Latest Updates
-
ഡൽഹിയിൽ വായുമലിനീകരണം കൂടുന്നു; യാത്രക്കാർ ചർമ്മവും കണ്ണും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിജയദശമിയിൽ ചൂല് മാറ്റാൻ ഒരുങ്ങുകയാണോ? വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
വിദ്യാരംഭം: കുട്ടികളുടെ പഠനമുറി വാസ്തുപ്രകാരം ഒരുക്കാം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
വിജയദശമി രാത്രിയിലെ ഗജകേസരിയോഗം: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയമോ? അറിയേണ്ടതെല്ലാം -
തുലാ രാശിയിൽ അപൂർവ്വ ബുധാദിത്യ യോഗം: ഇന്നത്തെ ദിവസം പേപ്പർവർക്കുകൾക്കും ബുക്കിംഗുകൾക്കും എന്ത് പ്രത്യേകത? -
രാവണ ദഹനം: പുകയേറ്റ് കണ്ണും ചർമ്മവും തകരാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കേരളത്തിൽ കനത്ത മഴ: 7 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർക്ക് ജാഗ്രതാ നിർദേശം -
ദീപിക കക്കറിന്റെ ഭാരക്കുറവ് ഡയറ്റിംഗല്ല! ഇമ്മ്യൂണോതെറാപ്പിയുടെ പാർശ്വഫലം; ആരാധകർക്ക് മുന്നറിയിപ്പുമായി ഷൊഐബ് -
വ്യാഴമാറ്റം ഒക്ടോബർ 31-ന്: ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ ഈ 10 ദിവസങ്ങൾ നിർണായകം! -
ചന്ദ്രൻ കുംഭം രാശിയിലേക്ക്: ബുധനാഴ്ച മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വിഷമിച്ചാല്‍ വിഷമം മാത്രമല്ലാ, ഫലം....
പലതിന്റെ പേരിലും വിഷമിയ്ക്കുന്ന സ്വഭാവമുള്ളവരാണ് നമ്മള്. മറ്റുള്ളവരുടെ വിഷമവും സങ്കടവുമെല്ലാം കാണുമ്പോള്‍ വിഷമിയ്ക്കരുതെന്നു പറയും, എന്നാല്‍ അവനവന്റെ കാര്യത്തില്‍ മിക്കവാറും കാര്യങ്ങള്‍ പോകുന്നതും ഈ വഴിയ്ക്കു തന്നെയായിരിയ്ക്കും.
വിഷമിയ്ക്കാതിരിയ്ക്കുകയാണ് നല്ലത്. മാനസിക കാരണങ്ങളാല്‍ മാത്രമല്ല, ആരോഗ്യകാരണങ്ങളാലും.
വിഷമിയ്ക്കരുതെന്നു പറയുവാനുള്ള കാരണങ്ങള്‍ എന്തൊക്കെയാണെന്നറിയൂ,

ഹൃദയത്തിന്
വിഷമിയ്ക്കുന്നത് ഹൃദയത്തിന് സ്ട്രെസുണ്ടാക്കും. ഹൃദയാഘാത സാധ്യത 30 ശതമാനം വര്‍ദ്ധിയ്ക്കും.

തലച്ചോറിന്റെ വലിപ്പം
വിഷമിയ്ക്കുന്നതും സ്ട്രെസിലൂടെ കടന്നു പോകുന്നതുമെല്ലാം തലച്ചോറിന്റെ വലിപ്പം കുറയ്ക്കും. തലച്ചോറിന്റെ പ്രീഫ്രന്റല്‍ കോര്‍ട്ടെക്സാണ് വൈകാരിക നിയന്ത്രണത്തിനു സഹായിക്കുന്നത്. തുടര്‍ച്ചയായി വിഷമിച്ചു കൊണ്ടിരിയ്ക്കുന്നത് ഈ ഭാഗത്തെ വലിപ്പം കുറയ്ക്കും. വികാരങ്ങള്‍ നിയന്ത്രിയ്ക്കാനുള്ള ശക്തി കുറയുകയും ചെയ്യും.

ഓര്‍മശക്തി
ഓര്‍മശക്തി കുറയാന്‍ വിഷമിച്ചു കൊണ്ടിരിയ്ക്കുന്നതും ഇതുവഴിയുണ്ടാകുന്ന സ്ട്രെസും കാരണമാകും.

പ്രതിരോധശേഷി
സ്ട്രെസും വിഷമവുമെല്ലാം പ്രതിരോധശേഷി കുറയ്ക്കും. അടിയ്ക്കടി അസുഖങ്ങള്‍ വരാന്‍ കാരണമാകും.

തടി
വിഷമത്തിലൂടെ വരുന്ന സ്ട്രെസ് കോര്‍ട്ടിസോള്‍ അഥവാ സ്ട്രെസ് ഹോര്‍മോണിനു വഴിയൊരുക്കും. ഇത് തടി വര്‍ദ്ധിപ്പിയ്ക്കും.

ലൈംഗികശേഷി
ലൈംഗികശേഷി കുറയുവാനും വന്ധ്യതാ പ്രശ്നങ്ങള്‍ക്കുമെല്ലാം ഇത് വഴിയൊരുക്കും.

കുട്ടികളില്‍
കുട്ടികളില്‍ പോലും വിഷമവും ഇതുവഴിയുണ്ടാകുന്ന സ്ട്രെസും പല പ്രശ്നങ്ങളും വരുത്തി വയ്ക്കും. ചര്‍മകോശങ്ങള്‍ക്കു പെട്ടെന്നു പ്രായമേറും, ഇത് പ്രായക്കൂടുതല്‍ തോന്നിയ്ക്കും. മുടി നരയ്ക്കും. വളര്‍ച്ച മുരടിയ്ക്കും.

മുടി
മുടി കൊഴിയുന്നതിന് ചിലപ്പോള്‍ മറ്റു കാരണങ്ങള്‍ അന്വേഷിച്ചു പോകണമെന്നില്ല. വിഷമിച്ചിരിയ്ക്കുന്നതു തന്നെയാവാം കാരണം.

ഡിപ്രഷന്
വിഷമവും ഇതിലൂടെയുണ്ടാകുന്ന സ്ട്രെസും നീണ്ടുനില്‍ക്കുന്നത് ഡിപ്രഷനിലേയ്ക്കു വഴി വയ്ക്കും.

വേദന
ശരീരവേദനകളെ പറ്റി പരാതിപ്പെടുന്നവരുണ്ട്. ഇത്തരം വേദനകളുടെ പുറകിലും വില്ലന്‍ ചിലപ്പോള്‍ നിങ്ങളുടെ വിഷമവും സ്ട്രെസുമായിരിയ്ക്കും. എപ്പോഴും ക്ഷീണവും തളര്‍ച്ചയും തോന്നുന്നതിനും മറ്റു കാരണങ്ങള്‍ അന്വേഷിച്ചു പോകേണ്ടതില്ല.

ചര്‍മത്തില്‍
സ്ട്രെസ് ഗ്ലൂക്കോകോര്ട്ടികോയ്ഡ് എന്നൊരു ഹോര്‍മോണ്‍ ഉല്പാദനത്തിനു വഴിയൊരുക്കും. ഇത് ചര്‍മത്തില്‍ മുഖക്കുരു, പാടുകള്‍ തുടങ്ങിയ പല പ്രശ്നങ്ങള്‍ക്കും കാരണമാവുകയും ചെയ്യും.



Click it and Unblock the Notifications
