടി വി കാണുന്നതാണ് മറ്റൊരു കാര്യം. പലപ്പോഴും സിനിമ കാണുന്നത് നമ്മുടെ ഉപബോധ മനസ്സില്‍ ആഴത്തില്‍ പതിയും. ഇത് ഉണ്ടാക്കുന്ന പ്രതിഫലനമായിരിക്കും ഉറക്കത്തിന്റെ ഗതി നിശ്ചയിക്കുക.

കിടക്കയില്‍ അഭ്യാസം
പലപ്പോഴും കിടക്കയില്‍ കിടന്ന് അഭ്യാസം കാണിക്കുന്ന പതിവ് പലര്‍ക്കുമുണ്ടാകും. ഇതെല്ലാം ഉറക്കത്തെ പ്രതികൂലമായി തന്നെ ബാധിയ്ക്കും.

ബാക്കിയുള്ള ജോലി
പലര്‍ക്കും ഉറങ്ങാനുള്ള സമയമായിരിക്കും ഓഫീസില്‍ ബാക്കിയുള്ള ജോലി ചെയ്യുന്നതിനായി മാറ്റി വെയ്ക്കുന്നത്. ലാപ് ടോപ്പും പിടിച്ച് ഉറങ്ങാനുള്ള സമയം പലപ്പോഴും ജോലി ചെയ്യാന്‍ നീക്കി വെയ്ക്കുന്നത് സമ്മര്‍ദ്ദം വരുത്തി വെയ്ക്കും.

അലാറം വെയ്ക്കുന്നത്
അലാറം വെയ്ക്കുന്നത് നല്ല കാര്യമാണ്. എന്നാല്‍ ഇത് ശ്രദ്ധിച്ച് വെച്ചില്ലെങ്കിലാണ് പ്രശ്നം. ഇടയ്ക്കിടയ്ക്ക് അലാറം അടിയ്ക്കുന്നത് പലപ്പോഴും ഉറക്കത്തിന് തടസ്സം സൃഷ്ടിക്കും.



Click it and Unblock the Notifications
