മുടികൊഴിച്ചില്‍ തടയാന്‍ യോഗ

By Super

പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണം, പതിവ് ഓയില്‍ മസാജ് എന്നിവ ചെയ്യുന്നുണ്ടെങ്കിലും യോഗ ചെയ്യുന്നത് മുടി കൊഴിച്ചില്‍ തടയാന്‍ നല്ലൊരു മാര്‍ഗ്ഗമാണ്. എല്ലാത്തിനുമുപരി ഈ യോഗാസനങ്ങള്‍ തലച്ചോറിലേക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

ലളിതമായ ശ്വസനക്രിയകള്‍ ചെയ്യുന്നത് നിങ്ങളുടെ തലമുടിയുടെ ആരോഗ്യം സംരക്ഷിക്കുക മാത്രമല്ല ശരീരത്തിലേക്ക് ഓക്സിജന്‍ കൂടുതലായി ലഭ്യമാക്കുകയും, ഉന്മേഷം നല്കുകയും ചെയ്യും. മുടി കൊഴിച്ചില്‍ തടയാന്‍ സഹായിക്കുന്ന ചില യോഗാസനങ്ങളെ പരിചയപ്പെടുക.

അധോമുഖ ശവാസനം

അധോമുഖ ശവാസനം

ഗുണങ്ങള്‍ - അധോമുഖ ശവാസനം ചെയ്യുന്നത് തലയിലേക്കും മുഖത്തേക്കുമുള്ള ഓക്സിജന്‍, രക്തം എന്നിവ വര്‍ദ്ധിപ്പിക്കും. ഇത് തലയോട്ടിയിലെ ഞരമ്പുകളെ ഉത്തേജിപ്പിക്കും.

ചെയ്യേണ്ട രീതി - കമിഴ്ന്ന് കിടക്കുക. കാലുകള്‍ നിവര്‍ത്തി വെച്ച് കൈപ്പത്തി ചെവിക്കടുത്തായി കമിഴ്ത്തി വെയ്ക്കുക. കാല്‍വിരല്‍ താഴേക്കും, ഉപ്പൂറ്റി മുകളിലേക്കുമായിരിക്കണം ഇരിക്കേണ്ടത്. അരക്കെട്ട് മുകളിലേക്ക് തള്ളി മുട്ടുകള്‍ വളയാതെ നേരെ പിടിച്ച് വിരലില്‍ കുത്തി നില്‍ക്കുക. തലതിരിച്ചിട്ട 'വി' എന്ന അക്ഷരം പോലെയായിരിക്കും നിങ്ങളുടെ നില. കൈപ്പത്തികള്‍ തറയിലമര്‍ത്തി കഴിയുന്നിടത്തോളം നട്ടെല്ല് നിവര്‍ത്തുക. നടുവ് സാവധാനം താഴ്ത്തി ആദ്യത്തെ നിലയിലേക്ക് പോവുക.

ഉത്തനാസനം

ഉത്തനാസനം

എങ്ങനെ ചെയ്യാം - ഉത്തനാസനം എന്നറിയപ്പെടുന്ന ഈ ആസനത്തില്‍ പിന്‍തുടയിലെ ഞരമ്പുകള്‍ക്കും അടിവയറിനും വ്യായാമം ലഭിക്കും. ശിരസിലേക്ക് രക്തപ്രവാഹം സാധ്യമാക്കുക വഴി ശരീരത്തെ സിംപതെറ്റിക് അവസ്ഥയില്‍ നിന്ന് പാരസിംപതെറ്റിക് അവസ്ഥയിലേക്ക് മാറ്റാന്‍ ഇത് സഹായിക്കും. ഇത് നിങ്ങളെ റിലാക്സ് ചെയ്യും.

എങ്ങനെ ചെയ്യാം - കാലുകള്‍ പരസ്പരം സ്പര്‍ശിക്കുന്ന വിധത്തില്‍ നിവര്‍ന്ന് നില്‍ക്കുക. ആഴത്തില്‍ ശ്വസിച്ചുകൊണ്ട് കൈകള്‍ മുകളിലേക്കുയര്‍ത്തുക. നിശ്വസിക്കുന്നതിനൊപ്പം മുന്നോട്ട് വളഞ്ഞ് കൈവിരലുകള്‍ കാല്‍വിരലില്‍ സ്പര്‍ശിക്കുക. ഈ സമയത്ത് മുട്ട് വളയാന്‍ പാടില്ല. സാധിക്കുമെങ്കില്‍ കൈകള്‍ ഉപ്പൂറ്റിക്ക് പിന്നില്‍ പിടിച്ച് ഏതാനും സെക്കന്‍ഡ് നില്‍ക്കുക. സാധാരണ പോലെ ശ്വസിക്കുക. ഈ നിലയില്‍ നിന്ന് മാറാന്‍ ആഴത്തില്‍ ശ്വസിച്ചുകൊണ്ട് നിവരുക. ശരീരമിളക്കിക്കൊണ്ട് ഇത് ചെയ്യരുത്. തുടക്കക്കാര്‍ കൈകള്‍ കെട്ടി കൈമുട്ടില്‍ പിടിച്ച് മുന്നോട്ട് വളയുക.

 ഉസ്ത്രാസനാസനം

ഉസ്ത്രാസനാസനം

ഉസ്ത്രാസനാസനം അല്ലെങ്കില്‍ ഒട്ടകത്തിന്‍റെ നില നിങ്ങളുടെ ശരീരത്തിന്‍റെ മധ്യഭാഗത്തിന്‍റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതാണ്. കൂടാതെ ഇത് ശിരസിലേക്കും ഹൃദയത്തിലേക്കുമുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

എങ്ങനെ ചെയ്യാം - മുട്ടില്‍ കുത്തി നിവര്‍ന്നിരുന്ന് കാലുകള്‍ അല്പം പുറകിലേക്ക് വിടര്‍ത്തി വെയ്ക്കുക. നിങ്ങളുടെ നടുവ് പുറകോട്ട് വളയ്ക്കുന്നതിനൊപ്പം കാലിന്‍റെ ഉപ്പൂറ്റിയില്‍ കൈകൊണ്ട് പിടിക്കാന്‍ ശ്രമിക്കുക. മുഖം മുകളിലേക്കാക്കി മച്ചിലേക്ക് നോക്കുക. ശ്വസനത്തില്‍ ശ്രദ്ധിക്കുക. സാവധാനം പഴയ നിലയിലേക്ക് വരുക.

സര്‍വ്വാംഗാസനം

സര്‍വ്വാംഗാസനം

ഗുണങ്ങള്‍ - മറ്റ് ആസനങ്ങളേക്കാള്‍ സങ്കീര്‍ണ്ണമായ സര്‍വ്വാംഗാസനം എന്ന ഈ നില ഏറെ ഗുണങ്ങളുള്ളതാണ്. തൈറോയ്ഡ് ഗ്രന്ഥികളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാനും ശിരസ്സിലേക്ക് മതിയായ അളവില്‍ രക്തം ലഭിക്കാനും, മുടി വളരാനും ഇത് സഹായിക്കും.

എങ്ങനെ ചെയ്യാം - കാലുകള്‍ പരസ്പരം സ്പര്‍ശിക്കുന്ന വിധത്തില്‍ മലര്‍ന്ന് കിടക്കുക. സാവധാനം കാലുകള്‍ മുകളിലേക്ക് ഉയര്‍ത്തുക. അല്ലെങ്കില്‍ മുട്ട് വരെ മടക്കി ഉയര്‍ത്തിയ ശേഷം നിവര്‍ത്തുക. കൈപ്പത്തികള്‍ അരക്കെട്ടില്‍ അമര്‍ത്തി പിന്തുണ നല്കി കാലുകള്‍ മച്ചിന് നേരെ ഉയര്‍ത്തുക. നിങ്ങളുടെ ഭാരം തോളിലായിരിക്കും അനുഭവപ്പെടുക. സാവധാനം ശ്വസിക്കാനും താടി നെ‍ഞ്ചില്‍ മുട്ടിച്ച് വെയ്ക്കാനും ശ്രദ്ധിക്കണം. കൈമുട്ടുകള്‍ തറയിലൂന്നി സാധ്യമാകുന്നത്ര സമയം നില്‍ക്കുക. തുടര്‍ന്ന് സാവധാനം താഴ്ത്തി ഉറങ്ങുന്ന നിലയിലേക്കെത്തുക. തുടക്കക്കാര്‍ക്ക് ഇത് ചെയ്യുമ്പോള്‍ കാലുകളുയര്‍ത്താന്‍ ഒരു സഹായിയെ ഉപയോഗപ്പെടുത്താം. നട്ടെല്ല്, കഴുത്ത് എന്നിവിടങ്ങളില്‍ പ്രശ്നങ്ങളുള്ളവരും, ഉയര്‍ന്ന രക്തസമ്മര്‍ദ്ധം ഉള്ളവരും ഈ ആസനം ചെയ്യുന്നത് ഒഴിവാക്കുക.

വജ്രാസനം

വജ്രാസനം

ഗുണങ്ങള്‍ - ഡയമണ്ട് പോസ് എന്നും അറിയപ്പെടുന്ന ഈ ആസനം ശരീരത്തെയും മനസിനെയും റിലാക്സ് ചെയ്യുന്ന ലളിതമായ ശ്വസന വ്യായാമമാണ്. മുടികൊഴിച്ചിലിനുള്ള ഒരു പ്രധാന കാരണം മാനസികസമ്മര്‍ദ്ധമാണ്. എല്ലാ ദിവസവും പത്തുമിനുട്ട് ഈ വ്യായാമം ചെയ്യുന്നത് ശരീരത്തില്‍ നിന്ന് സമ്മര്‍ദ്ധത്തെ പുറന്തള്ളും. ഈ വ്യായാമത്തിന്‍റെ ഒരു ഗുണം ഭക്ഷണം കഴിച്ച ഉടന്‍ തന്നെ ഇത് ചെയ്യാനാവും എന്നതാണ്.

എങ്ങനെ ചെയ്യാം - കാലുകളും നടുവും നിവര്‍ത്തി തറയില്‍ ഇരിയ്ക്കുക. തുടര്‍ന്ന് കാലുകള്‍ മടക്കി തുടയ്ക്കടിയില്‍ വെയ്ക്കുക. ഒരു ഉപ്പൂറ്റി മറ്റേ ഉപ്പൂറ്റിക്ക് മുകളില്‍ വരണം. കൈകള്‍ മേല്‍ത്തുടയില്‍ കൈപ്പത്തി താഴേക്ക് വരുന്ന വിധത്തില്‍ വയ്ക്കുക. കണ്ണുകളടച്ച് റിലാക്സ് ചെയ്തിരിക്കുക. ആഴത്തില്‍ ശ്വസിക്കുകയും നിശ്വസിക്കുകയും ചെയ്യുക. കഴിയുന്നിടത്തോളം സമയം ഇങ്ങനെയിരിക്കുക.

കപല്‍ബതി പ്രാണായാമം

കപല്‍ബതി പ്രാണായാമം

ഗുണങ്ങള്‍ - ശരീരത്തിലും ശിരസിലും ഓക്സിജന്‍ ലഭ്യമാക്കാനും വയറിലെയും അടിവയറിലെയും പേശികളെ ശക്തിപ്പെടുത്താനും ഈ ശ്വസന വ്യായാമം സഹായിക്കും.

എങ്ങനെ ചെയ്യാം - നടുവ് നിവര്‍ത്തി കൈപ്പത്തികള്‍ മുട്ടില്‍ വെച്ച് ഇരിക്കുക. നിശ്വാസത്തിനൊപ്പം വയറിനെ ഉള്ളിലേക്ക് വലിക്കുകയും നിശ്വസിക്കുമ്പോള്‍ ഉദരപേശികളെ അയച്ച് വിടുകയും ചെയ്യുക. തുടക്കത്തില്‍ 10 മിനുട്ട് വീതം ചെയ്യുകയും തുടര്‍ന്ന് സൗകര്യപ്രദമായിരിക്കുന്നിടത്തോളം ആവര്‍ത്തിക്കുകയും ചെയ്യുക.

ബാലായാം

ബാലായാം

ഗുണങ്ങള്‍ - സമയക്കുറവുള്ളപ്പോള്‍ നിങ്ങള്‍ക്ക് ലളിതമായ ബാലായാം യോഗ ചെയ്യാം. നഖം ഉരയ്ക്കുന്ന ഈ വ്യായാമം നഖങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്ന മുടിയിഴകളെ പുനര്‍ജ്ജീവിപ്പിക്കാന്‍ സഹായിക്കുന്നതാണ്.

എങ്ങനെ ചെയ്യാം - രണ്ട് കൈകളിലെയും വിരലൊഴിവാക്കി നഖങ്ങള്‍ പരസ്പരം കഴിയുന്നിടത്തോളം അമര്‍ത്തി ഉരയ്ക്കുക. നഖത്തിന്‍റെ പ്രതലം വേണം പരസ്പരം ഉരയ്ക്കാന്‍. ഇതുണ്ടാക്കുന്ന സമ്മര്‍ദ്ധം പോഷകങ്ങളെ തലയോട്ടിയിലേക്ക് സംവഹിക്കാന്‍ സഹായിക്കും.

മത്സ്യാസനം

മത്സ്യാസനം

മത്സ്യാസനം മറ്റൊരു യോഗാപോസാണ്. ഇതില്‍ ശരീരം വിവിധ ദിശകളിലേയ്ക്കു വളയ്ക്കുകയാണ് ചെയ്യന്നത്. ഇത് അക്യുപ്രഷര്‍ ഗുണം ശിരോശര്‍മത്തിനു നല്‍കും. മുടി വളരാന്‍ സഹായിക്കും.

ഉത്തനാസനം

ഉത്തനാസനം

ഉത്തനാസനം മറ്റൊരു യോഗാപോസാണ്. വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഇത് മുടി വളരാനും സഹായിക്കും.

X
Desktop Bottom Promotion