ഹണിമൂണ്‍ സിസ്‌റ്റൈറ്റിസ്‌ രസംകൊല്ലിയോ ?

By Super

മധുവിധു കാലത്തുണ്ടാകുന്ന മൂത്രാശയത്തിലെ അണുബാധ സാധാരണമായി കാണുന്നതാണ്. ആദ്യതവണത്തെ ലൈംഗിക ബന്ധം, അതിന്‍റെ തീവ്രത, ആവര്‍ത്തനം, ഇക്കാര്യത്തിലുള്ള പരിജ്ഞാനക്കുറവ് എന്നിവയൊക്കെ ഇതിന് പിന്നിലെ കാരണമാണ്. സ്ത്രീകള്‍ക്ക് മൂത്രനാളിയില്‍ അനുഭവപ്പെടുന്ന അണുബാധയെ ആണ് ഹണിമൂണ്‍ സിസ്റ്റിറ്റിസ്‌ എന്ന് പറയുന്നത്. മധുവിധു കാലത്ത് ഇത് പല തവണ സംഭവിക്കാം.

ലൈംഗികകേളികള്‍ക്കിടെ ഗുദത്തിന് സമീപമുള്ള ചര്‍മ്മത്തിലുള്ള ഇ കോളി ബാക്ടീരിയ മൂത്രനാളിയിലേക്ക് പ്രവേശിക്കും. ഈ പ്രശ്നം ചെറുപ്പക്കാരായ, ഇരുപതിനടുത്ത് പ്രായമുള്ള സ്ത്രീകളില്‍ സാധാരണമാണ്. എന്നിരുന്നാലും ഒറ്റക്ക് താമസിക്കുന്ന അമ്പത് വയസ്സായ സ്ത്രീകള്‍ക്കുപോലും ഈ പ്രശ്നമുള്ളതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

പുരുഷന്മാരുടെ മൂത്രനാളിയേക്കാള്‍ ചുരുങ്ങിയതായതിനാല്‍ സ്ത്രീകള്‍ക്ക് മൂത്രാശയത്തില്‍ അണുബാധയുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. തന്മൂലം ഇ കോളി ബാക്ടീരിയ മൂത്രസഞ്ചിയിലെത്തും. മറ്റ് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളില്ലാത്ത പുരുഷന്മാര്‍ക്ക് മൂത്രസഞ്ചിവീക്കത്തിന് പൊതുവെ സാധ്യത കുറവാണ്.

സ്ത്രീകളിലെ മൂത്രസഞ്ചിവീക്കത്തിന് പിന്നിലെ പ്രധാന കാരണം ടോയ്‍ലെറ്റില്‍ പോയശേഷമുള്ള തുടയ്ക്കല്‍, ലൈംഗിക ബന്ധത്തിലൂടെ ബാക്ടീരിയ പ്രവേശിക്കല്‍, അനുയോജ്യമല്ലാത്ത പാനീയങ്ങള്‍ കുടിക്കല്‍, നിര്‍ജ്ജലീകരണം എന്നിവയാണ്.

ലൈംഗിക ബന്ധത്തിന് ശേഷം മൂത്രാശയത്തില്‍ വേദനയോ, എരിച്ചിലോ അനുഭവപ്പെട്ടാല്‍ എത്രയും പെട്ടന്ന് 8-16 ഔണ്‍സ് വെള്ളം കുടിക്കുക. ഒരു ക്രാന്‍ബെറി ക്യാപ്സൂളോ, ടാബ്‍ലെറ്റോ കഴിക്കുക. സോഫ്റ്റ് ഡ്രിങ്കുകള്‍, ചായ, ജ്യൂസ്, ചായ, തുടങ്ങിയവ ഒഴിവാക്കുക. ഇവയൊക്കെ പ്രശ്നം കൂടുതല്‍ വഷളാക്കുന്നവയാണ്.

രോഗബാധക്കുള്ള കാരണങ്ങള്‍ - യോനിയിലെ നനവില്ലായ്മ, ഗര്‍ഭനിരോധനത്തിനുള്ള ഡയഫ്രം അല്ലെങ്കില്‍ ബീജനാശിനിയുടെ ഉപയോഗം, ലൈംഗിക ബന്ധത്തിന്‍റെ തീവ്രത, ചെറുപ്പക്കാരിലെ സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം എന്നിവ അണുബാധക്ക് കാരണമാകും.

കരുതലുകള്‍

കരുതലുകള്‍

ശരിയായ ശുചിത്വം പാലിക്കുക. യോനി, മൂത്രദ്വാരം എന്നിവ എല്ലായ്പോഴും ഉണക്കിയും വൃത്തിയായും സൂക്ഷിക്കുക. മൂത്രനാളിയിലേക്ക് അണുബാധയുണ്ടാകാതിരിക്കാന്‍ എല്ലായ്പോഴും മുന്നില്‍ നിന്ന് പിന്നിലോട്ട് വേണം തുടയ്ക്കേണ്ടത്.

കരുതലുകള്‍

കരുതലുകള്‍

ആര്‍ത്തവ സമയത്ത് സാനിറ്ററി പാഡിേനേക്കാള്‍ അനുയോജ്യം ടാംപണ്‍ ആണ്. പാഡുകളില്‍ ബാക്ടീരിയ പെരുകുകയും നനവും, ചൂടും ഉണ്ടാവുകയും ചെയ്യുന്നത് മൂലം അണുബാധക്കുള്ള സാധ്യത വര്‍ദ്ധിക്കും. ടാംപണുകള്‍ ഇടക്കിടെ മാറാനും ശ്രദ്ധിക്കുക.

കരുതലുകള്‍

കരുതലുകള്‍

വായുകടക്കുന്ന, കോട്ടണ്‍ അടിവസ്ത്രങ്ങള്‍ ധരിക്കുക. വായുസഞ്ചാരം നല്കുക വഴി ബാക്ടീരിയ പെരുകുന്നത് തടയാന്‍ സാധിക്കും.

കരുതലുകള്‍

കരുതലുകള്‍

ഇറുകിയ വസ്ത്രങ്ങള്‍ അല്ലെങ്കില്‍ സിന്തെറ്റിക് വസ്തുക്കള്‍ കൊണ്ടുള്ള വസ്ത്രങ്ങള്‍ ഏറെ സമയം ധരിക്കരുത്. നനഞ്ഞ സ്വിം സ്യൂട്ട് ധരിക്കുന്നതും അണുബാധക്ക് കാരണമാകാം.

കരുതലുകള്‍

കരുതലുകള്‍

വെള്ളം ചീറ്റിച്ച് കഴുകുക, അമിതമായ കഴുകല്‍ എന്നിവ യോനിയുടെ ഭാഗത്തെ സ്വഭാവികമായ സന്തുലനാവസ്ഥയെ തകര്‍ക്കും.

കരുതലുകള്‍

കരുതലുകള്‍

ലൈംഗികബന്ധത്തിന് മുമ്പും ശേഷവും മൂത്രമൊഴിക്കുക.

കരുതലുകള്‍

കരുതലുകള്‍

മൂത്രം തടസ്സമില്ലാതെ പോകാനായി ധാരാളം പാനീയങ്ങള്‍ കുടിക്കുകയും, മൂത്രമൊഴിക്കാതെ പിടിച്ചുവെക്കാതിരിക്കുകയും ചെയ്യുക.

സ്വഭാവിക പരിഹാരങ്ങള്‍

സ്വഭാവിക പരിഹാരങ്ങള്‍

ചീര കൊണ്ട് ജ്യൂസ് തയ്യാറാക്കി അതില്‍ തുല്യ അളവില്‍ തേങ്ങാ വെള്ളം ചേര്‍ത്ത് കുടിക്കുന്നത് മൂത്രം നന്നായി പോകാന്‍ സഹായിക്കും. ധാരാളമായി മൂത്രമൊഴിക്കുന്നത് വഴി അണുക്കള്‍ പുറന്തള്ളപ്പെടാനും രോഗശാന്തി വേഗത്തില്‍ നേടാനും സാധിക്കും.

സ്വഭാവിക പരിഹാരങ്ങള്‍

സ്വഭാവിക പരിഹാരങ്ങള്‍

മുള്ളങ്കിയുടെ ഇല ജ്യൂസടിച്ച് ദിവസവും അതിരാവിലെ മറ്റ് ഭക്ഷണങ്ങള്‍ക്ക് മുമ്പ് കഴിക്കുന്നത് വേദന കുറയ്ക്കുകയും അണുബാധ തടയുകയും ചെയ്യും.

സ്വഭാവിക പരിഹാരങ്ങള്‍

സ്വഭാവിക പരിഹാരങ്ങള്‍

വെണ്ടക്ക വെള്ളത്തിലിട്ട് തിളപ്പിച്ച് രണ്ട് തവണ വീതം കുടിക്കുന്നത് മികച്ച ഒരു പ്രതിവിധിയാണ്.

സ്വഭാവിക പരിഹാരങ്ങള്‍

സ്വഭാവിക പരിഹാരങ്ങള്‍

മറ്റൊരു മികച്ച പ്രതിവിധിയാണ് വെളളരിക്ക ജ്യൂസ്. വെള്ളരിക്ക ജ്യൂസില്‍ ഒരു സ്പൂണ്‍ തേന്‍ കൂടി ചേര്‍ത്ത് ദിവസം മൂന്ന് തവണ വീതം രണ്ടാഴ്ചത്തേക്ക് കുടിക്കുന്നത് മികച്ച ഫലം നല്കും.

സ്വഭാവിക പരിഹാരങ്ങള്‍

സ്വഭാവിക പരിഹാരങ്ങള്‍

മൂത്രസഞ്ചിവീക്കത്തിന് ഉത്തമമാണ് നാരങ്ങ. ഒരു ടീസ്പൂണ്‍ നാരങ്ങ നീര് 200 മില്ലി വെള്ളത്തില്‍ ചേര്‍ത്ത് തിളപ്പിച്ച് തണുക്കാനനുവദിക്കുക. ഇത് ഓരോ രണ്ട് മണിക്കൂറിലും ഒരു ടീസ്പൂണ്‍ വീതം കഴിക്കുക. മൂത്രമൊഴിക്കുമ്പോളുളള എരിച്ചിലും വേദനയും കുറയ്ക്കാന്‍ നാരങ്ങ സഹായിക്കും. ചെറിയ തോതിലുള്ള രക്തസ്രാവത്തെ നിയന്ത്രിക്കാനും നാരങ്ങ ഫലപ്രദമാണ്.

സ്വഭാവിക പരിഹാരങ്ങള്‍

സ്വഭാവിക പരിഹാരങ്ങള്‍

നെല്ലിക്ക - വിറ്റാമിന്‍ സിയാല്‍ സമ്പന്നമായ നെല്ലിക്ക ബാക്ടീരിയകള്‍ പെരുകുന്നത് തടയും. ഒരു സ്പൂണ്‍ നെല്ലിക്കപ്പൊടി ഒരു ടീസ്പൂണ്‍ മഞ്ഞള്‍പൊടി എന്നിവ ചേര്‍ത്ത് വെള്ളം തിളപ്പിച്ച് പാതി വറ്റിക്കുക. ബാക്കിയായത് ദിവസം മൂന്ന് പ്രാവശ്യം വീതം മൂന്നോ അഞ്ചോ ദിവസം കഴിക്കുക.

സ്വഭാവിക പരിഹാരങ്ങള്‍

സ്വഭാവിക പരിഹാരങ്ങള്‍

നാരങ്ങ, ഓറഞ്ച്, വാഴപ്പഴം, പേരയ്ക്ക, കിവി, മത്തങ്ങ, റാസ്പബെറി, തക്കാളി, പപ്പായ എന്നിവ കഴിക്കുക. ഇവയില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്.

സ്വഭാവിക പരിഹാരങ്ങള്‍

സ്വഭാവിക പരിഹാരങ്ങള്‍

ക്രാന്‍ബെറി ജ്യൂസ് - ക്രാന്‍ബെറിയില്‍ പ്രോന്തോസ്യാനിഡിന്‍ അടങ്ങിയിട്ടുണ്ട്. ഇത് അണുബാധക്ക് കാരണമാകുന്ന ബാക്ടീരിയകള്‍ മൂത്രനാളിയുടെ ഭിത്തിയില്‍ എത്തുന്നത് തടയുന്നു. ചെറിയ തോതില്‍ ആന്‍റി ബയോട്ടിക് ഗുണമുള്ളതുമാണ് ക്രാന്‍ബെറി. മൂത്രത്തില്‍ അണുബാധയുള്ളവര്‍ ദിവസം മൂന്നോ നാലോ ഗ്ലാസ്സ് ക്രാന്‍ബെറി ജ്യൂസ് കുടിക്കുന്നത് വൃക്കയെ അണുബാധയില്‍ നിന്ന് തടയും. മധുരം ചേര്‍ക്കാത്ത ക്രാന്‍ബെറി ജ്യൂസാണ് കഴിക്കേണ്ടത്. രുചിക്ക് വേണ്ടി ആപ്പിള്‍ ജ്യൂസുമായി ചേര്‍ത്തും കഴിക്കാം.

സ്വഭാവിക പരിഹാരങ്ങള്‍

സ്വഭാവിക പരിഹാരങ്ങള്‍

ബേക്കിംഗ് സോഡ - ആസിഡിന്‍റെ അളവില്‍ സന്തുലനം നിലനിര്‍ത്താനും വേദനക്ക് ശമനം നല്കാനും ബേക്കിംഗ് സോഡ സഹായിക്കും. മൂത്രത്തിലെ അസിഡിറ്റി കുറയ്ക്കുന്നത് രോഗം ഭേദമാക്കുന്നത് വേഗത്തിലാക്കും. ഒരു ഗ്ലാസ്സ് വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ ബേക്കിംഗ് സോഡ ചേര്‍ത്ത് ദിവസം ഒന്നോ രണ്ടോ പ്രാവശ്യം കുടിക്കുക.

സ്വഭാവിക പരിഹാരങ്ങള്‍

സ്വഭാവിക പരിഹാരങ്ങള്‍

ചൂടുവെള്ളം - പതിവായി ചൂടുവെള്ളം ഉപയോഗിക്കുന്നത് മൂത്രാശയത്തിന്‍മേലുളള സമ്മര്‍ദ്ദം കുറയ്ക്കാനും അണുബാധമൂലമുള്ള വേദനയ്ക്ക് ശമനവും നല്കും. ചൂട് വെള്ളം നീര്‍ക്കെട്ട് കുറയ്ക്കാനും അണുബാധക്ക് കാരണമാകുന്ന ബാക്ടീരിയകളെ തടയാനും സഹായിക്കും.

X
Desktop Bottom Promotion