Latest Updates
-
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ!
വയര്‍ കുറയ്ക്കും ആയുര്‍വേദ പാനീയങ്ങള്‍
വയര്‍ കൂടുന്നത് സാധാരമാണ്. ഇത് കുറയ്ക്കാന്‍ ശ്രമിക്കുമ്പോഴാണ് ബുദ്ധിമുട്ടുകള്‍ തിരിച്ചറിയുന്നത്. കാരണം ശരീരത്തിലെ മറ്റു ഭാഗങ്ങള്‍ പോലെയല്ല, വയര്‍. കൊഴുപ്പടിഞ്ഞു കൂടാന്‍ എളുപ്പം. പോകാനാകട്ടെ, ഏറ്റവും പ്രയാസവും.
എന്നു കരുതി അസാധ്യമാണെന്നല്ല. വയര്‍ കുറയ്ക്കാന്‍ ഏറെ വഴികളുണ്ട്. ആയുര്‍വേദ പ്രകാരം വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ചില പാനീയങ്ങളുണ്ട്. തികച്ചും പ്രകൃതിദത്ത കൂട്ടുകള്‍ ചേര്‍ന്നത്.
വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഇത്തരം ചില പാനീയങ്ങളെക്കുറിച്ചറിയൂ,

ഗോള്‍ഡന്‍ മില്‍ക്ക്
ഗോള്‍ഡന്‍ മില്‍ക്ക്, അഥവാ മഞ്ഞള്‍പ്പൊടി കലക്കിയ പാല് വയര്‍ കുറയ്ക്കാന്‍ ഏറെ നല്ലതാണ്. ഒരു കപ്പു പാലില്‍ കാല് ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയിട്ടു തിളപ്പിയ്ക്കണം. ഇതില്‍ അല്പം തേന്‍ ചേര്‍ത്തു കുടിയ്ക്കാം.

ജിഞ്ചര്‍ ടീ
ജിഞ്ചര്‍ ടീ തടി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു പാനീയമാണ്. ദഹനം വര്‍ദ്ധിപ്പിച്ചാണ് ജിഞ്ചര്‍ ടീ ഇതും ചെയ്യുന്നത്.

ഹെര്‍ബല്‍ ടീ
ഹെര്‍ബല്‍ ടീ വയര്‍ കുറയ്ക്കാനുള്ള മറ്റൊരു പാനീയമാണ്. കറുവാപ്പട്ട, ഏലയ്ക്ക, ഗ്രാമ്പൂ തുടങ്ങിയവ ചേര്‍ത്ത് ചായ തിളപ്പിച്ചു കുടിയ്ക്കുന്നത് വയര്‍ കുറയ്ക്കാന്‍ സഹായിക്കും. രക്തത്തിലെ ഗ്ലൂക്കോസ് തോത് വര്‍ദ്ധിപ്പിച്ചാണ് ഹെര്‍ബല്‍ ടീ ഇതിനു സഹായിക്കുന്നത്.

നെല്ലിക്കയുടെ ജ്യൂസ്
നെല്ലിക്കയുടെ ജ്യൂസ് വെള്ളത്തില്‍ ചേര്‍ത്ത് രാവില വെറുംവയറ്റില്‍ കുടിയ്ക്കുന്നതും വയര്‍ കുറയ്ക്കാന്‍ സഹായിക്കും. കൊളസ്ട്രോള്‍ കുറച്ചാണ് ഇത് ചെയ്യുന്നത്.

ചെറുചൂടുവെള്ളത്തില്‍ തേന്‍, ചെറുനാരങ്ങാനീര്
ചെറുചൂടുവെള്ളത്തില്‍ തേന്‍, ചെറുനാരങ്ങാനീര് എന്നിവ കലര്‍ത്തി കുടിയ്ക്കുന്നത്, പ്രത്യേകിച്ചു വെറുവയറ്റില്‍ കുടിയ്ക്കുന്നത് വയര്‍ കുറയാന്‍ നല്ലതാണ്. ശരീരത്തിലെ ടോക്സിനുകളും കൊഴുപ്പും നീക്കിയാണ് ഇതു ചെയ്യുന്നത്.

കറ്റാര്‍വാഴയുടെ ജ്യൂസ്
കറ്റാര്‍വാഴയുടെ ജ്യൂസ് കുടിയ്ക്കുന്നതും വയറു കുറയാന്‍ നല്ലതാണ്. ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തിയാണ് ഇത് നടക്കുന്നത്.

പാവയ്ക്കയുടെ ജ്യൂസ്
പാവയ്ക്കയുടെ ജ്യൂസ് പ്രമേഹം കുറയ്ക്കാന്‍ മാത്രമല്ല, വയര്‍ കുറയ്ക്കാനും നല്ലതാണ.്

ചെറുനാരങ്ങാ, പുതിനയില, കുക്കുമ്പര്‍, തേന്‍
ചെറുനാരങ്ങാ, പുതിനയില, കുക്കുമ്പര്‍, തേന്‍ എന്നിവ ചേര്‍ത്തടിച്ചു കുടിയ്ക്കുന്നതും വയര്‍ കുറയ്ക്കാന്‍ സഹായിക്കും.



Click it and Unblock the Notifications
