Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
സ്വസ്ഥമായ ജീവിതചര്യകൾ ആയുർവേദത്തിലൂടെ
ആയുർവേദം നിത്യവും സത്യവും ആണ്.സൗഖ്യമായ ജീവിതത്തിന് ഇതിന്റെ പാത ഏവർക്കും ഗുണകരമാണ്. ഒരു ജീവിതശാസ്ത്രമായ ആയുർവേദം ആരോഗ്യത്തെ കാക്കുമെങ്കിൽ രോഗിയെ രോഗമില്ലാത്ത അവസ്ഥയിലേക്ക് നയിക്കാനും ഈ ചികിത്സ സഹായിക്കും.
അയ്യായിരം വർഷങ്ങൾക്കു മുൻപുള്ള ഈ ചികിത്സാരീതി അവലംബിക്കുന്നവർ ആരോഗദൃഢഗാത്രരായി കാണുന്നതിന്റെ രഹസ്യവും മറ്റൊന്നല്ല. ഏതു കാര്യത്തിനും ഒരു ചിട്ടയും ,ഒതുക്കവും ഉണ്ടെങ്കിൽ ജീവിതം വിജയമാവും എന്നാണ് ആയുർവേദം നമ്മെ പഠിപ്പിക്കുന്നത്. മുത്തശ്ശി പറഞ്ഞ മരുന്നുകള്‍..
ഇന്ന് നാം കാണുന്ന മിക്ക രോഗങ്ങൾക്കും കാരണം ജീവിതശൈലിയാണ് തെറ്റായ രീതിയിലുള്ള ഭക്ഷണക്രമം ,വ്യായാമക്കുറവ്,ഉറക്കക്കുറവ് ,അലസത,പൊണ്ണത്തടി ഇവയെല്ലാം അനാരോഗ്യത്തിന് കാരണമാണ് മനസ്സിന്റെയും ശരീരത്തിന്റെ സമതുലിതാവസ്ഥ നിലനിർത്താൻ ആയുർവേദം പോലെ മറ്റൊരു ചികിത്സാപദ്ധതി ഇല്ലെന്നു തന്നെ പറയാം. മുടിവളര്‍ച്ചയ്ക്ക് എണ്ണ തേയ്ക്കാന്‍ ആയുര്‍വേദ രീതി

സ്വസ്ഥമായ ജീവിതചര്യകൾ ആയുർവേദത്തിലൂടെ
നമ്മുടെ ശരീരത്തിൽ വാതം ,പിത്തം, കഫം എന്നീ ദോഷങ്ങൾ ഉണ്ട്. ഇവയിലെ ക്രമക്കേട് പല അസുഖങ്ങളെയും ക്ഷണിച്ചുവരുത്തും.ഈ വസ്തുക്കളുടെ അസന്തുലിതാവസ്ഥ മസ്തിഷ്ക ആഘാതങ്ങൾ ,കരൾ രോഗങ്ങൾ ,വാതരോഗങ്ങൾ എന്നിവക്ക് കാരണമാണ് പ്രധാനപ്പെട്ട ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഏറെക്കാലം ആരോഗ്യം കാത്തുസൂക്ഷിക്കാം 'ശരീരമാദ്യം ഖലു ധർമ്മസാധനം 'എന്നാണ് ചൊല്ല് .'അതുകൊണ്ടുതന്നെ ഏറ്റവും വലിയ സമ്പത്തും ആരോഗ്യം തന്നെയാണ്

സ്വസ്ഥമായ ജീവിതചര്യകൾ ആയുർവേദത്തിലൂടെ
ആയുർവേദ വിധിപ്രകാരം ഒരു വ്യക്തിയുടെ ജീവിതം സുഗമാവാൻ പതിവായി ചില ചിട്ടകളൊക്കെ ശീലിക്കേണ്ടതുണ്ട് .രാവിലെ സൂര്യൻ ഉദിക്കുന്നതിനു മുൻപ് ഏഴുന്നേൽക്കുക എന്നതാണ് ആദ്യത്തെ ധർമ്മം .പല്ലും നാവും വൃത്തിയാക്കിയ ശേഷം ആദ്യം ആവശ്യത്തിന് വെള്ളം കുടിക്കുക .നിത്യകർമങ്ങൾക്ക് ശേഷം യോഗയോ അതുപോലുള്ള വ്യായാമങ്ങളോ ചെയ്യുക.ധ്യാനം മാനസികമായ ഉണർവിനും ,ഏകാഗ്രതക്കും,മനസ്സിന്റെ ശാന്തിക്കും ഉത്തമമാണ് .നിഷ്ഠയോടെയുള്ള സാത്വതികമായ പ്രഭാതഭക്ഷണശേഷം ജോലിയിൽ വ്യാപൃതമാകാം .

സ്വസ്ഥമായ ജീവിതചര്യകൾ ആയുർവേദത്തിലൂടെ
ഉച്ചഭക്ഷണശേഷം അല്പനേരം വിശ്രമമാവാം. വൈകുന്നേരം അല്പം കളിക്കാം . സന്ധ്യാസമയത്ത് ധ്യാനം,പ്രാർത്ഥന എന്നിവ പരിശീലിക്കാം .ചിന്തകളുടെ പുറകെ പോവാതെ മനസ്സിനെ വിശ്രമിക്കാൻ അനുവദിക്കുക .രാത്രി നേരത്തെ കിടക്കുന്നതാണ് നല്ലത് പ്രകൃതിയുടെ താളത്തിനൊത്ത് സഞ്ചരിക്കുക

സ്വസ്ഥമായ ജീവിതചര്യകൾ ആയുർവേദത്തിലൂടെ
ആയുർവേദമരുന്നുകൾ പെട്ടെന്ന് രോഗശമനം തരില്ലെങ്കിലും അല്പം താമസിച്ചാലും പൂർണ സൗഖ്യം പ്രദാനം ചെയ്യും നല്ല പരിചയം സിദ്ധിച്ച ഒരു വൈദ്യന്റെ നിർദ്ദേശപ്രകാരം മാത്രം മരുന്നുകൾ സേവിക്കുക .മരുന്നുകളും തൈലങ്ങളും ചേർത്ത നിർമിക്കുന്ന മരുന്നുകളാണ് സാധാരണ രോഗിക്ക് നൽകുന്നത്

സ്വസ്ഥമായ ജീവിതചര്യകൾ ആയുർവേദത്തിലൂടെ
ഉഴിച്ചിൽ ,പിഴിച്ചിൽ ,ധാര,ഇലക്കിഴികൾ ,ഉദാവർത്തനം ,വസ്തി ,ചൂർണസ്വേദം ,പാദഭഗ്യം തുടങ്ങിയ ചികിത്സകൾ പിരിമുറുക്കം അകറ്റും .ഉഴിച്ചിൽ രക്തയോട്ടം സുഗമമാക്കും മുടികൊഴിച്ചിൽ , ചർമരോഗങ്ങൾ എന്നിവക്ക് ആശ്വാസം ലഭിക്കും .ശരീരത്തിൽ വിധിപ്രകാരമുള്ള എണ്ണയോ തൈലമോ പുരട്ടി അല്പനേരം കഴിഞ്ഞ ശേഷം കുളിക്കുക ശരീരത്തിന്റെ ചർമ്മകാന്തിക്കും ,രക്തയോട്ടത്തിനും എണ്ണ തേപ്പു സൗഖ്യം നൽകും .

സ്വസ്ഥമായ ജീവിതചര്യകൾ ആയുർവേദത്തിലൂടെ
കടുത്ത വെയിൽ ഒഴിവാക്കണം .പ്രകൃതിഭംഗി ആസ്വദിക്കണം,സംഗീതം കേൾക്കുന്നതും മനസ്സിന്റെ ശാന്തിക്ക് നല്ലതാണ് വീടിനകത്ത് നല്ല വെളിച്ചം ഉണ്ടായിരിക്കണം.അകത്ത് ചെടികൾ വളർത്തുന്നത് കണ്ണുകൾക്ക് കുളുർമ നൽകും.

സ്വസ്ഥമായ ജീവിതചര്യകൾ ആയുർവേദത്തിലൂടെ
നാഡികളെ ശുദ്ധീകരിച്ച് ജീവിതത്തിന്റെ വിവിധ മേഖലകളിൽ വിജയം വരിക്കാൻ സഹായിക്കുന്നതോടൊപ്പം മനുഷ്യനിൽ,സത്യം, ഭൂതദയ,ശാന്തത ,ധർമസംരക്ഷണം ,ക്രോധനിയന്ത്രണം ,മുതിർന്നവരോടും ,ഗുരുക്കന്മാരോടുമുള്ള ബഹുമാനം ഈ ചികിത്സാവിധിയൊടൊപ്പം വളർത്തിയെടുക്കാനാവും



Click it and Unblock the Notifications
