For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശരീരത്തില്‍ വിഷമുണ്ടെങ്കില്‍ ഇതാണ് മുന്നറിയിപ്പ്‌

|

നമ്മളാരും അറിഞ്ഞ് കൊണ്ട് വിഷം കഴിയ്ക്കുന്നില്ല, ആത്മഹത്യ ചെയ്യാന്‍ സമയം നോക്കി ഇരിക്കുന്നവരൊഴികെ. ഭൂമിയില്‍ ജീവിയ്ക്കുന്നിടത്തോളം കാലം ആരോഗ്യകരമായും സന്തോഷകരമായും കഴിയണം എന്നായിരിക്കും എല്ലാവരുടേയും ആഗ്രഹം.

എന്നാല്‍ അറിയാതെയാണെങ്കിലും പുതിയ പുതിയ സുഖങ്ങള്‍ അന്വേഷിച്ചു പോകുമ്പോള്‍ അതോടൊപ്പം അനാരോഗ്യമാണ് കൂടെക്കൂടുന്നതെന്ന് പലരും അറിയുന്നില്ല. ജീവിക്കുന്ന ചുറ്റുപാടും കഴിയ്ക്കുന്ന ആഹാരവുമാണ് പലപ്പോഴും നമ്മളില്‍ പലരേയും രോഗികളാക്കി മാറ്റുന്നത്. ഇതെല്ലാം അപകടകരമായ സൂചനകളാണ്‌

എന്നാല്‍ ഒരു പരിധി വരെയെല്ലാം ശരീരം അതിലെ വിഷത്തെ പുറന്തള്ളാനും ശരീരത്തെ ആരോഗ്യകരമായി സംരക്ഷിക്കാനും ശ്രമിക്കും. എന്നാല്‍ താങ്ങാവുന്നതിലധികം വിഷം ശരീരത്തിനകത്ത് കടക്കുമ്പോള്‍ അത് ചില സൂചനകള്‍ നമുക്ക് നല്‍കുന്നു. അവ എന്തൊക്കെയെന്ന് നോക്കാം.

ശാരീരികോര്‍ജ്ജം കുറയുന്നു

ശാരീരികോര്‍ജ്ജം കുറയുന്നു

ശാരീരികമായി ഊര്‍ജ്ജം കുറയുന്ന അവസ്ഥ നിങ്ങള്‍ക്കുണ്ടോ, എങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കുകയാണ് നല്ലത്. കാരണം അമിതമായ അളവില്‍ നമ്മുടെ ശാരീരിക പ്രവര്‍ത്തനങ്ങളെ താറുമാറാക്കുന്ന തരത്തില്‍ ടോക്‌സിന്‍ ശരീരത്തില്‍ ഉണ്ടെന്നാണ് സൂചിപ്പിക്കുന്നത്.

തലവേദന

തലവേദന

തലവേദന സ്ഥിരമായി വരുന്ന ചിലരുണ്ട്. അതിനെ അവഗണിച്ചാല്‍ അത് പിന്നീടുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ വലുതായിരിക്കും. ശരീരത്തിന് ഉള്‍ക്കൊള്ളാവുന്നതില്‍ അധികം ദോഷകരമായ മാലിന്യങ്ങള്‍ ഉണ്ട് എന്നതാണ് ഇതിന്റെ പിന്നിലെ കാരണം.

പിത്താശയ പ്രശ്‌നങ്ങള്‍

പിത്താശയ പ്രശ്‌നങ്ങള്‍

കൊഴുപ്പ് കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കുമ്പോള്‍ അതോടൊപ്പം സൗജന്യമായി ലഭിയ്ക്കുന്ന ചില രോഗങ്ങളും കൂടിയുണ്ട്. ഇത് ശരീരത്തിനകത്ത് ചെന്ന് ഒരു ഉപയോഗവുമില്ലാതെ വിഷമായി രൂപാന്തരം പ്രാപിക്കുന്നു. ഇതാണ് പിന്നീട് പിത്താശയ രോഗങ്ങള്‍ക്ക് കാരണമാകുന്നത്.

സൈനസ്

സൈനസ്

സൈനസ് എന്ന പേര് കേള്‍ക്കാന്‍ വളരെ നല്ലതാണെങ്കിലും ആളത്ര നല്ലതല്ല. മൂക്കടപ്പും ജലദോഷവും തലവേദനയും എന്നു വേണ്ട എല്ലാവരും ഒരുമിച്ചാണ് വിരുന്നുവരുന്നത്. ഇതും ശരീരത്തിലെ ടോക്‌സിന്റെ അളവ് കൂടുതലാണ് എന്നതിന്റെ സൂചനയാണ്.

അമിതമായ ചൂട്

അമിതമായ ചൂട്

എത്ര തണുപ്പാണെങ്കിലും അമിതമായ ചൂട് തന്നെയാണ് പലപ്പോഴും വിഷത്തിന്റെ വീര്യം വര്‍ദ്ധിപ്പിക്കുന്നത്. ശരീരത്തിലെ വിഷത്തിന്റെ തോത് വര്‍ദ്ധിക്കുന്നതാണ് പലപ്പോഴും ശരീരത്തിന് അമിത ചൂട് അനുഭവപ്പെടുന്നതായി തോന്നുന്നത്.

 മഞ്ഞ നിറമുള്ള നാവ്

മഞ്ഞ നിറമുള്ള നാവ്

പലരുടേയും നാവ് പല നിറമായിരിക്കും. എന്നാല്‍ വല്ല അസുഖങ്ങലും വന്നാല്‍ നിങ്ങള്‍ ശ്രദ്ധിച്ചിട്ടില്ലേ നാവിനു മുകളില്‍ ഫംഗസ് പോലെ ഒരു വെള്ള നിറം, ചിലപ്പോള്‍ അത് മഞ്ഞ നിറത്തിലമാകാം. എന്നാല്‍ ഇത് അസുഖത്തിന്റെയല്ല ഞങ്ങളെല്ലാം പുറകിലുണ്ട് എന്ന് പല രോഗങ്ങളും വിളിച്ച് പറയുന്നതിന്റെ ഫലമായാണ്.

 ചര്‍മ്മ പ്രശ്‌നങ്ങള്‍

ചര്‍മ്മ പ്രശ്‌നങ്ങള്‍

ചര്‍മ്മസംബന്ധമായ പ്രശ്‌നങ്ങള്‍ തന്നെയാണ് പലപ്പോഴും ശരീരത്തിലെ വിഷാംശം എത്രത്തോളമെന്ന് കാണിയ്ക്കുന്നത്. ചര്‍മ്മത്തില്‍ എപ്പോഴും ചൊറിച്ചിലും മുഖക്കുരുവും മറ്റ് ചര്‍മ്മ പ്രശ്‌നങ്ങളും കണ്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിയ്ക്കുന്നത് നല്ലതാണ്.

 ഉറക്കമില്ലായ്മ

ഉറക്കമില്ലായ്മ

എത്രയൊക്കെ ശ്രമിച്ചാലും ഉറക്കം വരാത്ത അവസ്ഥയാണ് മറ്റൊന്ന്. ശരീരം ക്ലീന്‍ ചെയ്താല്‍ അവസാനിയ്ക്കുന്ന പ്രശ്‌നങ്ങള്‍ മാത്രമേ ഉള്ളൂ. അതുകൊണ്ട് തന്നെ മുകളില്‍ പറഞ്ഞ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിയ്ക്കുന്നതാണ് നല്ലത്.

English summary

Detoxify Your Body Immediately If You Notice Any Of These Signs

These are nine signs that indicates that our body has excess toxins and you need to cleanse it as soon as possible.
Story first published: Tuesday, July 26, 2016, 13:18 [IST]
X
Desktop Bottom Promotion