Latest Updates
-
Rashiphalam: ഇന്ന് ആരംഭമായി ധനയോഗം, 12 രാശിക്കാര്‍ക്കും അറിയാം സമ്പൂര്‍ണഫലം -
പോഷക കലവറ ഈ ഭക്ഷണങ്ങള്‍: സ്ഥിരമാക്കണം ബദാം, ബീറ്റ്റൂട്ട്, ചീര ഉള്‍പ്പടെയുള്ളവ -
ഭഗവാന് നേരിട്ട് തലയില്‍ കൈവച്ചനുഗ്രഹിക്കുന്നവര്: ഈ രാശിക്കാരെ ചേര്‍ത്ത് നിര്‍ത്തും -
മീനത്തില്‍ 27 നാളിനും തെളിയുന്ന ദോഷങ്ങള്‍ : ഗുണവര്ദ്ധനവും അത്യപൂര്‍വ്വ നേട്ടങ്ങളും കൂടെ വരും -
ശരീരത്തെ വിഷമുക്തമാക്കും, പ്രതിരോധത്തിനും അത്യുത്തമം: മഞ്ഞള്‍-നാരങ്ങ പാനീയം ഇപ്രകാരം -
കഴിക്കുന്നത് ഈ ഭക്ഷണങ്ങളെങ്കില്‍ ഹൃദയം സ്മാര്‍ട്ടാവും, ഒപ്പം മറ്റ് ചിലഗുണങ്ങളും നല്‍കും പൊട്ടാസ്യം കലവറ -
ഗ്രഹണയോഗം: കൃത്യം 14 ദിവസത്തിനുള്ളില്‍ കേതു-ചന്ദ്രസംയോഗം, ഉത്തമസ്ഥാനങ്ങളില് 4 രാശിക്ക് ധനമഴ പെയ്യും -
ശുക്ര-വ്യാഴ സംയോഗത്തില്‍ ഗജലക്ഷ്മി രാജയോഗം: സമൃദ്ധിയും ഐശ്വര്യവും 6 രാശിക്കാരില്‍ കെടാതെ നില്ക്കും -
Rashiphalam: ഇന്ന് മാര്‍ച്ച് 16, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം ഇപ്രകാരം -
ഡ്രൈഫ്രൂട്സ് ഈ സമയം കഴിച്ച് നോക്കൂ: സാധാരണയേക്കാള്‍ ഫലങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും
ശരീരഭാരം കുറയ്ക്കാന്‍ ചെയ്യരുതാത്തവ
ശരീരഭാരം വര്‍ദ്ധിപ്പിക്കാനായി ഒന്നും ചെയ്യുന്നില്ലെങ്കിലും ചിലപ്പോള്‍ അത് തനിയെ കൂടി വരും. കൂടുതല്‍ ഭക്ഷണമോ, പാനീയങ്ങളോ കുടിക്കുന്നില്ലെങ്കിലും ഇത് സംഭവിക്കാം.
വിരോധാഭാസമായി തോന്നാമെങ്കിലും ഇത് സത്യമാണ്. ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ ശ്രദ്ധിക്കേണ്ടുന്ന ചില കാര്യങ്ങള്‍ പരിചയപ്പെടാം.

ആഹാരം ഒഴിവാക്കല്‍
ദീര്‍ഘകാലയളവില്‍, ഭക്ഷണം ഒഴിവാക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കില്ല. ഏതാനും മണിക്കൂറുകള്‍ കൂടുമ്പോള്‍ ഭക്ഷണം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിര്‍ത്താനും, അടുത്ത ഭക്ഷണത്തിനുള്ള മോശം തെരഞ്ഞെടുപ്പ് ഒഴിവാക്കാനും സഹായിക്കുമെന്ന് പഠനങ്ങള്‍ കാണിക്കുന്നു. ഇത്തരത്തില്‍ ഏതാനും മണിക്കൂറുകള്‍ കൂടുമ്പോള്‍ ഭക്ഷണം കഴിക്കുക. നേരത്തെ പ്ലാന്‍ ചെയ്ത അളവില്‍ ഭക്ഷണങ്ങളും, ലഘുഭക്ഷണവും കഴിക്കുന്നത് ശരീരത്തിന് ഗുണകരമാവുകയും പിന്നീട് ആര്‍ത്തിയോടെ കഴിക്കുന്നത് ഒഴിവാക്കുകയും ചെയ്യും.

സ്വയം ശിക്ഷ -
കണ്ണാടിയില്‍ സ്വന്തം തടി നോക്കി ആശങ്കപ്പെടുകയോ, മറ്റുള്ളവരുടെ മുന്നില്‍ സ്വയം പരിഹസിക്കുകയോ ചെയ്യുന്നത് കൊണ്ട് നിങ്ങളുടെ വണ്ണം കുറയില്ല. സ്വയം അനുകമ്പയില്ലാതെ പെരുമാറുന്നത് നിങ്ങളെ അസ്വസ്ഥപ്പെടുത്തുകയും, വൈകാരികമായ ഭക്ഷണം കഴിക്കലിന് കാരണമാവുകയും ചെയ്യും. സ്വയം സഹാനുഭൂതി കാണിക്കുന്നവര്‍ക്ക് തങ്ങളുടെ സ്വഭാവങ്ങള്‍ ഫലപ്രദമായി മാറ്റാനാവുമെന്ന് പഠനങ്ങള്‍ കാണിക്കുന്നു.ശരീരഭാരത്തെ യാഥാര്‍ത്ഥ്യമായി സ്വീകരിക്കുകയും, നിങ്ങളുടെ പോസിറ്റീവ് തെരഞ്ഞെടുപ്പുകളില്‍ ശ്രദ്ധയൂന്നുകയും ചെയ്യുക.

ഭക്ഷണക്രമം
ശരീരഭാരം നിയന്ത്രിക്കുന്നതിനുള്ള പ്രധാന കാര്യം ഭക്ഷണക്രമത്തില്‍ സ്ഥിരതയോടെ നില്‍ക്കുകയും, വ്യായാമം ചെയ്യുകയും വേണം എന്നതാണ്. മതിയായ ഉറക്കവും, സമ്മര്‍ദ്ധം കുറയ്ക്കലും ഇതില്‍ പെടുന്നു. സാധാരണഗതിയില്‍ ഒരാള്‍ക്ക് ഒരാഴ്ച ഒന്നോ രണ്ടോ പൗണ്ടില്‍ കൂടുതല്‍ ഭാരം കുറയില്ല. എന്നാല്‍ ഇത് നിങ്ങളുടെ ശരീരത്തെ ആശ്രയിച്ചിരിക്കുന്നു. നിങ്ങളുടെ ശരീരതതില്‍ എത്രത്തോളം വെള്ളം നിലനില്‍ക്കുന്നു, സമയം, ഹോര്‍മോണ്‍ നില എന്നിവയൊക്കെ നിങ്ങളുടെ ഭാരത്തിനെ സ്വാധീനിക്കും. ആഴ്ചയില്‍ ഒരിക്കല്‍ രാവിലെ ഭാരം നോക്കുക. അത് വഴി നിങ്ങളുടെ പ്രവര്‍ത്തനത്തില്‍ ശ്രദ്ധിക്കാം, ഭാരത്തിന്‍റെ അക്കങ്ങളിലല്ല.

അമിതമായ വ്യായാമം
വ്യായാമം സാവധാനവും സ്ഥിരതയോടെയും തുടങ്ങി തുടര്‍ച്ചായി ചെയ്യുക. നിങ്ങള്‍ അമിതാവേശം കാണിച്ചാല്‍ സംഗതികള്‍ കൈവിട്ട് പോകും. യാഥാര്‍ത്ഥ്യബോധത്തോടെ പ്രവര്‍ത്തിക്കുക. അമിതമായ വ്യായാമം അമിത ഭക്ഷണത്തിനും അതുവഴി അമിത ഭാരത്തിനും ഇടയാക്കും.

പുതിയ വസ്ത്രങ്ങള്‍ വാങ്ങുക
ശരീരഭാരം കുറയാന്‍ സമയമെടുക്കും. അതുകൊണ്ട് നിങ്ങളുടെ സ്കിന്നി ജീന്‍സ് യോജിക്കുന്നതാകാന്‍ അല്പം സമയമെടുക്കും. കടയില്‍ നിന്ന് ഇത് വിലപേശി വാങ്ങുക. നിങ്ങളുടെ ഭാരം കൂടല്‍ താല്കാലികമായതിനാല്‍ ഇതില്‍ ആര്‍ഭാടം കാണിക്കേണ്ട ആവശ്യമില്ല. എന്നാല്‍ ഏതാനും വസ്ത്രങ്ങള്‍ വാങ്ങി വെയ്ക്കുന്നത് നിങ്ങളുടെ രൂപം സംബന്ധിച്ച് ഒരു ആശയം മനസിലുണ്ടാക്കും.

വ്യായാമം അവസാനിപ്പിക്കല്‍
ചില സ്ത്രീകള്‍ കരുതുന്നത് ഭാരം ഉയര്‍ത്തുന്ന വ്യായാമങ്ങള്‍ വണ്ണം കൂട്ടുമെന്നാണ്. ഇത് ഒരിക്കലും സംഭവിക്കില്ല. മസിലുകള്‍ മറ്റ് ടിഷ്യുക്കളേക്കാള്‍ പ്രവര്‍ത്തിക്കുന്നവയാണ്. അതിനാല്‍ അവ ശരീരഭാരം കുറയ്ക്കുകയാണ് ചെയ്യുക. ഇത് വഴി നിങ്ങള്‍ മെലിഞ്ഞതായി കാണപ്പെടുകയും, ഒപ്പം അസ്ഥികളുടെ ആരോഗ്യം വര്‍ദ്ധിക്കുകയും ചെയ്യും.

വിചിത്രമായ ഭക്ഷണക്രമം
ഭക്ഷണക്രമത്തിന്‍റെ പ്രശ്നം എന്നത് ഒരുപാട് കാലം ഒരേ പോലെ കൊണ്ടുനടക്കാനാവില്ല എന്നതാണ്. നിങ്ങള്‍ ഏറ്റവും എളുപ്പവും വേഗവുമുള്ള വഴിയല്ല അന്വേഷിക്കുന്നത്. ഏറെക്കാലത്തേക്ക് നിലനില്‍ക്കുന്ന തരത്തില്‍ ശരീരഭാരം കുറയ്ക്കാനും അത്തരത്തില്‍ നിലനിര്‍ത്താനുമാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്. ഭക്ഷണനിയന്ത്രണം ചില ആഹാരങ്ങളെ അകറ്റി നിര്‍ത്തി ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. എന്നാല്‍ ഇതിന്‍റെ പ്രശ്നം, ഒരിക്കല്‍ നിങ്ങള്‍ നിയന്ത്രണം അവസാനിപ്പിച്ചാല്‍ ഭാരം പഴയത് പോലെ തന്നെ വര്‍ദ്ധിക്കും എന്നതാണ്. അത് സ്ഥിരമായി നിലനില്‍ക്കാന്‍ വേണ്ടത് ശുദ്ധമായ ആഹാരങ്ങള്‍(സംസ്കരിക്കാത്തവ) കഴിക്കുക എന്നതാണ്. ഇവ ആരോഗ്യകരമായ കൊഴുപ്പുകളും, കാര്‍ബോഹൈഡ്രേറ്റ്സും, പ്രോട്ടീനുമൊക്കെ അടങ്ങിയവയാകണം.

വിശപ്പിന്‍റെ അടയാളം
വിശപ്പിന്‍റെ അടയാളങ്ങള്‍ ശ്രദ്ധിക്കുകയും, നിങ്ങളുടെ ശരീരത്തെ നിരീക്ഷിക്കുകയും ചെയ്താല്‍ നിങ്ങള്‍ അമിതഭക്ഷണം ഒഴിവാക്കുകയും, വിശപ്പ് സമര്‍ത്ഥമായി എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പഠിക്കുകയും ചെയ്യും. ഇത് ഒരുദിവസം കൊണ്ട് സംഭവിക്കുന്നതല്ല. എന്നാല്‍ ഇത് നിങ്ങള്‍ക്ക് പഠിക്കാനാവും. ചെറിയ വിശപ്പുള്ളപ്പോള്‍ ഭക്ഷണം കഴിക്കുകയും, ചെറുതായി തൃപ്തി വരുമ്പോള്‍ അവസാനിപ്പിക്കുകയും ചെയ്യുക. നിങ്ങള്‍ സ്വന്തം ശരീരത്തെ ശ്രദ്ധിച്ചാല്‍ ഒരിക്കലും അമിത ഭക്ഷണം കഴിക്കില്ല.

കഴിക്കുന്ന ഭക്ഷണങ്ങളിലെ ശ്രദ്ധ
നിങ്ങള്‍ക്ക് ഏറെ ആരോഗ്യകരമായ ഭക്ഷണങ്ങള്‍ ലഭ്യമായിരിക്കുമ്പോള്‍ കഴിക്കാന്‍ പാടില്ലാത്തതിന് വേണ്ടി എന്തിനാണ് ഊര്‍ജ്ജം പാഴാക്കുന്നത്. ഇത്തരത്തില്‍ ചിന്തിക്കാന്‍ സാധിച്ചാല്‍ നിങ്ങള്‍ ഏറെ സന്തോഷവാനായിരിക്കും.

ശരീര സംരക്ഷണ പരിപാടി -
ചെറിയ, നേടാനാവുന്ന കാര്യങ്ങളെ ലക്ഷ്യം വെയ്ക്കുക. ലക്ഷ്യങ്ങള്‍ നേടാനാവുമെന്ന് ഒരിക്കല്‍ മനസിലാക്കിയാല്‍ ആരോഗ്യകരമായ ശീലങ്ങള്‍ പാലിക്കുന്നതില്‍ നിങ്ങള്‍ക്ക് കൂടുതല്‍ ലക്ഷ്യബോധം ലഭിക്കും. വ്യായാമം ചെയ്യുന്നതും, ഒരു ഡയറ്റീഷ്യനെ കാണുന്നതും ഏറെ സഹായിക്കും. ശ്രദ്ധ വ്യതിചലിക്കാതെ, പോസിറ്റീവായി ജീവിക്കുക.ലോ ബിപി ലക്ഷണങ്ങള്‍ തിരിച്ചറിയൂ



Click it and Unblock the Notifications











