Latest Updates
-
സെപ്റ്റംബർ 9 നക്ഷത്രഫലം: ആയില്യം മാറി മകം ഉദിക്കുന്നു, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
സെപ്റ്റംബർ 9 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? 12 രാശിക്കാരുടെയും സമ്പൂർണ്ണ ദിവസഫലം ഇതാ -
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ
കട്ടന്‍ചായയില്‍ അല്പം നാരങ്ങ നീര് ചേര്‍ക്കാം
എത്ര ഉഷാറില്ലാതിരിയ്ക്കുന്ന വ്യക്തിയാണെങ്കിലും ഒരു കട്ടന്‍ കുടിച്ചാല്‍ ഇല്ലാത്ത ഉഷാര്‍ വരും എന്ന കാര്യത്തില്‍ സംശയം വേണ്ട. കാരണം ഒരു ഗ്ലാസ്സ് കട്ടന്‍ ചായ നല്കുന്ന ഊര്‍ജ്ജം ചെറുതൊന്നുമല്ല എന്നത് തന്നെ. തിളപ്പിച്ച വെള്ളം വീണ്ടും ചൂടാക്കിയാല്‍ വിഷം
എന്നാല്‍ കട്ടന്‍ചായയില്‍ അല്പം നാരങ്ങ നീരു കൂടി ചേരുമ്പോഴോ അത് സംഗതി ഒന്നു കൂടി ഉഷാറാക്കും. കുറച്ചു കൂടി മോഡേണായി പറഞ്ഞാല്‍ ലെമണ്‍ ടീ എന്ന് നമുക്ക് പറയാം. എന്തൊക്കെയാണ് കട്ടന്‍ചായയില്‍ നാരങ്ങ നീരൊഴിച്ച് കുടിച്ചാല്‍ ലഭിയ്ക്കുന്ന ആേേരാഗ്യഗുണങ്ങള് എന്ന് നോക്കാം.

പവ്വര്‍ഹൗസ് എന്ന് പറഞ്ഞാല്‍ ഇതാണ്
വിറ്റാമിന്‍ സി തന്നെയാണ് നാരങ്ങയുടെ ഏറ്റവും വലിയ സവിശേഷത. ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട് എന്നത് തന്നെയാണ് കട്ടന്‍ചായയുടെ പ്രധാന ഗുണവും. ഇത് പവര്‍ഹൗസ് എന്ന് പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ.

ആന്റി ഓക്സിഡന്റിന്റെ കലവറ
കട്ടന്‍ചായയോടൊപ്പം ചേരുമ്പോള്‍ നാരങ്ങയുടെ ഗുണം വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഗ്രീന്‍ ടീയിലുള്ള ആന്റി ഓക്സിഡന്റിനേക്കാള്‍ കൂടുതലാണ് ഇതില്‍ അടങ്ങിയിട്ടുള്ളത്. പാര്ക്കിന്സണ് പോലുള്ള രോഗങ്ങള്‍ക്ക് പ്രതിവിധിയാണ് ഇത് എന്ന കാര്യത്തില്‍ സംശയമില്ല.

ചായയില്‍ പാലിന് പകരം നാരങ്ങ
പലപ്പോഴും ചായയില്‍ പാലൊഴിച്ചാണ് നമ്മള് കഴിയ്ക്കാറുള്ളത്. എന്നാല്‍ ഇനി നാരങ്ങ നീരൊഴിച്ച് ചായ കുടിച്ചു നോക്കൂ. വ്യത്യാസം അനുഭവിച്ചറിയാം. ഹൃദയത്തിന്റെ ആരോഗ്യത്തെ സഹായിക്കുന്നതില്‍ മുന്‍പിലാണ് ഈ കൂട്ട്.

പ്രമേഹത്തിനും അറുതി
പ്രമേഹത്തേയും പിടിച്ചു കെട്ടുന്നതില്‍ മുന്നില്‍ തന്നെയാണ് കട്ടനും നാരങ്ങ നീരും. ന്യൂട്രീഷണല്‍ ഇഫക്ട് എന്നത് ഇതിന്റെ പ്രത്യേകതയാണ്. ഇത് പ്രമേഹത്തെ കുറയ്ക്കുകയാണ് ചെയ്യുന്നതും.

കോശങ്ങളെ സംരക്ഷിക്കുന്നു
കോശങ്ങളേയും ഡി എന്‍ എയും നശിപ്പിക്കുന്ന പ്രശ്നങ്ങളെ ചെറുക്കുന്ന പോളിഫിനോള്‍സ് കട്ടന്‍ചായയില്‍ അടങ്ങിയിട്ടുണ്ട്.

പല്ലിനെ സംരക്ഷിക്കുന്നു
കട്ടന്‍ചായയിലെ ഫ്ളൂറൈഡ് പല്ലുകളെ സംരക്ഷിക്കുന്നു. ഇതോടൊപ്പം നാരങ്ങ നീരു കൂടി ചേരുമ്പോള്‍ ഫലം ഇരട്ടിയാകുന്നു.



Click it and Unblock the Notifications
