Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
ഇതു രാത്രി കഴിയ്ക്കാം, ഇതു പകലും
ഇതു രാത്രി കഴിയ്ക്കാം, ഇതു പകലും
ഭക്ഷണം കഴിയ്ക്കുന്നതു കൊണ്ടായില്ല, ഇവ കൃത്യസമയത്തു കഴിയ്ക്കുന്നതും ആരോഗ്യത്തിന് പ്രധാനമാണ്. ഇതല്ലാതെ തോന്നിയ സമയത്തു തോന്നിയ സാധനങ്ങള്‍ കഴിയ്ക്കുന്നത് ആരോഗ്യത്തിനേക്കാളേറെ അനാരോഗ്യത്തിന് ഇട വരുത്തും. ആര്‍ത്തവം ഒരുമിച്ചു വരുന്നത്..
ചില ഭക്ഷണങ്ങള്‍ കഴിയ്ക്കാന്‍ ചില സമയങ്ങളുണ്ട്. ഇത്തരം ഭക്ഷണങ്ങളും ഇവ കഴിയ്ക്കാന്‍ ഏറ്റവും ചേര്‍ന്ന സമയവും ഏതെന്നറിയൂ,

തൈര്
തൈര് പകല്‍ സമയത്തു കഴിയ്ക്കുന്നതാണ് ഏറ്റവും നല്ലത്. ദനഹത്തിനും ശരീരം തണുപ്പിയ്ക്കാനും ഇത് നല്ലതാണ്. രാത്രി കഴിയ്ക്കുന്നത് കോള്‍ഡും കഫക്കെട്ടുമെല്ലാം വര്‍ദ്ധിപ്പിയ്ക്കും.

ആപ്പിള്‍
ആപ്പിള്‍ രാവിലെ കഴിയ്ക്കുന്നതാണ് ഏറ്റവും നല്ലത്. ഇതിലെ പെക്ടിന്‍ ശോധയ്ക്കു സഹായിക്കും. ഇത് വൈകീട്ടും രാത്രിയിലും കഴിയ്ക്കുന്നതു നല്ലതല്ല. ഇതിലെ ഓര്‍ഗാനിക് ആസിഡ് അസിഡിറ്റി വര്‍ദ്ധിപ്പിയ്ക്കും.

പയര്‍
പയര്‍ വര്‍ഗങ്ങള്‍ കഴിയ്ക്കാന്‍ രാത്രിയാണ് നല്ലത്. ഇതിലെ ഡയറ്റെറി ഫൈബര്‍ ദനഹത്തിനും കൊളസ്ട്രോള്‍ കുറയ്ക്കാനും സഹായിക്കും. ഇവ രാവിലെ കഴിയ്ക്കുന്നത് നല്ലതല്ല. കാരണം വിശപ്പു വര്‍ദ്ധിപ്പിയ്ക്കും.

മധുരം
മധുരം അഥവാ പഞ്ചസാര രാവിലെയാണ് നല്ലത.് ഇത് ശരീരത്തിന് ഊര്‍ജം നല്കാന് സഹായിക്കും. രാത്രി കഴിയ്ക്കുമ്പോള്‍ ഇത് ശരീരത്തില്‍ കൊഴുപ്പു വര്‍ദ്ധിപ്പിയ്ക്കും. ദഹനേന്ദ്രിയത്തിനും നല്ലതല്ല.

പഴം
പഴം ഉച്ചയ്ക്കു കഴിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. ഇത് ദഹനത്തിന് നല്ലതാണ്. ഇതിലെ നാച്വറല്‍ അന്റാസിഡുകള്‍ നെഞ്ചെരിച്ചില്‍ പോലുള്ള പ്രശ്നങ്ങള്‍ പരിഹരിയ്ക്കും. രാത്രി കഴിയ്ക്കുന്നത് കോള്‍ഡിനും കഫക്കെട്ടിനും ഇടയാക്കും. രാത്രി വെറുംവയറ്റില്‍ കഴിച്ചാല്‍ വയറിന് അസ്വസ്ഥതയുണ്ടാക്കും. ഇതിലെ മഗ്നീഷ്യമാണ് കാരണം.

വെണ്ണ
വെണ്ണ രാവിലെ കഴിയ്ക്കുന്നതാണ് നല്ലത്. ഇതിലെ പ്രോട്ടീന്‍ ശരീരത്തിന് ഗുണകരമാണ്. രാത്രി കഴിച്ചാല്‍ ഇത് ദഹനത്തിന് പ്രശ്നങ്ങളുണ്ടാക്കും.

ഇറച്ചി
ഇറച്ചി ഉച്ചയ്ക്കു കഴിയ്ക്കുന്നതാണ് നല്ലത്. രാത്രി കഴിച്ചാല്‍ ദഹിയ്ക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കും.



Click it and Unblock the Notifications
