Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
യോഗയും മിഥ്യയും സത്യവും
യോഗയുടെ അഞ്ജതയുടെ കെണിയിൽ വീഴാതെ ,ലളിതമായ ആസനകൾ ദിനവും ചെയ്യുക .
ആരോഗ്യപരിപാലനത്തിന് യോഗ ചെയ്യണമെന്നു എല്ലാവർക്കുമറിയാം .എന്നാൽ പലരും ഇത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് വിചാരിക്കുന്നു
എല്ലാ വർഷവും ജൂൺ 21 അന്താരാഷ്ട്രയോഗാദിനമായി ആചരിക്കുന്നു .യോഗയ്ക്ക് പ്രാധാന്യം ഉണ്ടാകുന്നതുപോലെ തെറ്റിധാരണയും ഉണ്ടാകുന്നുണ്ട് .

വളരെ സങ്കീർണമായ ആസനകൾ ചെയ്യുന്ന പല ചിത്രങ്ങളും വീഡിയോയും കാണുന്നതാണ് ഇതിനു പ്രധാന കാരണം .ഇവ പലതും ആവശ്യമില്ലാത്തതും പുറം മോടിയുമാണ് .കൂടാതെ നാം കാണുന്നത് വളരെ വില കൂടിയ വസ്ത്രങ്ങളും ഉപകരണങ്ങളും വച്ച് യോഗ ചെയ്യുന്നതാണ് .ഇതുപോലുള്ള പല തെറ്റിധാരണകൾ കാരണം പലരും യോഗ ചെയ്യുന്നതിൽ നിന്നും മാറി നിൽക്കുകയാണ് .
യോഗയുടെ ഈ കെട്ടുകഥകൾ അവഗണിക്കുക
നിങ്ങൾ ഫ്ലെക്സിബിൾ ആയിരിക്കണം
ഇത് ചെറുപ്പക്കാർക്കുള്ളതാണ്
ഇത് ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്കുള്ളതാണ് .

അമിത വണ്ണമുള്ളവർ ഇത് ചെയ്താൽ മറ്റുള്ളവർക്ക് കിട്ടുന്നതുപോലെ ഗുണം കിട്ടില്ല
തിരക്കുള്ള ക്ലാസ്സിൽ പോയി മറ്റുള്ളവരുമായി ചേർന്ന് പരിശീലിക്കണം
ഒരാൾക്ക് സ്വന്തം വേഗത്തിലും സൗകര്യത്തിലും പരിശീലിക്കാൻ പറ്റില്ല
യോഗയ്ക്ക് വേണ്ട പായും മറ്റു യോഗാ വസ്ത്രങ്ങളും വാങ്ങണം
വീട്ടിൽ പരിശീലിക്കാൻ പറ്റില്ല
അദ്ധ്യാപകന് ധാരാളം പണം കൊടുക്കേണ്ടി വരും .
ഇത് ദിനം പ്രതി ചെയ്യാൻ കഴിയില്ല
സങ്കീർണമായ ആസനകൾ ചെയ്താലേ പ്രയോജനം കിട്ടുകയുള്ളൂ .
ബുദ്ധിമുട്ടുള്ള ആസനകൾ പരിശീലിക്കുന്നതാണ് നല്ലത്
വീട്ടുകാർ യോഗ ഗൗരവമായി കാണാൻ പാടില്ല
യോഗ ഇപ്പോൾ തന്നെ തുടങ്ങിക്കോളൂ
ഇവയെല്ലാം വെറും കെട്ടുകഥകളാണ് .ഒന്നും യഥാർഥമല്ല .അപ്പോൾ നാം എങ്ങനെയാണ് യോഗ തുടങ്ങുന്നത് ?ഏറ്റവും മികച്ച ഒരു വഴി എന്നത് ഒരു വിദഗ്ദ്ധ പരിശീലകന്റെ അടുത്ത് നിന്നോ ഓൺലൈൻ ആയോ പഠിക്കുക എന്നതാണ്.ഏറ്റവും സങ്കീർണമായ യോഗയിൽ നിന്നും കിട്ടുന്ന എല്ലാ ഗുണങ്ങളും ചെറിയ ,ലളിതമായ ആസനകളിൽ നിന്നും ലഭിക്കും .ആയിരക്കണക്കിന് ആളുകളുടെ അഭിപ്രായത്തിലും , ശാസ്ത്രീയ പഠനങ്ങളുടെ കണ്ടുപിടിത്തത്തിലും ഒരുപാട് മണിക്കൂർ പരിശീലിക്കുന്നതിലോ ,പണം ചെലവാക്കുന്നതിലോ ,സങ്കീർണമായ ആസനങ്ങള്‍ ചെയ്യുന്നതിലോ ഒരു കാര്യവുമില്ല .ചെറിയ ലളിതമായ ആസനകൾ പരിശീലിക്കുന്നതാണ് നല്ലത് .അവ കൂടുതൽ ഗുണം നമുക്ക് നൽകും .

ചെറിയ ആസനങ്ങള്‍ ഓൺലൈൻ ആയി പഠിച്ച് ദിവസവും 15 -20 മിനിറ്റ് വീട്ടിൽ വച്ച് പരിശീലിക്കുക . ദിവസവും ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ ആഴ്ചയിൽ 4 തവണ ചെയ്യുക .സമയത്തെക്കുറിച്ച് ആവലാതിപ്പെടാതിരിക്കുക .എപ്പോഴാണോ നിങ്ങൾക്ക് സമയം കിട്ടുന്നത് രാവിലെയോ , വൈകുന്നേരമോ ആയിക്കോട്ടെ ,ഒഴിഞ്ഞ വയറോടെ ആയിരിക്കണം ചെയ്യേണ്ടത് എന്നുമാത്രം .
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
