Latest Updates
-
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ
ഭാര്യയ്ക്കു സെക്സില്‍ താല്പര്യക്കുറവോ?
ലൈംഗികവിരക്തി, ഇത് പുരുഷനാണെങ്കിലും സ്ത്രീയ്ക്കാണെങ്കിലും ഉണ്ടാകാം. എച്ച്എസ്ഡിഡി എന്നൊരു അവസ്ഥയുണ്ട്. ഹൈപ്പോ ആക്ടീവ് സെക്ഷ്വല്‍ ഡിസോര്‍ഡര്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. സെക്സിനോടുള്ള താല്പര്യക്കുറവ് അഥവാ ലൈംഗിക വിരക്തിയെന്നു പറയാം.
സ്ത്രീകളിലും പുരുഷന്മാരിലുമെല്ലാം ഈ പ്രശ്നം കണ്ടുവരാം. ഇതിന് കാരണങ്ങളും പലതാകാം.ഹണിമൂണ്‍ സിസ്റ്റൈറ്റിസ് രസംകൊല്ലിയോ ?
സ്ത്രീകളില്‍ ഇതിന് കാരണങ്ങള്‍ പലതുണ്ട്. ഇവയെന്തെല്ലാമാണെന്നു നോക്കൂ,

വജൈനയിലെ ഈര്‍പ്പമില്ലായ്മ
വജൈനയിലെ ഈര്‍പ്പമില്ലായ്മ, അഥവാ വജൈനല്‍ ഡ്രൈനസ് എച്ച്എസ് ഡിജിയ്ക്കു കാരണമാകാം.

മെനോപോസ്
മെനോപോസ് സമയത്തുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ഈ പ്രശ്നത്തിനുള്ള മറ്റൊരു കാരണമാണ്.

വേദന
പല കാരണങ്ങള്‍ കൊണ്ട് സെക്സ് സമയത്തുണ്ടാകുന്ന വേദന സ്ത്രീകളില്‍ സെക്സിനോടുള്ള താല്പര്യക്കുറവിന് കാരണമാകാറുണ്ട്.

എച്ച്എസ്ഡിഡി
നാഡികള്‍ക്ക് ഏതെങ്കിലും തരത്തിലുണ്ടാകുന്ന തകരാറ് പലപ്പോഴും സ്ത്രീകളില്‍ എച്ച്എസ്ഡിഡിയ്ക്കു കാരണമാകാറുണ്ട്.

സൈക്കോളജിയ്ക്കല്‍ കാരണങ്ങള്‍
സൈക്കോളജിയ്ക്കല്‍ കാരണങ്ങള്‍, അതായത് ഭൂതകാലത്തില്‍ സെക്സിനോടു ഭയം തോന്നിപ്പിയ്ക്കാനുണ്ടാകുന്ന അനുഭവങ്ങള്‍, ജീവിതസാഹചര്യം, പങ്കാളിയുമായുള്ള പ്രശ്നങ്ങള്‍ തുടങ്ങിയവയെല്ലാം പലപ്പോഴും സെക്സ് താല്പര്യക്കുറവിനുള്ള കാരണമാകാറുണ്ട്.

പുകവലി ,മദ്യപാനം, ഡ്രഗ്സ്
പുകവലി ,മദ്യപാനം, ഡ്രഗ്സ് ഉപയോഗം എന്നിവയും പല സ്ത്രീകളിലും എച്ച്എസ്ഡിഡിയ്ക്കു കാരണമാകാറുണ്ട്.

ഇന്‍സോംമ്നിയ
ഉറക്കക്കുറവ് അഥവാ ഇന്‍സോംമ്നിയ പലപ്പോഴും സെക്സിനോടുള്ള താല്പര്യക്കുറവിന് കാരണമാകാറുണ്ട്.

ക്ഷീണം
പൊതുവായുള്ള ക്ഷീണം സ്ത്രീകള്‍ക്ക് സെക്സിനോടു വിമുഖത തോന്നിപ്പിച്ചേയ്ക്കും.

ആന്റിഡിപ്രസന്റുകള്‍
ആന്റിഡിപ്രസന്റുകള്‍ പോലുള്ള മരുന്നുകള്‍ പലപ്പോഴും സ്ത്രീകളില്‍ സെക്സ് താല്പര്യക്കുറവിന് കാരണമാകാറുണ്ട്.

ഗര്‍ഭം, പ്രസവം
ഗര്‍ഭം, പ്രസവം തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ സ്ത്രീകളില്‍ ഇത്തരം പ്രശ്നങ്ങള്‍ സാധാരണമാണ്.

ഗൈനോക്കോളജിയ്ക്കല് പ്രശ്നങ്ങള്‍
ഗൈനോക്കോളജിയ്ക്കല് പ്രശ്നങ്ങള്‍ സ്ത്രീകളില്് ലൈംഗികതാല്പര്യം കുറയ്ക്കാറുണ്ട്.



Click it and Unblock the Notifications
