Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
സ്ത്രീകളുടെ ആരോഗ്യപ്രശ്നങ്ങളില്‍ ഇവയും
പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും പൊതുവായി ഉണ്ടാകുന്ന നിരവധി ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ട്. ഇതില്‍ ചിലത് രണ്ട് കൂട്ടരെയും വ്യത്യസ്തമായ രീതിയിലായിരിക്കും ബാധിക്കുക.
ഹോര്‍മോണിലുള്ള വ്യത്യാസം മൂലം ഇത്തരം പ്രശ്നങ്ങള്‍ കൂടുതലായും സ്ത്രീകളെയായിരിക്കും ബാധിക്കുക. പലപ്പോഴും ഇവ ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍ പെടാതെ പോകാറുണ്ട്. മാഗി നൂഡില്‍സ് മാത്രമല്ല, പ്രശ്നം.....
ഡോക്ടര്‍മാര്‍ ശ്രദ്ധിക്കാതെ പോകുന്ന സ്ത്രീകളുടെ ചില ആരോഗ്യപ്രശ്നങ്ങള്‍

പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം
പ്രായപൂര്‍ത്തിയായ സ്ത്രീകളില്‍ സാധാരണ കാണപ്പെടുന്ന ഹോര്‍മോണ്‍ തകരാറാണിത്. ( ഗര്‍ഭധാരണത്തിനുള്ള പ്രായമെത്തിയ സ്ത്രീകളില്‍ 10 ല്‍ ഒരാളില്‍ ഇത് ഉണ്ടാവാം) വന്ധ്യതയ്ക്ക് കാരണമാകുന്ന തകരാറാണിത്. പുരുഷ ഹോര്‍മോണ്‍ ആയ ആന്‍ഡ്രോജന്റെ അളവ് ഉയരുന്നതാണ് പ്രധാന കാരണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഇന്സുലീനിലുണ്ടാകുന്ന അസന്തുലിതാവസ്ഥ ആന്‍ഡ്രോജന്‍ അമിതമാകാന്‍ കാരണമാകാറുണ്ട്.

ക്രോണിക് ഫാറ്റിഗ് സിന്‍ഡ്രോം
ക്രോണിക് ഫാറ്റിഗ് സിന്‍ഡ്രോമിന്റെ യഥാര്‍ത്ഥ കാരണമെന്താണന്ന് ഇതുവരെ അറിയാന്‍ കഴിഞ്ഞിട്ടില്ല. വൈറസ് ബാധ, ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ, സമ്മര്‍ദ്ദം എന്നിവ ഇതിന് കാരണമായേക്കാം എന്ന് പഠനങ്ങള്‍ പറയുന്നു.

ഫ്രൈബ്രോമയാല്ജിയ
ഇത് മൂലമുണ്ടാകുന്ന വേദനയ്ക്ക് കാരണമെന്താണന്ന് ഡോക്ടര്‍മാര്‍ക്ക് കൃത്യമായി അറിയാന്‍ കഴിഞ്ഞിട്ടില്ല. ഫൈബ്രോമയാല്‍ജിയ ഉള്ളവരില്‍ സാധാരണ സംവേദനങ്ങള്‍ വേദനയോടെയായിരിക്കും അനുഭവപ്പെടുക.അതിനാലാണ് സെന്‍ട്രല്‍ സെന്‍സിറ്റിവിറ്റി സിന്‍ഡ്രോം എന്നും ഇതറിയപ്പെടുന്നത്.

ലൂപസ്
നാല് തരം ലൂപസ് ഉണ്ട്, എന്നാല്‍ കൂടുതലായും കേള്‍ക്കുന്നത് ലൂപ്പസ് എറിതെമാറ്റോസസ് (എസ്എല്‍ഇ) ആണ്. സ്വന്തം ശരീരം ശത്രുവായി മാറുന്ന രോഗപ്രതിരോധ സംവിധാനത്തിന്റെ തകരാറാണ് ഇത്. ത്വക്, സന്ധികള്‍, ശ്വാസകോശം, വൃക്ക, നാഡിവ്യവസ്ഥ, രക്തം എന്നിവയെ എല്ലാം ഇത് ബാധിക്കും.

മള്‍ട്ടിപ്പിള്‍ സ്ക്ലീറോസിസ്
തലച്ചോറിലെയും നാഡിവ്യവസ്ഥയിലെയും നാഡികളുടെ സുരക്ഷആവരണത്തെ(മൈലിന്) രോഗപ്രതിരോധ സംവിധാനം ആക്രമിക്കുന്ന അവസ്ഥയാണ് മള്‍ട്ടിപ്പിള്‍ സ്ക്ലീറോസിസ്(എംഎസ്) തലച്ചോറും ശരീരവും തമ്മിലുള്ള ആശയവിനിമയം തടസ്സപ്പെടാന്‍ ഇത് കാരണമാകുന്നു. ചിലപ്പോള്‍ ഇത് നാഡികളെ സ്വയം നശിപ്പിച്ചെന്നും വരാം.

ആമവാതം
സിനോവിയം എന്നറിയപ്പെടുന്ന സന്ധികളിലെ നിരകള്‍ വഴി രോഗ പ്രതിരോധ സംവിധാനത്തെ ബാധിക്കുന്ന ആമവാതം നീര്, വേദന എന്നിവയ്ക്ക് കാരണമാകും. ഇതിന് പുറമെ കൈകള്‍,കണങ്കൈ, ഇടുപ്പ്, കാല്‍മുട്ടുകള്‍, കാല്പാദങ്ങള് എന്നിവയ്ക്ക് രൂപവൈകൃതം ഉണ്ടാകാന്‍ കാരണമാവുകയും ചെയ്യും.

ഇറിറ്റബിള്‍ ബൗല്‍ സിന്‍ഡ്രോം
തലച്ചോറിന്റെയും കുടലിന്റെയും ആശയവനിമയം തകരാറിലാവുന്നത് ഇറിറ്റബിള്‍ ബൗല്‍ സിന്‍ഡ്രോമിന് ( ഐബിഎസ്) കാരണമാകാം. വിട്ട് മാറാത്ത വയറ് വേദന, വയര്‍ വീര്‍ക്കല്‍, വായു പ്രശ്നം, വയറിളക്കം, മലബന്ധം എന്നിവയെല്ലാം ഇത് മൂലം ഉണ്ടാകാം.



Click it and Unblock the Notifications
