Latest Updates
-
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ഫ്ലാറ്റിൽ ഇൻഡോർ ചെടികൾ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് കേൾക്കൂ -
വീടിന്റെ പ്രധാന വാതിൽ ഇങ്ങനെയാണോ? അമാവാസിക്കും ഗണേശ ചതുർത്ഥിക്കും മുൻപ് ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം കൂടും -
പിതൃപക്ഷം 2026: വീട്ടിൽ ലളിതമായി ശ്രാദ്ധം ചെയ്യാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഫ്ലാറ്റിൽ ഗണപതിയെ പ്രതിഷ്ഠിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ശ്രദ്ധിക്കാൻ ഈ കാര്യങ്ങൾ മറക്കരുത്! -
ഭാദ്രപദ അമാവാസി 2026: സമയക്രമം ഇങ്ങനെ, ഈ കാര്യങ്ങളിൽ ജാഗ്രത വേണം! -
ഇന്ന് ഉച്ചയ്ക്ക് വെയിൽ കടുക്കും; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം
ചെറിയ സ്തനങ്ങളാണോ...വിഷമിക്കേണ്ട!
വലിയ സ്തനങ്ങളാണ് കൂടുതല്‍ സ്ത്രൈണവും താല്പര്യം ഉണര്ത്തുന്നവരെന്നുമാണ് പൊതുവായ സങ്കല്പം.
ചിലപ്പോള്‍ നിങ്ങളുടെ ചെറിയ സ്തനങ്ങളില്‍ നോക്കി നിങ്ങള്‍ നിരാശപ്പെട്ടിട്ടുണ്ടാവാം. അവ വലുതാകണമെന്ന് നിങ്ങള്‍ ആഗ്രഹിച്ചിട്ടുണ്ടാവും. സ്തനങ്ങളെ ബാധിയ്ക്കും ചില കാര്യങ്ങള്‍
എന്നാല്‍ ചെറിയ സ്തനങ്ങള്‍ കൊണ്ട് പല ഗുണങ്ങളുണ്ട്. അത്തരം ചില കാരണങ്ങള്‍ പരിചയപ്പെടുക.

നടുവ് വേദനയില്ല
വലിയ സ്തനങ്ങളുള്ള സ്ത്രീകള്‍ നേരിടുന്ന ഒരു പ്രശ്നമാണ് നടുവ് വേദന. സ്തനങ്ങള്‍ ഉണ്ടാക്കുന്ന അമിതഭാരം അല്ലെങ്കില്‍ സമ്മര്‍ദ്ദം നടുവ് വേദനയ്ക്ക് ഇടയാക്കും. സ്തനവലുപ്പം കുറഞ്ഞിരുന്നാല്‍ മുന്‍കാല പരുക്കുകളോ ആരോഗ്യ പ്രശ്നങ്ങളോ ഇല്ലാത്തപക്ഷം നടുവ് വേദനയുണ്ടാവില്ല. ഇത് വഴി നിങ്ങളുടെ ശാരീരിക നിലയും ശരിയായ വിധത്തിലായിരിക്കും.

അയഞ്ഞു തൂങ്ങാത്ത മാറിടം
ചെറിയ സ്തനങ്ങളുണ്ടായാലുള്ള ഒരു പ്രധാന ഗുണം ആണ് ഇത്. പ്രദര്‍ശനത്തിന് പറ്റിയ മാറിടം ഇല്ലെങ്കിലും ബ്രായുടെ സഹായമില്ലാതെ തന്നെ മാറിടം ഉറച്ചും ഉയര്‍ന്നും നില്ക്കും.

ബ്രാ വേണ്ട
നിങ്ങളുടെ സ്തനങ്ങള്‍ വലുതാണെങ്കില്‍ വസ്ത്രത്തിനുള്ളില്‍ ബ്രാ ധരിക്കാതെ വീടിന് പുറത്തേക്ക് ഇറങ്ങുക അസാധ്യമാകും. എന്നാല്‍ സ്തനവലുപ്പം കുറഞ്ഞ സ്ത്രീകള്‍ക്ക് കടും നിറമുള്ള വസ്ത്രങ്ങളോ, ലൂസ് ടോപ്പുകളോ അല്ലെങ്കില്‍ ടി-ഷര്‍ട്ടുകള്‍ ധരിക്കുമ്പോള്‍ ബ്രാ ധരിച്ചില്ലെങ്കിലും കുഴപ്പമില്ല. ഇതിനാലാണ് ചെറിയ സ്തനമുള്ള സ്ത്രീകള്‍ക്ക് മറ്റ് വസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ എല്ലായ്പ്പോഴും ബ്രാ ഒഴിവാക്കാനാകില്ല എന്ന് പറയുന്നത്.

ഏത് വേഷവും ധരിക്കാം
നിങ്ങളുടെ മാറിടം പുറത്ത് കാണുന്നത് സംബന്ധിച്ച് ആശങ്കപ്പെടേണ്ടതില്ല. നിങ്ങളുടെ ഷര്‍ട്ടിന്റെ ഒരു ബട്ടണ്‍ തുറന്ന് കിടന്നാലും പ്രശ്നമില്ല. മറ്റ് പല വസ്ത്രങ്ങളും ഇത്തരക്കാര്‍ക്ക് അനുയോജ്യമാണ്. ഒരു ലോ-കട്ട് ടോപ്പ് വസ്ത്രം ധരിക്കുമ്പോള്‍ രണ്ടാമതൊന്ന് ചിന്തിക്കേണ്ടതില്ല.

യൗവ്വനം
കണ്ടാല്‍ കൗമാരക്കാരിയേപ്പോലെയുണ്ടെന്ന അഭിപ്രായം നിങ്ങള്‍ ഇരുപതിലും മുപ്പതിലുമെത്തുമ്പോള് കേള്‍ക്കുന്ന മികച്ച പ്രശംസയായിരിക്കും. നിങ്ങളുടെ ചെറുതും ഉയര്‍ന്നു നില്ക്കുന്നതുമായ സ്തനങ്ങള്‍ അയഞ്ഞ് തൂങ്ങുകയില്ലാത്തതിനാല് അരയ്ക്ക് മുകളിലെ മെലിഞ്ഞ ശരീരം പ്രായക്കുറവ് തോന്നിപ്പിക്കാന്‍ സഹായിക്കും.

ഷോപ്പിങ്ങ് എളുപ്പമാക്കുന്നു
നിങ്ങളുടെ ബ്രാ സൈസ് 30എ-32ബി ക്ക് ഇടയിലായിരിക്കും. വലിയ കപ്പുള്ള ബ്രാകളും ഏതെങ്കിലും തരത്തിലുള്ള കവിഞ്ഞ് പോകലും തൂങ്ങലും ഒഴിവാക്കുന്ന തരത്തിലുള്ളവയുമായ ബ്രാകളും തിരഞ്ഞ് നിങ്ങള്‍ക്ക് സമയം കളയേണ്ടി വരില്ല. ഇതിനു പുറമേ അധികം പിന്തുണ നല്കുന്ന ഇനങ്ങളും വേണ്ടി വരില്ല.

കമിഴ്ന്ന് കിടക്കാം
വലിയ സ്തനങ്ങളുള്ളവരുടെ ശാരീരിക നില പലപ്പോഴും അസ്വസ്ഥകരമായിരിക്കും. പലരും മലര്‍ന്നോ, വശം ചരിഞ്ഞോ ആകും കിടക്കുക. എന്നാല്‍ ചെറിയ സ്തനങ്ങളുള്ളവര്‍ക്ക് ഇതൊരു പ്രശ്നമേയല്ല. അവര്‍ക്ക് യോഗ ചെയ്യുമ്പോഴും മസാജ് ചെയ്യുമ്പോഴുമൊക്കെ കമിഴ്ന്ന് കിടക്കാനാവും. ചെറിയ സ്തനങ്ങളാണെങ്കില്‍ ഇത് ഏറെ എളുപ്പമായിരിക്കും.



Click it and Unblock the Notifications
