Latest Updates
-
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും
ഹാങ് ഓവര്‍ മാറ്റാന്‍ എന്ത് ചെയ്യും?
രാവിലെ എഴുന്നേല്ക്കാന് പറ്റാത്ത അവസ്ഥയും മൂഡില്ലാത്ത അവസ്ഥയും നിങ്ങള്‍ക്കുണ്ടോ? എന്തുകൊണ്ടാണ് നന്നായി ഉറങ്ങിയിട്ടും നിങ്ങള്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാകുന്നത്. ഇന്നലെ രാത്രി നിങ്ങള്‍ മദ്യപിച്ചിട്ടല്ലേ കിടന്നത്. ഇതു തന്നെയാണ് നിങ്ങളുടെ ഹാങ് ഓവര്‍ മാറാത്തതും.
മറ്റ് പല കാരണങ്ങള്‍ കൊണ്ടും നിങ്ങള്‍ക്ക് രാവിലെ എഴുന്നേല്ക്കാന് പറ്റാത്ത അവസ്ഥയുണ്ടാകാം. ചില ഭക്ഷണങ്ങള്‍ നിങ്ങള്‍ ഉപേക്ഷിക്കേണ്ടിയിരിക്കുന്നു. രാവിലെ നല്ല ഉന്മേഷത്തോടെ പെട്ടെന്ന് എഴുന്നേറ്റ് കാര്യങ്ങള്‍ ഉത്സാഹത്തോടെ ചെയ്യാനല്ലേ നിങ്ങള്‍ ഇഷ്ടപ്പെടുന്നത്. അതിന് എന്തു ചെയ്യണം ? നന്നായി വെള്ളം കുടിക്കണം, സൂപ്പ് കഴിക്കണം, പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കണം. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ രാവിലെ ഒരു
കുഴപ്പവും ഇല്ലാതെ സന്തോഷത്തോടെ എഴുന്നേല്‍ക്കാം. രാവിലെ ഉണ്ടാകുന്ന ഇത്തരം അസ്വസ്ഥതകള്‍ മാറ്റാനും ചില വഴികളുണ്ട്. എന്താണെന്ന് നോക്കാം...

ഓറഞ്ച് ജ്യൂസ്
ഇത്തരം ഹാങ് ഓവര്‍ മാറ്റാന്‍ ഒരു എളുപ്പ വഴിയാണ് ഓറഞ്ച് ജ്യൂസ്. രാവിലെ എഴുന്നേറ്റാല്‍ നിങ്ങള്‍ക്ക് മന്ദിപ്പ് പോലൊരു അവസ്ഥയാണോ? നിങ്ങളെ ഓറഞ്ച് ജ്യൂസ് സഹായിക്കും. ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസ് കഴിക്കുക. സിട്രിക് ആസിഡ് നിങ്ങള്‍ക്ക് നല്ല ആശ്വാസം നല്‍കും.

സാന്‍വിച്
ചിക്കന്‍ സാന്‍വിച്, ചീസ് സാന്‍വിച് എന്നിവയൊക്കെ കഴിക്കുന്നതും നിങ്ങള്‍ക്ക് ഇത്തരം അസ്വസ്ഥതകള്‍ ഉണ്ടാക്കും. പകരം നിങ്ങള്‍ മുട്ട കഴിക്കുക, അല്ലെങ്കില്‍ ഉരുളക്കിഴങ്ങ് കൊണ്ടുണ്ടാക്കിയ വിഭവങ്ങള്‍ കഴിക്കുക. ഇതിലൂടെ നിങ്ങളുടെ ശരീരത്തിന് പോഷകം കിട്ടും. ഒരു ദിവസം ഉത്സാഹത്തോടെ തുടങ്ങാം.

കാപ്പി
ഹാങ് ഓവര്‍ മാറ്റാന്‍ ഒരു കപ്പ് കാപ്പി കുടിച്ചാല്‍ മതിയെന്നു നിങ്ങള്‍ വിചാരിക്കും. എന്നാല്‍ അത് നിങ്ങള്‍ക്ക് കൂടുതല്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കുകയേയുള്ളൂ. അതിനു പകരം നിങ്ങള്‍ ധാരാളം വെള്ളം കുടിക്കുക. അല്ലെങ്കില്‍ ശുദ്ധമായ പഴവര്‍ഗങ്ങളുടെ ജ്യൂസ്, ഔഷധ ചായ എന്നിവ കുടിക്കുക.

കൊഴുപ്പുള്ള ഭക്ഷണം
കൊഴുപ്പു കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിച്ച് കിടക്കുന്ന നിങ്ങള്‍ക്ക് രാവിലെ ഉണരാന്‍ കഴിഞ്ഞെന്നു വരില്ല. ഇത്തരം ഭക്ഷണങ്ങള്‍ നിങ്ങളെ അലസന്മാരാക്കും. ബര്‍ഗര്‍, വറുത്ത ആഹാരങ്ങള്‍ എന്നിവയൊക്കെ നിങ്ങളുടെ വയറിന് കേടുവരുത്തും. കഴിഞ്ഞ ദിവസം കഴിക്കുന്ന ആഹാരങ്ങള്‍ അടുത്ത ദിവസത്തെയും നശിപ്പിക്കും എന്നോര്‍ക്കുക.

ഇറച്ചി
ഇറച്ചി കഴിക്കാത്തവര്‍ ആരും ഉണ്ടാകില്ല. എന്നാല്‍ അമിതമായി നിങ്ങള്‍ കഴിക്കാതിരിക്കുക. ഇതും നിങ്ങളുടെ ഹാങ് ഓവര്‍ മാറാതിരിക്കാന്‍ കാരണമാണ്. ഇത് തലവേദനയും, മന്ദതയും ഉണ്ടാക്കും.

അമിതമായ മദ്യപാനം
മിക്കവരുടെയും ഹാങ് ഓവര്‍ മാറാത്തതിന്റെ കാരണം അമിതമായ മദ്യപാനമാണ്. രാത്രി അമിതമായി മദ്യപിച്ച് കിടക്കുമ്പോള്‍ അടുത്ത ദിവസം നിങ്ങള്‍ക്ക് എഴുന്നേല്ക്കാന് പറ്റാത്ത അവസ്ഥയാകും. അന്നത്തെ ദിവസം മുഴുവന്‍ നിങ്ങളെ മടിയനാക്കും. രാത്രി കിടക്കുന്നതിനുമുന്പ് മദ്യപിക്കാതിരിക്കുക.

പ്രഭാതഭക്ഷണം
രാവിലെ എഴുന്നേറ്റാലുള്ള ഹാങ് ഓവര്‍ മാറ്റാന്‍ മികച്ച വഴിയാണ് പ്രഭാതഭക്ഷണം. പോഷകങ്ങള്‍ നിറഞ്ഞ പ്രഭാതഭക്ഷണങ്ങള്‍ കഴിക്കുക. പഴവര്‍ഗങ്ങള്‍ ഉള്‍പ്പെടുത്തുന്നതും നല്ലതാണ്. പെട്ടെന്ന് ചുട്ടെടുക്കുന്ന ഭക്ഷണങ്ങള്‍ ഒഴിവാക്കുക. നിങ്ങള്‍ക്ക് ഉന്മേഷമുള്ള ദിവസം തരാന്‍ പ്രഭാതഭക്ഷണത്തിന് സാധിക്കും.



Click it and Unblock the Notifications
