Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
മുട്ടയുടെ മഞ്ഞക്കരു പുകവലിയേക്കാള്‍ അപകടം
ഏറ്റവും ചിലവു കുറഞ്ഞ പ്രോട്ടീന്‍ ധാരാളം ഉള്‍ക്കൊള്ളുന്ന ഒരു ഭക്ഷ്യവസ്തുവാണ് മുട്ട. നമ്മുടെ ദൈനംദിന ജീവിതത്തില്‍ ഇത്രയേറെ പ്രാധാന്യത്തോടെ ഭക്ഷണമേശയില്‍ നാം വിളമ്പുന്ന മറ്റൊരു ഭക്ഷ്യവസ്തുവില്ല എന്നു തന്നെ പറയാം. എന്നാല്‍ മുട്ട കഴിയ്ക്കുന്നതിലും അല്പം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. പലപ്പോഴും മുട്ടയുടെ മഞ്ഞക്കരു നല്‍കുന്നത് ആരോഗ്യമാണോ അനാരോഗ്യമാണോ എന്നെങ്കിലും തിരിച്ചറിയണം എന്നതാണ്. പലര്‍ക്കും മുട്ടയുടെ മഞ്ഞക്കരു ഇഷ്ടമല്ല. എന്നാല്‍ ആരോഗ്യം നല്‍കുന്നെന്നു പറഞ്ഞാലും ഇത്തരത്തില്‍ മുട്ടയുടെ മഞ്ഞക്കരു നല്‍കുന്നത് പലപ്പോഴും അനാരോഗ്യമാണ്. മുട്ട കഴിയ്ക്കുമ്പോള്‍ എന്തു സംഭവിയ്ക്കുന്നു??

ഇത് ഹൃദ്രോഗസാധ്യത വര്‍ദ്ധിപ്പിക്കുമെന്നാണ് പറയപ്പെടുന്നത്. മഞ്ഞക്കരു കഴിയ്ക്കുന്നത് വഴി കരോട്ടിട് പ്ലേക്ക് എന്ന് കൊഴുപ്പ് രക്തക്കുഴലുകളില്‍ വന്നടിയുമെന്നും ഇത് രക്തപ്രവാഹം തടസ്സപ്പെടുത്തുമെന്നുമാണ് പഠനങ്ങള്‍ പറയുന്നത്. ഇത് വഴി രക്തപ്രവാഹം കുറഞ്ഞ് ഹൃദ്രോഗ സാധ്യത വര്‍ദ്ധിക്കുന്നു. മധ്യവയസ്കരിലാണ് ഇത്തരത്തിലൊരു പ്രശ്നമുള്ളതായി കണ്ടെത്തിയത്. അതുകൊണ്ട് തന്നെ മധ്യവയസ്കര്‍ മുട്ടയുടെ മഞ്ഞക്കരു കഴിയ്ക്കുന്നത് നിര്‍ത്തുന്നതാണ് അവരുടെ ആരോഗ്യത്തിനും ആയുസ്സിനും നല്ലത്. പലപ്പോഴും ഇത്തരത്തില്‍ കരോട്ടിട് പ്ലേക്ക് മൂലമുണ്ടാകുന്ന ദുരന്തം ഏറെ വൈകിയാണ് മനസ്സിലാകുന്നത്.

പുകവലിക്കുന്നതിനേക്കാള്‍ മാരകമാണ് പലപ്പോഴും കരോട്ടിട് പ്ലേക്ക് അടിഞ്ഞു കൂടുന്നത് എന്നതാണ് പഠനങ്ങളില്‍ വ്യക്തമാക്കുന്നത്. മാത്രമല്ല കൊഴുപ്പു കൂടുതലുള്ള വസ്തു എന്നൊരു ചീത്തപ്പേര് പലപ്പോഴും മുട്ടയ്ക്കുണ്ട്. ഇത് കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കുമെന്നതാണ് മറ്റൊരു വാദം. അതുകൊണ്ട് തന്നെ തടി കുറയ്ക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ മുട്ടയ്ക്ക് പലപ്പോഴും നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ മുട്ടയുടെ വെള്ളയാണ് മഞ്ഞക്കരുവിനേക്കാള് ഉപകാരപ്രദവും ആരോഗ്യവുമെന്ന് ചില പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. തടി വര്‍ദ്ധിപ്പിക്കാനും അസുഖങ്ങളെ കൂടെച്ചേര്‍ക്കാനും മുട്ടയുടെ മഞ്ഞക്കരുവാണ് കാരണം എന്നതാണ് ഇന്ന് നടന്നു കൊണ്ടിരിക്കുന്ന ഓരോ പഠനങ്ങളും സൂചിപ്പിക്കുന്നതും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
