Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
ചര്‍മത്തിലെ ചൊറിച്ചില്‍, ക്യാന്‍സര്‍ അടുത്ത്
ചര്‍മത്തില്‍ ചൊറിച്ചില്‍ അനുഭവപ്പെടാത്തവരില്ല. സാധാരണ ഘട്ടത്തില്‍ ഇത് കാര്യമായി എടുക്കാനുമില്ല.
എന്നാല്‍ തൊലിപ്പുറത്തെ ചൊറിച്ചില്‍ ചിലപ്പോഴെങ്കിലും പല രോഗങ്ങളുടേയും ലക്ഷണവുമാകാറുണ്ട്.
ചര്‍മരോഗങ്ങള്‍, അണുബാധ, കിഡ്നി പ്രശ്നങ്ങള്‍, ക്യാന്‍സര്‍ എന്നിവയ്ക്കെല്ലാം ചൊറിച്ചില്‍ ലക്ഷണമാകാം. ഇതുകൊണ്ടുതന്നെ ഇത് അടിക്കടി അനുഭവപ്പെടുന്നുവെങ്കില്‍ ഗുരുതരമായി എടുക്കുകയും വേണം. യോനിപ്പൊരുത്തം ശരിയല്ലെങ്കില്‍

എക്സീമ
വല്ലാത്ത ചൊറിച്ചിലും ചുവന്ന ചര്‍മവും എക്സീമ ലക്ഷണമാകാം. ഇത് സോറിയാസില് കാരണവും ഏതെങ്കിലും സാധനങ്ങള്‍ സ്പര്ശിയ്ക്കുന്നതു കൊണ്ടുള്ള അലര്‍ജി കാരണവുമാകാം.

അണുബാധകള്‍
അണുബാധകള്‍ ചര്‍മത്തിലെ ചൊറിച്ചിലിന് കാരണമാകാം. പ്രത്യേകിച്ചു മീസില്‍സ്, ചിക്കന്‍പോക്സ് എന്നിവ. സ്കേബീസ് പോലുള്ള രോഗങ്ങളും ചര്‍മത്തിലെ ചൊറിച്ചിലിന് കാരണമാകാം.

ക്യാന്‍സര്‍
ചര്‍മത്തിലെ ചൊറിച്ചില്‍ ക്യാന്‍സര്‍ ലക്ഷണവുമാകാം. പ്രത്യേകിച്ച് ബ്രെസ്റ്റ്, ഒവേറിയന്‍ ക്യാന്‍സറുകളും തൊണ്ടയിലെ ക്യാന്‍സറും.

കിഡ്നി
കിഡ്നി തകരാറിലാകുമ്പോള്‍ ദേഹത്തു ചൊറിച്ചില്‍ അനുഭവപ്പെടാം.ശരീരത്തില്‍ യൂറിയ അടിഞ്ഞു കൂടുന്നതാണ് കാരണം. മറ്റു വിഷാംശം ശരീരത്തില്‍ അടിഞ്ഞു കൂടുന്നതും ചൊറിച്ചിലുണ്ടാക്കും.

ലിവര്‍, ന്യൂറോളജിക്കല്‍, എന്‍ഡോക്രൈന്‍
ലിവര്‍, ന്യൂറോളജിക്കല്‍, എന്‍ഡോക്രൈന്‍ പ്രശ്നങ്ങളും പലപ്പോഴും ചര്‍മത്തിലുണ്ടാകുന്ന ചൊറിച്ചിലിനുള്ള മുഖ്യ കാരണമാകാറുണ്ട്.

അലര്‍ജി
അലര്‍ജി പോലുള്ള മറ്റു കാരണങ്ങള്‍ കൊണ്ടല്ലാതെ ചര്‍മത്തില്‍ ചൊറിച്ചിലുണ്ടാകുന്നത് ശ്രദ്ധിയ്ക്കേണ്ട കാര്യം തന്നെയാണ്.പെര്‍ഫ്യൂമില്‍ പെണ്ണു വീഴില്ല, പക്ഷേ ആ ഗന്ധം



Click it and Unblock the Notifications
