Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
നനഞ്ഞ സോക്സ് ധരിച്ചുറങ്ങൂ
സോക്സിന് പാദങ്ങളെ സംരക്ഷിയ്ക്കുക, ചൂടു നല്കുക തുടങ്ങിയ ധര്മങ്ങളാണ് ഉള്ളത്. എന്നാല് അത്ര സുഖമുള്ള അനുഭവമാകില്ലെങ്കിലും നനഞ്ഞ സോക്സ് ധരിച്ചുറങ്ങുന്നത് നല്ലതാണെന്നാണ് പഠനങ്ങള് തെളിയിച്ചിട്ടുള്ളത്.
വെറും വെള്ളത്തില് മാത്രമല്ല ഇവ നനയ്ക്കേണ്ടത്. ഓരോ പ്രശ്നങ്ങള്ക്കും ഓരോ കൂട്ടുകളുണ്ട്. ഇവയിലാണ് സോക്സ് നനയ്ക്കേണ്ടത്. ചര്മ്മം തിളങ്ങാന് ഇവ കഴിക്കൂ...
നനഞ്ഞ സോക്സ് ധരിച്ചുറങ്ങുന്നതിന്റെ ആരോഗ്യഗുണങ്ങളെക്കുറിച്ചറിയൂ, ഏതെല്ലാം തരം ലായനികളിലാണ് ഇവ നനയ്ക്കേണ്ടതെന്നുമറിയൂ,

മലബന്ധം
ഒരു കപ്പു വെള്ളത്തില് ഒരു ടേബിള് സ്പൂണ് തേന്, ഒരു ടീസ്പൂണ് ഫഌക്സ് സീഡ്സ്, പകുതി ആപ്പിള് ചിരകിയത്. ഒരു കഷ്ണം ചീസ് എന്നിവ കലര്ത്തുക. ഇതില് സോക്സ് മുക്കി പിഴിഞ്ഞ് കാലിലിട്ടുറങ്ങാം. വയറിന്റെ പ്രശ്നങ്ങള്ക്കും മലബന്ധത്തിനുമെല്ലാം നല്ലൊരു പരിഹാരമാണിത്.

കോള്ഡ്
രണ്ടു കപ്പ് പാല് ഒരു ബൗളിലെടുക്കുക. ഇതിലേയ്ക്ക് ഒരു ടേബിള്സ്പൂണ് തേന്, 2 വലിയ സവാള അരിഞ്ഞത് എന്നിവയിട്ടു 15 മിനിറ്റു വയ്ക്കുക. ഇതില് സോക്സ് നനച്ചു പിഴിഞ്ഞ് ധരിയ്ക്കുന്നത് കോള്ഡ് മാറാന് നല്ലതാണ്.

പനി
രണ്ടു ഗ്ലാസ് വെള്ളത്തില് ഒരു ടേബിള് സ്പൂണ് വിനെഗര് ചേര്ത്തിളക്കി സോക്സ് നനച്ചു പിഴിഞ്ഞ ധരിയ്ക്കാം. ഇത് പനി മാറാന് നല്ലതാണ്.

ദഹനപ്രശ്നങ്ങള്
പെരുഞ്ചീരകം വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക. ഇതു ചൂടാറുമ്പോള് സോക്സ് നനച്ചു പിഴിഞ്ഞു ധരിയ്ക്കാം. ഇത് അരമണിക്കൂറിനുള്ളില് ദഹനപ്രശ്നങ്ങള് പരിഹരിയ്ക്കും.

ക്ഷീണം
ഒരു ബൗള് വെള്ളത്തില് യൂക്കാലിപ്റ്റിസ് ഓയില് ഒഴിയ്ക്കുക. ഇതില് സോക്സിട്ട പാദം മുക്കി വയ്ക്കുന്നത് ക്ഷീണം മാറാന് നല്ലതാണ്.

ഹാങോവര്
മദ്യപാനശേഷമുള്ള ഹാങോവര് മാറാന് നനഞ്ഞ സോക്സ് ധരിച്ചുറങ്ങുന്നത് ഗുണം ചെയ്യും.

ദുസ്വപ്നങ്ങള്
നനഞ്ഞ സോക്സ് ധരിച്ചുറങ്ങുന്നത് ദുസ്വപ്നങ്ങളെയകറ്റുമെന്നൊരു വിശ്വാസമുണ്ട്, ശാസ്ത്രിയമായി തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും.



Click it and Unblock the Notifications
