Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
രാവിലെ വ്യായാമം ചെയ്യാനാവുന്നില്ലേ - കാരണങ്ങള്‍!
അതിരാവിലെയുള്ള വ്യായാമത്തിന് നിരവധി ഗുണങ്ങളുണ്ട്. രാവിലെ വ്യായാമം ചെയ്യുന്നവര്‍ കുറഞ്ഞ ഭക്ഷണമേ കഴിക്കൂ എന്ന് ഗവേഷണങ്ങള്‍ കാണിക്കുന്നു. അവര്‍ക്ക് ദിവസം മുഴുവന്‍ ഊര്‍ജ്ജസ്വലതയോടെയിരിക്കാനും ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്താനും വിവിധ കാര്യങ്ങള്‍ മികവോടെ ചെയ്യാനുമാകും.
ഇങ്ങനെയൊക്കെയാണെങ്കിലും എന്താണ് നിങ്ങളെ രാവിലെയുള്ള വ്യായാമത്തില്‍ നിന്ന് തടയുന്നത്? ജീവിതശൈലിയിലെ തകരാറുകള്‍ ഇതിന് കാരണമാകും. അത്തരം ചില കാരണങ്ങള്‍ അറിയുക.

വൈകിയുള്ള ഭക്ഷണം
രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ദഹനവ്യവസ്ഥക്ക് സമ്മര്‍ദ്ധമുണ്ടാക്കുകയും ഉറക്കത്തിന് ഭംഗം വരുത്തുകയും ചെയ്യും. ഇക്കാരണത്താല്‍ രാവിലെ വ്യായാമത്തിനായി നിങ്ങള്‍ക്ക് ഉണരാനാവില്ല.

വ്യായാമത്തിന് മുമ്പുള്ള ഭക്ഷണം
രാവിലെ ശരിയായി ഭക്ഷണം കഴിക്കാതിരുന്നാല്‍ അത് വ്യായാമത്തെ ബാധിക്കും. ഇത് നിങ്ങളുടെ വ്യായാമം മുടങ്ങാന്‍ കാരണമാകും.

തെറ്റായ ലഘുഭക്ഷണം
പച്ചക്കറികള്‍ ഉപയോഗിച്ചുള്ള ജ്യൂസ് വളരെ ആരോഗ്യകരമാണ്. എന്നാല്‍ അവ വ്യായാമത്തിന് മുമ്പായി കഴിക്കുന്നത് വയര്‍ നിറഞ്ഞ തോന്നലുണ്ടാക്കും. വ്യായാമത്തിന് മുമ്പ് ഫൈബര്‍ ധാരാളമായി അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. അവ മറ്റ് സമയങ്ങളില്‍ ഉപയോഗിക്കുക.

ഉറക്കമില്ലായ്മ
നിങ്ങള്‍ക്ക് ഇന്‍സോമ്നിയ അഥവാ നിദ്രാഹാനിയുണ്ടെങ്കില് അത് ആദ്യം പരിഹരിക്കുക. കാരണം ഈ പ്രശ്നം ഉണ്ടെങ്കില്‍ രാവിലെ നിങ്ങള്‍ക്ക് സമയത്തിന് ഉണരാനാവില്ല.

പുകവലി
പുകവലിയും ഉറക്കത്തെ ബാധിക്കും. രാവിലെ ഉറക്കമെഴുന്നേല്‍ക്കുന്നതിന് ഇത് തടസ്സം സൃഷ്ടിക്കും.

രാത്രി വൈകിയുള്ള ടിവി കാണല്‍
പാതിരാത്രി വരെയിരുന്ന് ടിവി കാണുന്ന ശീലം നിങ്ങള്‍ക്കുണ്ടോ? രാവിലെ വ്യായാമം ചെയ്യാന്‍ നിങ്ങള്‍ക്ക് താല്പര്യമുണ്ടെങ്കില് ഇത് ഒഴിവാക്കി ത്യാഗം സഹിക്കുക.

മദ്യം
രാത്രിയില്‍ മദ്യപിക്കുന്ന ശീലമുണ്ടെങ്കില്‍ രാവിലെ വ്യായാമത്തിനായി ഉറക്കമെഴുന്നേല്‍ക്കുക അസാധ്യമാകും.

ഗാഡ്ജെറ്റുകള്‍
രാത്രി വൈകി മൊബൈല്‍ ഫോണ്‍, കംപ്യൂട്ടറുകള്‍ തുടങ്ങിയ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് വൈകി ഉണരാന്‍ കാരണമാവുകയും വ്യായാമം തടസ്സപ്പെടുത്തുകയും ചെയ്യും.



Click it and Unblock the Notifications
