Latest Updates
-
9 കിലോ കുറച്ച് കുനാൽ കെമ്മു; വാട്ടർ ഫാസ്റ്റിംഗ് ശരിക്കും സുരക്ഷിതമാണോ? അറിയേണ്ടതെല്ലാം -
സലൂണിൽ പോകുമ്പോൾ ഈ അശ്രദ്ധ വേണ്ട, ഹെപ്പറ്റൈറ്റിസ് വരാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഗോവയിലെ മഴക്കാല യാത്ര: ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഗുരു ആദിത്യ യോഗം: ഈ ബുധനാഴ്ച ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ സമയം എങ്ങനെ പ്രയോജനപ്പെടുത്താം? -
ജൂലൈ 26: ഇന്ദ്രയോഗവും സർവാർത്ഥ സിദ്ധി യോഗവും; ഈ ശുഭമുഹൂർത്തത്തിൽ പുതിയ കാര്യങ്ങൾ തുടങ്ങാം! -
2026 ജൂലൈ 26: കരിയറിലും സാമ്പത്തിക നേട്ടത്തിലും തിളങ്ങാൻ ഈ 5 രാശിക്കാർക്ക് ഭാഗ്യം! -
ജൂലൈ 26 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ശുഭമുഹൂർത്തവും ഭാഗ്യനിറങ്ങളും അറിയാം -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഭാഗ്യദിനം, ഗ്രഹനിലയും മുഹൂർത്തവും അറിയാം -
ഡെങ്കിപ്പനി ഭീഷണി: കൊതുക് നശീകരണ ക്രീമുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
മഴക്കാല യാത്രകളിൽ ചർമ്മം നശിക്കുമോ? 600 രൂപയിൽ താഴെ ഈ കിറ്റ് കരുതിയാൽ രക്ഷപ്പെടാം!
നല്ല സെക്സിനു സഹായിക്കും യോഗാപോസുകള്‍
സ്ഥിരമായി യോഗ ചെയ്യുന്നവര്‍ സന്തോഷവാന്മാരും ശാന്തരുമായി കാണപ്പെടുന്നത് നിങ്ങളെ അത്ഭുതപ്പെടുത്താറുണ്ടോ? തങ്ങളുടെ ലൈംഗിക ജീവിതത്തില്‍ കൂടുതല്‍ ശക്തി ലഭിക്കുന്നതിനാലാണ് ഇത് സാധ്യമാകുന്നത്.
കൂടുതല്‍ കരുത്തും, വഴക്കവും ആത്മവിശ്വാസം നല്‍കുകയും ശരീരത്തിന്റെ സംവേദനത്വം വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്നതിനാല്‍ യോഗയും സെക്സും തമ്മിലുള്ള ബന്ധം വളരെ വ്യക്തമാണ്. സ്ത്രീക്കും പുരുഷനും കിടക്കയില്‍ മികവ് നല്കാന് യോഗ സഹായിക്കും. നിങ്ങളും പങ്കാളിയും കൂടുതല്‍ സന്തോഷകരമായ ലൈംഗിക ജീവിതം ആഗ്രഹിക്കുന്നുവെങ്കില്‍ യോഗയിലേക്ക് തിരിയാന്‍ സമയമായി.
എല്ലാ യോഗ മുറകള്‍ക്കും അതിന്റേതായ ഗുണങ്ങളുണ്ടെങ്കിലും ലൈംഗിക ശേഷിയെ ഉത്തേജിപ്പിക്കാനായി നിര്‍ദ്ദേശിക്കപ്പെടുന്ന ഏഴ് യോഗാസനങ്ങളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

1. കാലുകള്‍ അകത്തി കവച്ചിരിക്കുക
ഇങ്ങനെയിരിക്കുന്നത് നാഭിപ്രദേശത്തേക്ക് രക്തയോട്ടം വര്‍ദ്ധിപ്പിക്കും. പാദങ്ങള്‍ മടക്കി വെച്ച് ഇരിക്കുന്ന നിലയില്‍ സാധ്യമാകുന്നിടത്തോളം കാലുകള്‍ വിടര്‍ത്തുക. നിങ്ങളുടെ കാലുകള്‍ തറയില്‍ അമര്‍ത്തുമ്പോള്‍ തുടയിലെ പേശികള്‍ പ്രവര്‍ത്തനനിരതമാകും. ഈ നിലയില്‍ നിങ്ങള്‍ നിവര്‍ന്നിരിക്കുകയോ നെഞ്ച് തറയിലേക്ക് താഴ്ത്തി കൂടുതല്‍ ഗാഡമായി വ്യായാമം ചെയ്യുകയോ ചെയ്യാം.

2. വിപരീത കരണി
വസ്തിപ്രദേശത്തെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതാണിത്. കാലുകള്‍ നിവര്‍ത്തി ശരീരത്തിന് ലംബമായി വായുവില്‍ പിടിച്ച് തറയില്‍ മലര്‍ന്ന് കിടക്കുക. കാലുകള്‍ നേരെ പിടിക്കാനായി ഭിത്തിയുടെ സഹായം ഉപയോഗിക്കാം.

3. കുട്ടിയുടെ നില
മനസിനെയും ശരീരത്തെയും റിലാക്സ് ചെയ്യുന്ന, സംഘര്‍ഷങ്ങളെ അകറ്റി പങ്കാളിയിലേക്ക് ശ്രദ്ധ നല്കാന് സഹായിക്കുന്ന നിലയാണിത്. കാലിന്റെ ഉപ്പൂറ്റിയിലിരുന്ന് മുന്നോട്ട് പതിയെ വളയുക. നിങ്ങളുടെ കൈകള്‍ മുന്നിലായി തറയില്‍ വെയ്ക്കുകയോ പാദങ്ങള്‍ക്കരികെ വെയ്ക്കുകയോ ചെയ്യാം.

4. പാലത്തിന്റെ നില
വസ്തിപ്രദേശത്തെ പേശികളെ ലക്ഷ്യം വെയ്ക്കുന്ന ഈ യോഗാസനം ശക്തവും, നിയന്ത്രിതവുമായ രതിമൂര്‍ച്ഛ നല്‍കും. ഇത് ചെയ്യാന്‍ മലര്‍ന്ന് കിടക്കുക. മുട്ടുകള്‍ വളച്ച് സാവധാനം തുടകള്‍ തറയ്ക്ക് സമാന്തരമാകുന്നത് വരെ അരക്കെട്ട് ഉയര്‍ത്തി ഒരു പാലം പോലെയാവുക. ഒന്നര മിനുട്ട് ഇത്തരത്തില്‍ നില്ക്കുക.

5. താമര
താമരയുടെ നിലയിലുള്ള യോഗാസനം ഇടുപ്പിന്റെയും തുടയിലെ പേശികളുടെയും വഴക്കത്തിന് സഹായിക്കും. ഇവയാണ് ലൈംഗികബന്ധത്തിലെ മിക്ക നിലകളുടെയും കേന്ദ്രഭാഗം. ഈ നിലയിലിരിക്കാന് കാലുകള്‍ പിണച്ച് തറയിലിരുന്ന് കൈകള്‍ എതിര്‍ദിശയിലുള്ള പാദങ്ങളുടെ മേല്‍ വെയ്ക്കുക. ഈ നിലയിലിരിക്കുമ്പോള്‍ തുടയിലെ പേശികളുടെ ഗാഡമായ വലിച്ചില് അനുഭവപ്പെടും.

6. കലപ്പ
തലച്ചോറിലേക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിക്കാനും ജാഗ്രതയും ഉത്തേജനവും വര്‍ദ്ധിപ്പിക്കാനും ഈ നില സഹായിക്കും. സെക്സിനിടയില്‍ നടുവിനുണ്ടാകാവുന്ന പരുക്കിനുള്ള സാധ്യതയും ഇത് കുറയ്ക്കും. മലര്‍ന്ന് കിടന്ന് നിവര്‍ത്തിയ കാലുകള്‍ വായുവിലേക്കുയര്‍ത്തി നിങ്ങളുടെ തലയ്ക്ക് പുറകിലായി കാല്‍വിരല്‍ കുത്തി നിര്‍ത്തുക. കൈകള്‍ പിന്നിലായി വെയ്ക്കുകയോ അല്ലെങ്കില്‍ തറയില്‍ മൃദുവായി അമര്ത്തിവെയ്ക്കുകയോ ചെയ്യാം.

7. പരുന്ത്
കാഴ്ചയില്‍ ആകര്‍ഷകമായ ഈ നില കഴുത്തിന്റെ ഭാഗത്തേക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിക്കും. ഈ ഭാഗം ലൈംഗികബന്ധത്തിനിടെ വളരെ സംവേദനത്വം അനുഭവപ്പെടുന്ന ഇടമാണ്. ഒറ്റക്കാലില്‍ നിന്ന് മറ്റേക്കാല് അതില്‍ ചുറ്റിപ്പിണക്കുക. കാലുകള്‍ പരസ്പരം പതിയെ അമര്‍ത്തുന്നത് നില അവസാനിപ്പിക്കുമ്പോള്‍ രക്തം ഈ ഭാഗത്തേക്ക് പ്രവഹിക്കാന്‍ സഹായിക്കും.തടി കുറയ്ക്കാന്‍ യോഗാപൊസിഷനുകള്‍



Click it and Unblock the Notifications